'അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തില്ല. രാഷ്ടീയമായി ഞങ്ങള്‍ നേരിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ല'. 

തിരുവനന്തപുരം: വാളയാര്‍ അമ്മക്കെതിരെ ആഞ്ഞടിച്ച് എകെ ബാലന്‍. മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാനാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയമായി നേരിടും. പിന്നെ അതു പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല. വാളയാര്‍ അമ്മയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും വാളയാര്‍ അമ്മയ്ക്ക് തല മുണ്ഡനം ചെയ്ത് ഉദ്‌ലാടനം ചെയ്തത് ലതികാ സുഭാഷുമാണ്. അവരിപ്പോ കോണ്‍ഗ്രസ്സിലില്ലെന്നും അദ്ദേഹം പറഞ്ഞു.

 അമ്മ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണ്. അമ്മയെ വേദനിപ്പിക്കുന്നതൊന്നും മുഖ്യമന്ത്രി ചെയ്തില്ല. രാഷ്ടീയമായി ഞങ്ങള്‍ നേരിടുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വിഷമത്തിന് ഞങ്ങള്‍ ഉത്തരവാദികളല്ല. അവര്‍ക്ക് പിന്നില്‍ ഒരു ശക്തി ഉണ്ട് എന്നതിന് തെളിവാണ് സ്ഥാനാര്‍ത്ഥിയാകാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.