പാലക്കാട്: കാൽകഴുകൽ വിവാദത്തിൽ പ്രതികരണവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ. കാൽ കഴുകലും ആദരിക്കലും എല്ലാം ഭാരതീയ സംസ്കാരത്തിൻറെ ഭാഗമാണ്. അത് വിവാദമാക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്നവർ സംസ്കാരം ഇല്ലാത്തവർ എന്ന് കരുതേണ്ടിവരുമെന്നും ഇ ശ്രീധരൻ പ്രതികരിച്ചു. 

പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ മാലയിട്ടും കാല് കഴുകിയും സ്വീകരിക്കുന്നതും വലിയ ചര്‍ച്ചക്കും വിമർശനത്തിനും ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്‍റ വിശദീകരണം

തുടർന്ന് വായിക്കാം: 'കാല്‍ കഴുകി സ്വീകരിക്കുന്ന വോട്ടര്‍മാര്‍'; ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെതിരെ വ്യാപക പ്രതിഷേധം...
സംസ്ഥാനത്ത് ഇടത് ഭരണകാലത്ത് ഒരു വികസനവും നടന്നിട്ടില്ലെന്നും ഇ ശ്രീധരൻ വിമർശിച്ചു.  കേരളത്തിൽ വികസന പ്രവര്‍ത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിൽ അത് എന്തൊക്കെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. പ്രത്യക്ഷത്തിൽ ഒന്നും കാണുന്നില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു