Asianet News MalayalamAsianet News Malayalam

'സുരേഷ് ഗോപിക്ക് പാര്‍ട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്ന് കോൺഗ്രസ് ', പരാതി നൽകുമെന്ന് പ്രതാപൻ

സുരേഷ് ഗോപിക്ക് പാര്‍ട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും ടി.എൻ. പ്രതാപൻ

congress leader tn prathapan says suresh gopi cannot use bjp symbol
Author
Thrissur, First Published Mar 19, 2021, 4:25 PM IST

തൃശൂര്‍: തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി നൽകുമെന്ന് കോൺഗ്രസ്. രാഷ്ട്രപതി നോമിനേറ്റ് ചെയ്ത രാജ്യസഭാ അംഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും  ആ നിലയിൽ നിലവിൽ രാജ്യസഭാംഗമായ സുരേഷ് ഗോപിക്ക് ബിജെപി ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്നും ഇക്കാര്യം ഉയർത്തി പരാതി നൽകുമെന്നും ടിഎൻ പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർ നടപടി എടുക്കുമെന്നും പ്രതാപൻ വ്യക്തമാക്കി.

എന്നാൽ സുരേഷ് ഗോപിക്ക് മത്സരിക്കാൻ തടസ്സമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സുരേഷ് ഗോപി ആറുമാസത്തിനുള്ളിൽ ബിജെപി അംഗത്വം എടുത്തുവെന്നും രേഖകൾ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios