കോട്ടയം: കടുത്തുരുത്തിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫ്. മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി മദ്യവും പണവും ഒഴുക്കുന്നുവെന്നാണ് മോൻസ് ജോസഫിന്റെ ആരോപണം. കടുത്തുരുത്തിയിൽ സുരേന്ദ്രനെന്നയാൾ മരിച്ചത് വ്യാജ മദ്യം കഴിച്ചാണ്. സമഗ്രമായ അന്വേഷണം വേണമെന്നും മോൻസ് ജോസഫ് ആവശ്യപ്പെട്ടു. സ്റ്റീഫൻ ജോർജാണ് കടുത്തുരുത്തിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി.