കോട്ടയം: കൊവിഡ് രോഗിക്ക് വോട്ട് നിഷേധിച്ചെന്ന് ആരോപിച്ച് കോട്ടയം മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. നാല് കൊവിഡ് രോഗികളിൽ ഒരാൾക്ക് സമയം കഴിഞ്ഞെന്നതിന്‍റെ പേരിൽ വോട്ട് നിഷേധിച്ചു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. മുണ്ടക്കയം സെന്‍റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്.