പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 29 , 30 തിയ്യതികളിലാണ് ദ്വാരകയില്‍ നടക്കുന്നത്.

ഡിസംബര്‍ അവസാന വാരം മാനന്തവാടി ദ്വാരകയില്‍ നടക്കുന്ന പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (ഡബ്ല്യു.എല്‍ എഫ്) വെബ് സൈറ്റ് കേരള സാഹിത്യ അക്കാദമി പ്രസിഡന്റും പ്രമുഖ കവിയുമായ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ട്വിറ്റര്‍ പേജ് കഥാകാരി പി വത്സല ഉദ്ഘാടനം ചെയ്തു. ഫേസ് ബുക് പേജ് ലോഞ്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് നിര്‍വഹിച്ചു. വാട്‌സ് അപ് ഗ്രൂപ്പുകളുടെ ഉദ്ഘാടനം എഴുത്തുകാരി കെ ആര്‍ മീര നിര്‍വഹിച്ചു.

പ്രഥമ വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡിസംബര്‍ 29 , 30 തിയ്യതികളിലാണ് ദ്വാരകയില്‍ നടക്കുന്നത്. അരുന്ധതി റോയ്, സഞ്ജയ് കാക് സച്ചിദാനന്ദന്‍, സക്കറിയ, ഒ കെ ജോണി, സുനില്‍ പി ഇളയിടം, സണ്ണി കപിക്കാട്, പി കെ പാറക്കടവ്, കെ ജെ ബേബി ,കല്‍പ്പറ്റ നാരായണന്‍ , റഫീക്ക് അഹമ്മദ, മധുപാല്‍, അബു സലിം, ജോസി ജോസഫ്, എസ് സിതാര, ദേവ പ്രകാശ്, ഷീലാ ടോമി, ജോയി വാഴയില്‍, ധന്യ രാജേന്ദ്രന്‍, സുകുമാരന്‍ ചാലിഗദ്ദ, അബിന്‍ ജോസഫ്, ലീന ഒളപ്പമണ്ണ, നവാസ് മന്നന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും. നാടകം, സംവാദങ്ങള്‍, കഥയരങ്ങ്, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, കവിയരങ്ങ്, ഗ്രാമീണ കലാരൂപങ്ങള്‍, സാഹിത്യ കഥാപാത്രങ്ങളുടെ വിസ്മയത്തെരുവ്, ശില്‍പശാലകള്‍, ചിത്രവേദികള്‍, സ്റ്റുഡന്റ് ബിനാലെ, പുസ്തകത്തെരുവ്, സംഗീതം, മാജിക്, ഹെറിറ്റേജ് വാക്ക് എന്നിവ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണങ്ങളായിരിക്കും.

YouTube video player

പ്രമുഖ മാധ്യമപ്രവര്‍ത്തകനും കാരവന്‍ മാഗസിന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ഡോ വിനോദ് കെ ജോസാണ്ഫെസ്റ്റിവല്‍ ഡയറക്ടര്‍. എഴുത്തുകാരായ വി എച്ച് നിഷാദ്, ഡോ. ജോസഫ് കെ ജോബ് എന്നിവര്‍ ക്യുറേറ്റര്‍മാരാണ്.