Asianet News MalayalamAsianet News Malayalam

'ബത്തേരിയില്‍ ബിജെപി നേതാക്കള്‍ പ്രചരണത്തില്‍ സഹകരിച്ചില്ല'; ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ പരാതി

 പ്രചരണ വാഹനത്തില്‍ നിന്ന് ആദിവാസി നേതാക്കളെ ഇറക്കിവിട്ടു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമം കാണിച്ചുവെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. 

Complaint against bjp wayanad district leadership
Author
Wayanad, First Published May 1, 2021, 4:22 PM IST

വയനാട്: ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി. ബത്തേരിയില്‍ ബിജെപി നേതാക്കള്‍ പ്രചരണത്തില്‍ സഹകരിച്ചില്ലെന്നും പര്യടന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ പോലും മനപൂര്‍വം പിഴവുണ്ടാക്കിയെന്നുമാണ് പരാതി. ജില്ലാ നേതൃത്വത്തിന്‍റെ നടപടി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പ്രകാശൻ മൊറാഴയാണ് കെ സുരേന്ദ്രന് പരാതി നല്‍കിയത്. അതേസമയം, പരാതി നൽകിയത് തൻ്റെ അറിവോടെ അല്ലെന്ന് സി കെ ജാനു പ്രതികരിച്ചു.

പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. തെരഞ്ഞെടുപ്പില്‍ ബത്തേരി നിയമസഭാ മണ്ഡലത്തിൽ സികെ ജാനുവിന് വോട്ടുകുറയുമെന്ന് പ്രകാശൻ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമം കാണിച്ചുവെന്നും ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പ്രചരണസമയത്ത് ബിജെപി ഏര്‍പ്പെടുത്തിയ പ്രചരണ വാഹനത്തില്‍ നിന്നും ജനാതിപത്യ രാഷ്ട്രീയ പാര്‍ട്ടിയിലെ ആദിവാസി നേതാക്കാളെ ഇറക്കിവിടുന്ന സാഹചര്യം വരെയുണ്ടായി എന്നും ആക്ഷേപമുണ്ട്. കേന്ദ്ര മന്ത്രി അമിത് ഷാ  പങ്കെടുത്ത ചടങ്ങില്‍ പോലും പ്രാദേശി നേതാക്കള്‍ മണ്ഡലത്തിലെ വിഷയങ്ങള്‍ മറച്ചുവെച്ചുവെന്നും പരാതിയില്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios