Asianet News MalayalamAsianet News Malayalam

'കേരളത്തിൽ ബിജെപിക്ക് 70 സീറ്റ് സാധ്യം', ദില്ലിയും ത്രിപുരയും ഓര്‍മ്മിക്കണമെന്ന് ഇ ശ്രീധരൻ

ദില്ലി ആംആദ്മി പിടിച്ചതും ത്രിപുര ബിജെപി പിടിച്ചതും ഓ‍ര്‍മ്മിക്കണം. സാങ്കേതിക വൈദഗ്ധ്യമുള്ള നേതൃത്വം ബിജെപിക്ക് ആവശ്യമാണ്.

 

bjp palakkad candidate e sreedharan pg suresh kumar interview
Author
Thiruvananthapuram, First Published Mar 18, 2021, 4:33 PM IST

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് 70 സീറ്റുകൾ നേടുക സാധ്യമാണെന്ന് പാലക്കാട് ബിജെപി സ്ഥാനാ‍ത്ഥി ഇ ശ്രീധരൻ. ഭരണം പിടിക്കും. ദില്ലി ആംആദ്മി പിടിച്ചതും ത്രിപുര ബിജെപി പിടിച്ചതും ഓ‍ര്‍മ്മിക്കണമെന്നും ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തന്നെ പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് വിലയിരുത്തിയ ശ്രീധരൻ, സാങ്കേതിക വൈദഗ്ധ്യമുള്ള നേതൃത്വം ആവശ്യമാണെന്ന് ബിജെപിക്കും മനസ്സിലായിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. സാങ്കേതിക വൈദഗ്ധ്യമുള്ള നേതൃത്വം ബിജെപിക്ക് ആവശ്യമാണ്. അത് ബിജെപിക്കും മനസിലായിട്ടുണ്ട്. തന്നെ അവ‍ര്‍ ഉൾക്കൊള്ളുമെന്നും ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.  

പിണറായിക്ക് എല്ലാം ഒറ്റക്ക് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയാണെന്ന് ശ്രീധരൻ വിമർശിച്ചു. ഇടത് -വലത് മുന്നണികൾക്ക് സുസ്ഥിര വികസനം അറിയില്ല. കടം വാങ്ങി ക്ഷേമ പദ്ധതികൾ ചെയ്തിട്ട് കാര്യമില്ല. പ്രളയകാലത്ത് കേരള സർക്കാർ ഒന്നും ചെയ്തില്ലെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം ഇടത് സ‍ര്‍ക്കാരിന്റെ വികസനം കടലാസിൽ മാത്രമാണെന്നും  ആരോപിച്ചു. 

ഉമ്മൻ ചാണ്ടിക്ക് നല്ല മനസുണ്ട്, എന്നാൽ വികസനത്തിൽ തുടർച്ചയില്ല. വെള്ളപ്പൊക്ക കാലത്ത് കേരള സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. 

ഏഷ്യാനെറ്റ് ന്യൂസ് കോ‍‍ര്‍ഡിനേറ്റിംഗ് എഡിറ്റ‍ര്‍ പിജി സുരേഷ് കുമാ‍റിന് അനുവദിച്ച അഭിമുഖം

 

 

 

Follow Us:
Download App:
  • android
  • ios