മുൻ മന്ത്രിയായ എ പി അനില്‍കുമാര്‍തന്നെയാവും ഇത്തവണയും കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായ സാഹചര്യത്തില്‍ തെങ്ങുകയ റ്റതൊഴിലാളിയെ ഇറക്കുന്നത് നല്ലതാണെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്.

യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ വണ്ടൂരില്‍ തെങ്ങുകയറ്റ തൊഴിലാളിയെ സ്ഥാനാര്‍ത്ഥിയാക്കാൻ സിപിഎം. പഞ്ചായത്ത് അംഗമായ ചന്ദ്രൻ ബാബുവിനെയാണ് പട്ടികജാതി സംവരണ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നത്. മൊറയൂര്‍ പഞ്ചായത്ത് അംഗമായ ചന്ദ്രൻ ബാബു ഒരു കലാകാരൻ കൂടിയാണ്. ചവിട്ടുകളിയിലും സജീവം.

കോളേജ് പഠന കാലത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്നു. മൊറയൂരിലെ മുസ്ലീം ലീഗ് കോട്ടയായിരുന്ന അഞ്ചാം വാര്‍ഡില്‍ അട്ടിമറി വിജയമാണ് കഴിഞ്ഞ തദ്ദേശഭരണ തെരെഞ്ഞെടുപ്പില്‍ ചന്ദ്രൻ ബാബു നേടിയത്. മുൻ മന്ത്രിയായ എ പി അനില്‍കുമാര്‍തന്നെയാവും ഇത്തവണയും കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പായ സാഹചര്യത്തില്‍ തെങ്ങുകയ റ്റ തൊഴിലാളിയെ ഇറക്കുന്നത് നല്ലതാണെന്ന വിലയിരുത്തല്‍ സിപിഎമ്മിനുണ്ട്.

യുഡിഎഫിന്‍റെ ഉറച്ച കോട്ടയില്‍ പ്രമുഖ കോൺഗ്രസ് നേതാവ് പന്തളം സുധാകരനെ സാധാരണക്കാരനായ എൻ കണ്ണൻ എന്ന ഒരു സിപിഎം പ്രവര്‍ത്തകൻ അട്ടിമറിച്ച ചരിത്രവും നേരത്തെ വണ്ടൂരിനുണ്ട്.