വട്ടിയൂർക്കാവിൽ പി സി വിഷ്ണുനാഥും നിലന്പൂരിൽ വിവി പ്രകാശും കൽപറ്റയിൽ ടി സിദ്ദിഖും പരിഗണനയിൽ. പട്ടാന്പിയിൽ ആര്യാടൻ ഷൗക്കത്തിനും തവനൂരിൽ റിയാസ് മുക്കോളിക്കും സാധ്യത. കുണ്ടറയിൽ കല്ലട രമേശ് വന്നേക്കും.

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായ ആറ് മണ്ഡലങ്ങളിലെ തുടര്‍ ചർച്ചകൾ ഇന്ന് തിരുവന്തപുരത്ത് നടക്കും. ദില്ലിയില്‍ നിന്നെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും.

വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്ണുനാഥ്, കുണ്ടറയില്‍ മില്‍ തെക്കന്‍ മേഖല ചെയര്‍മാന്‍ കല്ലട രമേഷ്, പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്ത്, തവനൂരില്‍ റിയാസ് മുക്കോളി, നിലമ്പൂരിൽ വി വി പ്രകാശ്, കല്‍പറ്റയില്‍ ടി സിദ്ദിഖ് എന്നിവരടങ്ങുന്ന പുതിയ ഫോര്‍മുലയിലാണ് ചര്‍ച്ച. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം നടക്കും. ദില്ലിയിലെത്തി മുല്ലപ്പള്ളി രാമചന്ദ്രമനെ കണ്ട നേമത്തെ സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ നാളെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും. എംപി സ്ഥാനം രാജിവയ്ക്കാതെയാകും മുരളീധരന്‍ മത്സരിക്കുക.