ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഓൺലൈൻ റിക്രൂട്ട്‌മെന്റ് പരീക്ഷ ഡിസംബർ നാലിന് നടക്കും. 

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ 1422 സിബിഒ (സർക്കിൾ ബേസ്ഡ് ഓഫീസേഴ്സ്) തസ്തികകളുടെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 7, ഇന്ന് അവസാനിക്കും. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് എസ്ബിഐ ഔദ്യോ​ഗിക വെബ്സൈറ്റ് sbi.co.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

Add Asianetnews as a Preferred SourcegooglePreferred

പ്രഖ്യാപിച്ച ആകെ ഒഴിവുകളിൽ 1400 എണ്ണം റഗുലർ ഒഴിവുകളാണ്. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്കുള്ള ഓൺലൈൻ റിക്രൂട്ട്‌മെന്റ് പരീക്ഷ ഡിസംബർ നാലിന് നടക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്കും തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം.

ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രിയും (ഐഡിഡി) മെഡിക്കൽ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതകളും സ്വീകരിക്കും. ഈ തസ്തികകളിലേക്കുള്ള കുറഞ്ഞ പ്രായപരിധി 21 ഉം ഉയർന്ന പ്രായപരിധി സെപ്റ്റംബർ 30-ന് 30 വയസുമാണ്, സംവരണമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. കൂടാതെ, 2022 സെപ്റ്റംബർ 30-ന് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം (പോസ്റ്റ് എസെൻഷ്യൽ അക്കാദമിക് യോഗ്യത) ആവശ്യമാണ്.