Asianet News MalayalamAsianet News Malayalam

'അഞ്ച് ദിവസത്തിനുള്ളിൽ വലിയ ബോംബ് വരുമെന്ന് പ്രചാരണം; നാട് ഏത് ബോംബിനേയും നേരിടാൻ തയ്യാർ': മുഖ്യമന്ത്രി

ഒരു പാട് നുണകളാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നുണ പ്രചരിപ്പിക്കുക എന്നതിൽ ഗവേഷണം നടത്തുകയാണ്. ഭയങ്കര ബോംബ് വരാൻ പോകുന്നുവെന്നാണ് പറയുന്നത്. നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണ് അതെല്ലാവർക്കും അറിയാം. - മുഖ്യമന്ത്രി പറയുന്നു.

cm pinarayi vijayan warns left supporters of an alleged info bomb that may blast in coming days
Author
Trivandrum, First Published Mar 30, 2021, 3:10 PM IST

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തിൽ  ഒരു 'ബോംബ് ' വരുമെന്ന് പ്രചരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് ദിവസത്തിനുള്ളിൽ ബോംബ് വരുമെന്നാണ് പ്രചാരണമെന്ന് കാസർകോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വച്ച് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളിൽ നുണ പ്രചരിപ്പിച്ചാൽ മറുപടി പറയാനാകില്ലെന്നാണ് ചിലർ കരുതുന്നത്. ഏത് ബോംബ് വന്നാലും നേരിടാൻ നാട് തയ്യാറാണെന്ന് പിണറായി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

ഒരു പാട് നുണകളാണ് പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നുണ പ്രചരിപ്പിക്കുക എന്നതിൽ ഗവേഷണം നടത്തുകയാണ്. ഭയങ്കര ബോംബ് വരാൻ പോകുന്നുവെന്നാണ് പറയുന്നത്. നാട് ഏത് ബോംബിനെയും നേരിടാൻ തയ്യാറാണ് അതെല്ലാവർക്കും അറിയാം. ഒരു നുണയും യാഥാർത്ഥ്യത്തിന് മുമ്പിൽ നിൽക്കില്ല. നുണയുടെ ആയുസ് യഥാർത്ഥ വസ്തുത വരുന്നത് വരെയാണ്. നമ്മുക്ക് നമ്മുടേതായ രീതിയിൽ മുന്നോട്ട് പോകാം. എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 

Follow Us:
Download App:
  • android
  • ios