Asianet News MalayalamAsianet News Malayalam

12 വനിതകൾ, അതിൽ എട്ടും പുതുമുഖങ്ങള്‍, 13 വിദ്യാര്‍ഥി-യുവജന നേതാക്കൾ, 9 സ്വതന്ത്രരും; അങ്കംകുറിച്ച് സിപിഎം

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സ്വതന്ത്രരുൾപ്പെടെ സിപിഎം 85 സീറ്റിലാണ് മത്സരിക്കുന്നത്

cpim list of 12 women candidates in Kerala Legislative Assembly Election 2021
Author
Thiruvananthapuram, First Published Mar 10, 2021, 12:57 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള 83 സ്ഥാനാര്‍ഥികളുടെ പട്ടിക സിപിഎം പ്രഖ്യാപിച്ചപ്പോള്‍ വിദ്യാര്‍ഥി-യുവജന നേതാക്കളുടെ പ്രാതിനിധ്യം ശ്രദ്ധേയം. 12 വനിതകളും വിദ്യാര്‍ഥി-യുവജന നേതാക്കളായ 13 പേരും ഒന്‍പത് സ്വതന്ത്രരും ഉള്‍പ്പെടുന്ന പട്ടികയാണ് സംസ്ഥാന ആക്‌ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ പ്രഖ്യാപിച്ചത്. 12 വനിതകളില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. 

വനിത സ്ഥാനാര്‍ഥികള്‍

1. ആറ്റിങ്ങല്‍- ഒ എസ് അംബിക
2. കുണ്ടറ- ജെ മേഴ്‌സിക്കുട്ടിയമ്മ
3. ആറന്‍മുള- വീണാ ജോര്‍ജ്
4. കായംകുളം- അഡ്വ. യു പ്രതിഭ
5. ആലുവ- ഷെല്‍ന നിഷാദ് അലി
6. അരൂര്‍- ദലീമ ജോജോ
7. ഇരിങ്ങാലക്കുട- ഡോ. ആര്‍ ബിന്ദു
8. വേങ്ങര- ജിജി പി
9. വണ്ടൂര്‍- പി മിഥുന
10. കൊയിലാണ്ടി- കാനത്തില്‍ ജമീല
11. മട്ടന്നൂര്‍- കെ കെ ശൈലജ
12. കൊങ്ങാട്- അഡ്വ. കെ ശാന്തകുമാരി

12ല്‍ എട്ട് പുതുമുഖങ്ങള്‍!

സിപിഎമ്മിനായി പോരാട്ടത്തിനിറങ്ങുന്ന 12 വനിതകളില്‍ നാല് പേര്‍ മാത്രമേ നിലവില്‍ എംഎല്‍എമാരായിട്ടുള്ളൂ. ജെ മേഴ്‌സിക്കുട്ടിയമ്മയും കെ കെ ശൈലജ ടീച്ചറും നിലവില്‍ മന്ത്രിമാരാണ്. വീണ ജോര്‍ജും യു പ്രതിഭയുമാണ് മറ്റ് രണ്ടുപേര്‍. 2016ലും 12 വനിതകളെയായിരുന്നു സ്ഥാനാര്‍ഥികളായി സിപിഎം പ്രഖ്യാപിച്ചിരുന്നത്. 

സ്വതന്ത്രര്‍ ഇവര്‍

1. കുന്നമംഗലം- പി ടി എ റഹീം
2. കൊടുവള്ളി- കാരാട്ട് റസാഖ്
3. കൊണ്ടോട്ടി-സുലൈമാന്‍ ഹാജി
4. താനൂര്‍- വി അബ്‌ദുള്‍‌റഹ്‌മാന്‍
5. നിലമ്പൂര്‍- പി വി അന്‍വര്‍
6. പെരിന്തല്‍മണ്ണ- കെ പി മുസ്‌തഫ
7. തവനൂർ- കെ ടി ജലീല്‍
8. എറണാകുളം- ഷാജി ജോര്‍ജ്
9. ചവറ- ഡോ. സുജിത് വിജയന്‍ 

വിദ്യാര്‍ഥി-യുവജന സംഘടനകള്‍ക്ക് പ്രാതിനിധ്യം നല്‍കാനും സിപിഎം ഇക്കുറി ശ്രമിച്ചു. എം വിജിനും സച്ചിന്‍ ദേവും അടക്കമുള്ള പുതുനിരയും സ്ഥാനാര്‍ഥി പട്ടികയില്‍ ശ്രദ്ധേയമാണ്. 

സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥി പട്ടിക വിശദമായി വായിക്കാം
 

Follow Us:
Download App:
  • android
  • ios