തൃശ്ശൂര്‍: കയ്പമംഗംല സീറ്റ് ആര്‍എസ്പിയിൽ നിന്നും കോണ്‍ഗ്രസ് ഏറ്റെടുത്തു. കഴിഞ്ഞ തവണ ആര്‍എസ്പി മത്സരിച്ച സീറ്റാണിത്. ഇക്കുറിയും ആര്‍എസ്പി തന്നെ സീറ്റ് വിട്ടുകൊടുക്കുന്നതിനെതിരെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. കയ്പമംഗലം സീറ്റ്  ഏറ്റെടുക്കണമെന്ന് സ്ക്രീനിംഗ് സമിതി യോഗത്തിൽ തൃശ്ശൂര്‍ എം.പി ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടിരുന്നു. 

കയ്പമംഗലത്തിന് പകരം മട്ടന്നൂര്‍ സീറ്റാണ് കോണ്‍ഗ്രസ് ആര്‍എസ്പിക്ക് അനുവദിച്ചിരിക്കുന്നത്. മട്ടന്നൂരിൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഇല്ലിക്കൽ അഗസ്തിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് അറിയിച്ചു.