കണ്ണൂർ: കെ എം ഷാജിക്കെതിരെ അസഭ്യ വർഷവുമായി സിപിഎം പ്രവർത്തകർ. ഷാജി മീൻകുന്ന് സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട്. കെ എം ഷാജിയാണ് ആ​ദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകർ പറയുന്നു. 

വൈകിട്ട് നാലരയ്ക്കാണ് സംഭവം നടന്നത്. താൻ എത്തിയപ്പോൾ മുതൽ സിപിഎം പ്രവർത്തകർ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഷാജി പറയുന്നത്.