'റീത്ത് വക്കൽ, ചാപ്പ കുത്തൽ എന്നിവ കോൺഗ്രസിലെ പഴയ പണിയാണ്. ആക്രമണവും കോൺഗ്രസ് നാടകമാണ്. ജനങ്ങൾ ഇതു തിരിച്ചറിയും'

തൃശ്ശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്‍റെ വീടിന് നേരെയുണ്ടായ ആക്രമണം കോൺഗ്രസ് നാടകമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്‌തീൻ. റോഡ് ഷോയിൽ സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ ആയിരുന്നു ആക്രമണം. റീത്ത് വക്കൽ, ചാപ്പ കുത്തൽ എന്നിവ കോൺഗ്രസിലെ പഴയ പണിയാണ്. ആക്രമണവും കോൺഗ്രസ് നാടകമാണ്. ജനങ്ങൾ ഇതു തിരിച്ചറിയും. താൻ മികച്ച വിജയം നേടുമെന്നും മൊയ്‌തീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

യുഡിഎഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്‍റെ വീടിന് നേരെയാണ് ഇന്ന് ആക്രമണമുണ്ടായത്. കല്ലേറിൽ വീടിന്‍റെ ജനൽ ചില്ലുകളും വീടിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന കാറിന്‍റെ ചില്ലുകളും തകർന്നിട്ടുണ്ട്. വീടിന് മുന്നിൽ അക്രമി സംഘം റീത്തും വെച്ചിട്ടുണ്ട്.