തൃശൂര്‍: കേരള വികസനത്തിൽ ശുഭ പ്രതീക്ഷ ഉള്ള എല്ലാ ജനങ്ങളും ഇടത് സര്‍ക്കാരിന് ഒപ്പം നിൽക്കുമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഉണ്ടായിരുന്നത് മികച്ച സംഘടനാ സംവിധാനങ്ങളാണ്.

മതേതരത്വവും ബഹുസ്വരതയും ആഗ്രഹിക്കുന്നവര്‍ ഇടതുമുന്നണിയെ പിന്തുണക്കും. പ്രതിപക്ഷത്തിന്‍റെ നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെ വിധിയെഴുത്ത് സംസ്ഥാനത്ത് ഉണ്ടാകും. പിണറായി സർക്കാരിന് തുടര്‍ ഭരണം ഉറപ്പെന്നും എ വിജയരാഘവൻ പറഞ്ഞു. തൃശൂര്‍ മണ്ഡലത്തിലാണ് എ വിജയരാഘവൻ വോട്ട് രേഖപ്പെടുത്തിയത്