Asianet News MalayalamAsianet News Malayalam

'ഉത്സവങ്ങളുടെ ഉത്സവ'ത്തിന് ഇനി ദിവസങ്ങൾ മാത്രം, ഹോൺബിൽ ഫെസ്റ്റിവൽ കാണണമെങ്കിൽ ഇപ്പോള്‍ തയ്യാറാകാം

എല്ലാ ​ഗോത്രവിഭാ​ഗങ്ങളെയും ഒരുമിച്ച് ചേർത്ത് നിർത്തുക, അവർക്കിടയിലെ ഐക്യം പ്രോത്സാഹിപ്പിക്കുക, അവരുടെ കലാ-സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ പങ്കുവയ്ക്കപ്പെടുക, ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങി അനേകം ലക്ഷ്യങ്ങൾ ഈ ഹോൺബിൽ ഫെസ്റ്റിവലിന് പിന്നിലുണ്ട്.

what is hornbill festival in nagaland rlp
Author
First Published Nov 15, 2023, 8:31 PM IST

നിങ്ങളൊരു യാത്രാപ്രേമിയാണോ? ഓരോ നാടിന്റെയും തനതായ ആഘോഷങ്ങൾ കാണാനാണോ നിങ്ങൾക്ക് ഏറെ ഇഷ്ടം? എന്നാൽ, ഒട്ടും വൈകണ്ട. റെഡിയാകാം, നാ​ഗാലാന്റിലെ ഹോൺബിൽ ഫെസ്റ്റിവൽ കാണാനും അറിയാനും ആസ്വദിക്കാനും. നാ​ഗാലാന്റ് സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ ഉത്സവത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. കൊഹിമയിൽ നിന്നും പത്തുപതിനഞ്ച് കിലോമീറ്റർ മാത്രം ദൂരമുള്ള കിസാമ എന്ന ​ഗ്രാമത്തിലാണ് ഈ ഉത്സവം നടക്കുന്നത്.

what is hornbill festival in nagaland rlp

ഇന്ത്യയിലെ ഈ വടക്കു കിഴക്കൻ സംസ്ഥാനം അറിയപ്പെടുന്നത് തന്നെ 'ഉത്സവങ്ങളുടെ നാട്' എന്നാണ്. അതിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ഹോൺബിൽ ഉത്സവം. അതുകൊണ്ട് തന്നെ 'ഉത്സവങ്ങളുടെ ഉത്സവം' എന്നാണ് ഹോൺബിൽ ഫെസ്റ്റിവൽ അറിയപ്പെടുന്നത്. അനേകം ​ഗോത്രവിഭാവങ്ങൾ കഴിയുന്ന സംസ്ഥാനമാണ് നാ​ഗാലാന്റ്. അവരെല്ലാം ചേർന്നു കൊണ്ടുള്ള ഉത്സവമാണിത്. 

what is hornbill festival in nagaland rlp

വേഴാമ്പലിൽ നിന്നുതന്നെയാണ് ഈ ഉത്സവത്തിന് 'ഹോൺബിൽ ഉത്സവം' എന്ന പേര് ലഭിച്ചത്. നാഗാ ഗോത്രങ്ങൾ ബഹുമാനത്തിന്റെ പ്രതീകമായിട്ടാണ് വേഴാമ്പലിനെ കണക്കാക്കുന്നത്. അതുപോലെ, ധൈര്യത്തിന്റെയും യോദ്ധാക്കളുടെയും ഒക്കെ പ്രതീകമായി അവർ വേഴാമ്പലിനെ കണക്കാക്കുന്നു. 

what is hornbill festival in nagaland rlp

എല്ലാ ​ഗോത്രവിഭാ​ഗങ്ങളെയും ഒരുമിച്ച് ചേർത്ത് നിർത്തുക, അവർക്കിടയിലെ ഐക്യം പ്രോത്സാഹിപ്പിക്കുക, അവരുടെ കലാ-സാംസ്കാരിക പൈതൃകം ലോകത്തിന് മുന്നിൽ പങ്കുവയ്ക്കപ്പെടുക, ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങി അനേകം ലക്ഷ്യങ്ങൾ ഈ ഹോൺബിൽ ഫെസ്റ്റിവലിന് പിന്നിലുണ്ട്. വിവിധ പരിപാടികൾ, അവരുടേതായ ഭക്ഷണം എന്നിവയെല്ലാം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഇവിടെ തയ്യാറാകും.

what is hornbill festival in nagaland rlp

നാ​ഗാലാൻഡ് സംസ്ഥാനം രൂപം കൊണ്ടത് 1963 ഡിസംബർ‌ ഒന്നിനാണ്. അതിന്റെ കൂടി ഭാ​ഗമായി ഡിസംബർ ഒന്ന് മുതൽ 10 വരെയാണ് ഈ ഹോൺബിൽ ഫെസ്റ്റിവൽ നടക്കുക. ലോകമെമ്പാടുമുള്ള തനതായ ആഘോഷങ്ങളെയും ഉത്സവങ്ങളെയും അറിയാനും കാണാനും താല്പര്യപ്പെടുന്ന അനേകം പേരാണ് ഓരോ വർഷവും ഹോൺബിൽ ഫെസ്റ്റിവല്ലിൽ പങ്കെടുക്കുന്നതിനായി ഇവിടെ എത്തിച്ചേരുന്നത്. നിങ്ങളും അതിലൊരാളാണ് എങ്കിൽ തയ്യാറായിക്കോളൂ നാ​ഗാലാൻഡിലേക്ക് വണ്ടി കയറാൻ. 

വായിക്കാം: പിരിച്ചുവിട്ടു, പിന്നാലെ ഫ്ലിപ്‍കാർട്ട് ഓഫീസിലെത്തി കളിത്തോക്ക് കാണിച്ച് കവർന്നത് 21 ലക്ഷം..!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios