Asianet News MalayalamAsianet News Malayalam

പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗൺസിലർക്ക് ഇടത് നേതൃത്വത്തിന്‍റെ താക്കീത്

സംഭവത്തില്‍ കൗൺസിലർമാരെ എൽഡിഎഫ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. 

cpm probe pala municipality conflict
Author
Kottayam, First Published Apr 1, 2021, 7:24 AM IST

കോട്ടയം: പാലാ നഗരസഭയിലെ കൈയ്യാങ്കളി നിര്‍ഭാഗ്യകരമായിപ്പോയെന്ന് സിപിഎം ജില്ലാ നേതൃത്വം. തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തില്‍ കൗൺസിലർമാരെ എൽഡിഎഫ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും എ വി റസ്സല്‍ കൂട്ടിച്ചേര്‍ത്തു. 

പാലാ നഗരസഭയിൽ ഭരണ പക്ഷ കൗൺസിലർമാർ തമ്മിലാണ് ഇന്നലെ കയ്യാങ്കളി ഉണ്ടായത്. സിപിഎമ്മിന്റെയും കേരളാകോൺഗ്രസിന്റെയും നേതാക്കന്മാർ തമ്മിലടിക്കുകയായിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി കൂടുന്നതിലെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി കൗൺസിലർമാർക്ക് സംഘർഷത്തിൽ പരിക്കേറ്റു. 

വർഷങ്ങൾക്ക് ശേഷം കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ പാലാ നഗരസഭയുടെ ഭരണം ഇടത് പക്ഷം പിടിച്ചെടുത്തതായിരുന്നു. പക്ഷേ ഭരണത്തിലൊന്നിച്ചാണെങ്കിലും പല കാര്യങ്ങളിലും തുടക്കം മുതൽ തന്നെ ഇരു പാർട്ടികളും തമ്മിൽ ഭിന്നതയുണ്ടായിരുന്നു. ഇന്നലെ കൗൺസിൽ യോഗം ചേർന്നപ്പോൾ നേരത്തെ സ്റ്റാൻഡിംഗ് കമ്മിറ്റി ചേർന്നതിലെ നിയമ പ്രശ്നം സിപിഎം കൗൺസിലർ ബിനു പുളിക്കകണ്ടം ഉന്നയിച്ചു. ഇതിനെ എതിർത്ത് കൊണ്ട് കേരള കോൺഗ്രസിലെ ബൈജു കൊല്ലം പറമ്പിലെത്തുകയും പിന്നീട് ഈ തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. 

Follow Us:
Download App:
  • android
  • ios