Asianet News MalayalamAsianet News Malayalam

കഴക്കൂട്ടത്ത് തുഷാര്‍ ? ശോഭയ്ക്ക് പകരം തുഷാറിനെ സ്ഥാനാര്‍ത്ഥിയാക്കാൻ ബിജെപിയിൽ നീക്കം

കഴക്കൂട്ടം സീറ്റിൽ മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സംസ്ഥാന ബിജെപി നേതാക്കൾ തുഷാറിനോട് ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആലോചിച്ച് മറുപടി പറയാമെന്നാണ് തുഷാര്‍ ഇപ്പോൾ മറുപടി നൽകിയത്.

BJP State leadership planing to place thushar in kazhakoottam
Author
Kazhakkoottam, First Published Mar 16, 2021, 2:45 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര നേതൃത്വം ഇടപെട്ട് ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാൻ ശ്രമിക്കുമ്പോൾ മറുതന്ത്രവുമായി ബിജെപി സംസ്ഥാന നേതൃത്വം. എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസിൻ്റെ സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളിയെ ശോഭയ്ക്ക് വേണ്ടി പരിഗണിക്കുന്ന കഴക്കൂട്ടം സീറ്റിൽ മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ നീക്കം. 

കഴക്കൂട്ടം സീറ്റിൽ മത്സരിക്കാൻ താത്പര്യമുണ്ടോയെന്ന് സംസ്ഥാന ബിജെപി നേതാക്കൾ തുഷാറിനോട് ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ആലോചിച്ച് മറുപടി പറയാമെന്നാണ് തുഷാര്‍ ഇപ്പോൾ മറുപടി നൽകിയത്. ബിഡിജെഎസിൻ്റെ മുഴുവൻ സീറ്റുകളിളും ഇതിനോടകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും തുഷാറിൻ്റെ പേര് ഒരു സീറ്റിലും ഉണ്ടായിരുന്നില്ല. 

എൻഡിഎയുടെ പ്രമുഖ നേതാക്കളെല്ലാം മത്സരരംഗത്ത് വേണമെന്നാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതെങ്കിലും തുഷാര്‍ മത്സരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ കഴിഞ്ഞ തവണ എൻഡിഎ രണ്ടാം സ്ഥാനത്ത് വന്ന കഴക്കൂട്ടം സീറ്റ് ബിജെപി വാഗ്ദാനം ചെയ്യുമ്പോൾ തുഷാറിൻ്റെ നിലപാട് എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കേന്ദ്രനേതൃത്വം നേരിട്ട് വാഗ്ദാനം ചെയ്ത സീറ്റ് നഷ്ടപ്പെട്ടാൽ ശോഭാ സുരേന്ദ്രൻ്റെ അടുത്ത നീക്കമെന്താരിയിരിക്കുമെന്നതും കണ്ടറിയണം. കഴക്കുട്ടം അടക്കം ഒഴിച്ചിട്ട സീറ്റുകളിൽ ഇതുവരേയും ബിജെപി കേന്ദ്ര നേതൃത്വം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 
 

Follow Us:
Download App:
  • android
  • ios