അഡ്വ. കെ ശാന്തകുമാരിയെ അംഗീകരിക്കാനാവില്ലെന്നും മണ്ഡലത്തിലുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ആവശ്യം. 

പാലക്കാട്: കോങ്ങാട് സ്ഥാനാര്‍ഥിയെച്ചൊല്ലി സിപിഎമ്മില്‍ ഭിന്നത. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന നിലപാട് ചില ലോക്കല്‍ കമ്മിറ്റികള്‍ സ്വീകരിച്ചത്.

അഡ്വ. കെ ശാന്തകുമാരിയെ അംഗീകരിക്കാനാവില്ലെന്നും മണ്ഡലത്തിലുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്നുമാണ് ആവശ്യം. മണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഒ വി സ്വാമിനാഥനെ സ്ഥാനാര്‍ഥിയാക്കണമെന്ന് മണ്ണൂര്‍, പറളി, മങ്കര, കോങ്ങാട് ലോക്കല്‍ കമ്മിറ്റകള്‍ ആവശ്യപ്പെട്ടു. 

സ്വാമിനാഥനെ നേരത്തെ പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി ശാന്തകുമാരിയെ തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയാണ് ശാന്തകുമാരി.