മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്‍റ് ആക്കുന്ന തരത്തിലുള്ള ഫോര്‍മുലയാണ് നേതൃത്വം ആലോചിക്കുന്നത്.

തിരുവനന്തപുരം: സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കാനുള്ള മണ്ഡലങ്ങളിലെ തര്‍ക്കം തീര്‍ക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിൽ തിരക്കിട്ട നീക്കങ്ങൾ. പി സി വിഷ്ണുനാഥിന്‍റെ പേര് കുണ്ടറ മണ്ഡലത്തിൽ തന്നെയാണ് പരിഗണിക്കുന്നതെന്ന സൂചനയാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്നത്. വട്ടിയൂര്‍കാവിലേക്ക് ജ്യോതി വിജയകുമാര്‍ അല്ലെങ്കിൽ വീണ എസ് നായരാണ് അവസാന പരിഗണനയിൽ.

തര്‍ക്കം നിലവിലുള്ള മലപ്പുറത്ത് വ്യത്യസ്തമായ ഒരു ഫോര്‍മുലയാണ് കോൺഗ്രസ് ആലോചിക്കുന്നത്. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിനെ ഡിസിസി പ്രസിഡന്‍റ് ആക്കിയേക്കും. അങ്ങനെ എങ്കിൽ നിലമ്പൂരിൽ വി വി പ്രകാശ് തന്നെ സ്ഥാനാർത്ഥിയാകും. പട്ടാമ്പിയിൽ കെഎസ്ബിഎ തങ്ങൾ സ്ഥാനാർഥി ആയേക്കും.