Asianet News MalayalamAsianet News Malayalam

വികസന പദ്ധതികളിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് ഇ ശ്രീധരൻ, പാലാക്കാട് പ്രചാരണം തുടങ്ങി

'റെയിൽവേയുടെ പല പദ്ധതികളും എൽഡിഎഫ് സർക്കാർ നടപ്പാക്കിയില്ല. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം അദാനിക്ക് നൽകുന്നത് തടഞ്ഞു.'

e sreedharan election campaign in palakkad critics ldf government
Author
Palakkad, First Published Mar 12, 2021, 9:48 AM IST

പാലക്കാട്: എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഇ ശ്രീധരൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് അഴിമതിയു സ്വജനപക്ഷപാതിത്വവുമാണ് നടന്നതെന്ന് ശ്രീധരൻ ആരോപിച്ചു. സർക്കാർ അഞ്ച് കൊല്ലം നടത്തിയ പ്രധാന വികസനം പാലാരിവട്ടം പാലമാണ്. അതു നടപ്പാക്കിയത് ഡിഎംആർസിയാണ്. മറ്റൊന്നും എൽഡിഎഫ് സർക്കാർ ചെയ്തില്ലെന്നും പല പദ്ധതികളും തടയാനാണ് സർക്കാർ ശ്രമിച്ചതെന്നും ശ്രീധരൻ ആരോപിച്ചു. 

റെയിൽവേയുടെ പല പദ്ധതികളും എൽഡിഎഫ് സർക്കാർ നടപ്പാക്കിയില്ല. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം അദാനിക്ക് നൽകുന്നത് തടഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വികസനം ഇല്ലാതാക്കാൻ ജനങളുടെ നികുതി പണം കൊണ്ട് സുപ്രീം കോടതിയിൽ പോകുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഹൈസ്പീഡ് പദ്ധതി തുടങ്ങാൻ നമ്മതിച്ചില്ല. പല പദ്ധതികളിൽ നിന്നും  ഡിഎംആർസിയെ ഓടിച്ചുവെന്നും ശ്രീധരൻ കുറ്റപ്പെടുത്തി. 

ശബരിമലയിൽ 2018 ൽ ഉണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ ശ്രീധരൻ തള്ളി. എല്ലാം ചെയ്തിട്ട് ഇപ്പോൾ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ശബരിമലയിൽ ആളുകളുടെ വികാരം മുറിപ്പെടുത്തിയെന്നും ശ്രീധരൻ ആരോപിച്ചു. 

ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും പാലക്കാട് ഇ ശ്രീധരൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പാലാക്കാട് ബിജെപി ഓഫീസിലെത്തിയതായിരുന്നു അദ്ദേഹം. 

Follow Us:
Download App:
  • android
  • ios