കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയതെന്നും ബാലശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ചെങ്ങന്നൂര്‍: ബിജെപി സ്ഥാനാര്‍ത്ഥി പട്ടികക്കെതിരെ ആഞ്ഞടിച്ച് ആര്‍ ബാലശങ്കര്‍. ചെങ്ങന്നൂരില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ബോധപൂര്‍വമെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിക്ക് വേണ്ടി 40 വര്‍ഷം പ്രവര്‍ത്തിച്ച തന്നെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും കേരളത്തിലെ നേതാക്കള്‍ മാഫിയ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയതെന്നും ബാലശങ്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തനിക്ക് വിജയസാധ്യതയുള്ള മണ്ഡലമാണ് ചെങ്ങന്നൂരെന്നും അനുയോജ്യ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള മണ്ഡലത്തില്‍ എന്നെ ഒഴിവാക്കിയതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ല. ചെങ്ങന്നൂരും ആറന്മുളയും വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളാണ്. ഇപ്പോള്‍ സീറ്റ് നല്‍കിയ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ അപ്രസക്തരാണെന്നും അദ്ദേഹം ആരോപിച്ചു.