മൂന്ന് ടേം എംഎൽഎ ആയി ഒരിക്കൽ മന്ത്രി ആയി. ഇനി ഈ രംഗത്ത് ഇല്ല. - ഇ പി ജയരാജൻ നിലപാട് വ്യക്തമാക്കി. 

കണ്ണൂർ: ഇപ്പോൾ മാത്രമല്ല ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ പി ജയരാജൻ. നിലപാട് പാർട്ടിം അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ഇനി പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ഇ പി ജയരാജൻ കണ്ണൂരിൽ വച്ച് വ്യക്തമാക്കി. ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തുമെന്ന് പറ‍ഞ്ഞ ഇ പി ജയരാജൻ ഇത്തവണ മത്സരിക്കാൻ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ അതിൽ പരാതിയില്ലെന്നും പറഞ്ഞ് വച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player

ഞാൻ ആരെയും ഭയപ്പെടാതെ എൻ്റെ കാര്യം പറയുകയാണ്, മട്ടന്നൂരും കല്യാശ്ശേരിയിലും മത്സരിക്കണമെന്ന് ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം എംഎൽഎ ആയി ഒരിക്കൽ മന്ത്രി ആയി. ഇനി ഈ രംഗത്ത് ഇല്ല. - ഇ പി ജയരാജൻ നിലപാട് വ്യക്തമാക്കി. 

മുഖ്യമന്ത്രി പിണറായിയുടെ അടുത്തെത്താനൊന്നും ഞങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം പ്രത്യേക കഴിവും ഊർജവും ഉള്ള ഒരു മഹാ മനുഷ്യനാണെന്നും പറഞ്ഞ ഇ പി ജയരാജൻ അദ്ദേഹത്തിന് അടുത്തെത്താൻ സാധിച്ചാൽ ഞാൻ പുണ്യവാനായി തീരുമെന്നു അതിന് കഴിയുന്നില്ലല്ലോ എന്നതാണ് ദുഖമെന്നും പറഞ്ഞു.