തിരുവനന്തപുരം: സി പി എം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി ചേരും. ജില്ലാ കമ്മിറ്റികൾ നൽകിയ സ്ഥാനാർത്ഥി പട്ടികയിൽ പരിശോധന നടത്തി അന്തിമ അംഗീകാരം നൽകുകയാകും യോഗത്തിലെ പ്രധാന ചർച്ച. രണ്ട് ടേം പൂർത്തിയായിട്ടും തുടർന്നും മത്സരത്തിന് ജില്ലാ കമ്മിറ്റികൾ ശുപാർശ ചെയ്ത മന്ത്രിമാരുടെയും എം എൽ എ മാരുടെയും കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വമായിരിക്കും എടുക്കുക.

സീറ്റ് വിഭജനത്തിൽ തർക്കം നിലനിൽക്കുന്ന സീറ്റുകളിലൊഴികെ മറ്റെല്ലാ സീറ്റിലെയും സ്ഥാനാർത്ഥി നിർണ്ണയത്തിൽ നാളെയൊടെ ധാരണയാകും. എൽ ഡി എഫ് ഉഭയകക്ഷി ചർച്ചയിൽ എടുക്കേണ്ട അന്തിമ നിലപാടും സി പി എം നേതൃത്വം തീരുമാനിക്കും.