കോഴിക്കോട്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം മരവിപ്പിച്ചത് സിപിഎം ബിജെപി ധാരണയുടെ ഭാഗമെന്ന് എം എം ഹസ്സൻ. തെര‍ഞ്ഞെടുപ്പ് കഴിഞ്ഞാൽ പിണറായി വിജയൻ ജയിലിലാകുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് പറയുന്നത്. സംസ്ഥാനത്ത് പിണറായിയുടെ ഏകാധിപത്യമാണ് നടക്കുന്നത്. ഇടത് മുന്നണി നേതാക്കളെല്ലാം നിശബ്ദരായി നിൽക്കുകയാണെന്ന് ഹസ്സൻ കുറ്റപ്പെടുത്തുന്നു. 

തലശ്ശേരിയിൽ സിപിഎം- ബിജെപി ധാരണയുണ്ടെന്ന് ഹസ്സൻ ആരോപിക്കുന്നു. തലശ്ശേരിയിൽ ബിജെപി വോട്ട് വേണ്ട എന്ന് സിപിഎം പറയുമോ എന്ന് ചോദിച്ച ഹസ്സൻ തലശ്ശേരിയിലെന്നല്ല സംസ്ഥാനത്തൊരിടത്തും കോൺഗ്രസിന് ബിജെപി വോട്ട് വേണ്ടെന്ന് നിലപാട് വ്യക്തമാക്കി. ഒരു വർഗ്ഗീയ കക്ഷിയുടെയും വോട്ട് കോൺഗ്രസിന് വേണ്ട. 

സർക്കാർ നൽകിയ ജോലിയെക്കുറിച്ചുള്ള കണക്ക് തെറ്റെന്ന് പറുയന്ന ഹസ്സൻ ഒരു ലക്ഷത്തിൽ താഴെ ആളുകൾക്ക് മാത്രമാണ്  ജോലി നൽകിയതെന്ന് ആരോപിക്കുന്നു.