നേതൃത്വവുമായി ഒത്തുതീർപ്പിലെത്തിയ ശേഷം വീണ്ടും ഗ്രൌണ്ടിലിറങ്ങിയ ഗോപിനാഥിന് ആവേശപൂർവമാണ് പ്രവ‍ർത്തകർ സ്വീകരിച്ചത്. 

പാലക്കാട്: നേതൃത്വവുമായുളള മഞ്ഞുരുകിയതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഡിസിസിയുമായി അകൽച്ചയിലായിരുന്ന ഗോപിനാഥിനെ ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം നേരിട്ടെത്തിയാണ് അനുനയിപ്പിച്ചത്

നേതൃത്വവുമായി ഒത്തുതീർപ്പിലെത്തിയ ശേഷം വീണ്ടും ഗ്രൌണ്ടിലിറങ്ങിയ ഗോപിനാഥിനെ ആവേശപൂർവമാണ് പ്രവ‍ർത്തകർ സ്വീകരിച്ചത്. ഉമ്മൻചാണ്ടി നേരിട്ടെത്തി പ്രശ്നപരിഹാരം ഉറപ്പുനൽകിയതിന്റെ അടുത്തദിവസം തന്നെ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങി. നേതാക്കളുടെ അഭ്യർത്ഥനമാനിച്ച് പാലക്കാട്ടെ മുൻ ഡിസിസി പ്രസിഡന്റ് ആദ്യമെത്തിയത് ചിറ്റൂരിൽ സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനാണ്.

അടുത്തദിവസങ്ങളിൽ ജില്ലയിലെ 12 മണ്ഡലങ്ങളിലും യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് ഗോപിനാഥ് പറഞ്ഞു. പാലക്കാട് പ്രവർത്തകർക്കിടയിൽ ഏറെ സ്വാധീനമുളള ഗോപിനാഥ് നേരിട്ടിറങ്ങിയതോടെ, തെരഞ്ഞെടുപ്പ് ഫലത്തിൽ മാറ്റമുണ്ടാകുമെന്ന നിഗമനത്തിലാണ് യുഡിഎഫ്