'കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസായി നിലനില്‍ക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കാലമാണിത്. 35 സീറ്റ് ഞങ്ങള്‍ക്ക് ലഭിച്ചാല്‍ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതുന്ന 36 സീറ്റുകള്‍ കൂടി കണ്ടാണ്. സംഘ്പരിവാറിനെതിരെ ഉറച്ച നിലപാട് എല്‍ഡിഎഫിന് മാത്രമാണ്'. 

കൊടുവള്ളി: ബിജെപിയെ കേരളനിയമസഭയില്‍ കയറാന്‍ സഹായിച്ചത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തിലുള്ള ശ്രമം ഇപ്പോഴും നടക്കുകയാണ്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. കെപിസിസി നേതാക്കളാണ് ബിജെപി ആയികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസായി നിലനില്‍ക്കുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത കാലമാണിത്. 35 സീറ്റ് ഞങ്ങള്‍ക്ക് ലഭിച്ചാല്‍ ഭരിക്കുമെന്ന് ബിജെപി പറയുന്നത് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് കരുതുന്ന 36 സീറ്റുകള്‍ കൂടി കണ്ടാണ്. സംഘ്പരിവാറിനെതിരെ ഉറച്ച നിലപാട് എല്‍ഡിഎഫിന് മാത്രമാണ്. ബിജെപിയെ വിജയിപ്പിക്കാന്‍ കോണ്‍ഗ്രസും ലീഗും ഒരേ പോലെ ചിന്തിച്ചവരാണ്. കേരളത്തില്‍ ബിജെപിയെ തടയാന്‍ എല്‍ഡിഎഫിനെ കഴിയൂ. ഇടതുപക്ഷത്തിന്റെ കരുത്താണ് കേരളത്തില്‍ ബിജെപി വളരാത്തതിന്റെ കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖ്, എളമരംകരീം എംപി, ആര്‍പി ഭാസ്‌കരന്‍, കെ. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.