പത്തനംതിട്ട: റാന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി റിങ്കു ചെറിയാന്റെ പ്രചാരണവാഹനത്തിൽ നിന്നും കോൺഗ്രസ് പ്രവർത്തകൻ താഴെവീണു. വാഹനത്തിന്റെ കമ്പി ഇളകിയതാണ് അപകടത്തിന് കാരണം. പരിക്കേറ്റ അജിത്ത് അയിരൂരിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.