പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ്ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ചില പോസ്റ്ററുകൾ വലിച്ച് കീറിയിട്ടുമുണ്ട്.

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകളിൽ കരി ഓയിൽ ഒഴിച്ചു. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ്ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ചില പോസ്റ്ററുകൾ വലിച്ച് കീറിയിട്ടുമുണ്ട്. സംഭവത്തിൽ സിപിഎം ശ്രീകാര്യം പൊലീസിൽ പരാതി നൽകും.

YouTube video player

കഴക്കൂട്ടം മണ്ഡലത്തിൽ നിന്നാണ് കടകംപള്ളി ഇത്തവണയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കോൺഗ്രസിന്റെ എസ് എസ് ലാലും, ബിജെപിയുടെ ശോഭാ സുരേന്ദ്രനുമാണ് ദേവസ്വം മന്ത്രിയുടെ പ്രധാന എതിരാളികൾ. ശബരിമല വിഷയമടക്കം സജീവ ചർച്ചയാക്കാൻ എതിരാളികൾ സജീവ ശ്രമം നടത്തുന്നതിനിടെയാണ് പോസ്റ്ററുകൾ നശിപ്പിക്കപ്പെടുന്നത്.