Asianet News MalayalamAsianet News Malayalam

'ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നു, സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരം​ഗം', രാഷ്ട്രീയം പറഞ്ഞ് ജ​ഗദീഷ്

പിണറായി വിജയനൊത്ത എതിരാളി യുഡിഎഫിൽ ആരാണ് എന്ന ചോദ്യത്തിന് ഒരാളെന്നല്ല, ഒരുപാട് നേതാക്കളുണ്ടല്ലോ കോൺ​ഗ്രസിൽ എന്ന് ജ​ഗദീഷ്.  അനൂപ് ബാലചന്ദ്രൻ നടത്തിയ തെരഞ്ഞെടുപ്പ് അഭിമുഖത്തിലേക്ക്...

interview with actor Jagadish
Author
Thiruvananthapuram, First Published Mar 22, 2021, 10:49 AM IST

തിരുവനന്തപുരം‌:  സഥാനാർത്ഥിയല്ലെങ്കിലും ഇത്തവണയും യുഡിഎഫിന്റെ താര പ്രചാരകനാണ് നടൻ ജ​ഗദീഷ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമെന്ന വിലയിരുത്തലിലാണ് അദ്ദേഹം. ജനങ്ങൾ മാറ്റം ആ​ഗ്രഹിക്കുന്നുണ്ട്. യുഡിഎഫിന് അനുകൂല തരം​ഗമെന്നും ജ​ഗദീഷ് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയുമായി നടത്തിയ  അഭുമുഖത്തിൽ പറഞ്ഞു. 

2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ജ​ഗദീഷ്. ഈ ഘട്ടത്തിലെവിടെയും പ്രചരണത്തിനായി പണപ്പിരിവ് നടത്തിയിട്ടില്ല.താൻ ചെലവഴിച്ചത് സ്വന്തം പണമാണെന്നും ജ​ഗദീഷ് പറഞ്ഞു. എന്നാൽ മറ്റ് താരങ്ങൾക്ക് സ്പോൺസർമാർ ഉണ്ടായിരുന്നെന്നും അ​ദ്ദേഹം അഭിപ്രായപ്പെട്ടു. 

പിണറായി വിജയനുമായി വ്യക്തിപരമായി നല്ല സൗഹൃമുണ്ട് എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എതി‍ർപ്പുണ്ട്. തന്റെ എല്ലാ പ്രവർത്തിയെയും ന്യായീകരിക്കാൻ കഴിവുള്ളയാളാണ് പിണറായിയെന്നും ജ​ഗദീഷ് നിരീക്ഷിച്ചു. പിണറായി വിജയനൊത്ത എതിരാളി യുഡിഎഫിൽ ആരാണ് എന്ന ചോദ്യത്തിന് ഒരാളെന്നല്ല, ഒരുപാട് നേതാക്കളുണ്ടല്ലോ കോൺ​ഗ്രസിൽ എന്ന് ജ​ഗദീഷ് മറുപടി നൽകി. രമേശ്  ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച പ്രകടനമാണ കാഴ്ച വച്ചത്. മുല്ലപ്പള്ളി മികച്ച നേതാവാണെന്നും ജ​ഗദീഷ് പറഞ്ഞു. 

2021 ലും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താത്പര്യമുണ്ടോ എന്ന് യുഡിഎഫ് ചോദിച്ചിരുന്നതായി അ​ദ്ദേഹം പറഞ്ഞു. എന്നാൽ കുടുംബ പരമായ കാര്യങ്ങളാൽ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. നേമം, കൊല്ലം, കോന്നി, തൃപ്പൂണിത്തറ, ബാലുശ്ശേരി മണ്ഡലങ്ങളിൽ ശക്തമായ മത്സരം നടക്കുമെന്നും ജ​ഗദീഷ് വിലയിരുത്തി.

കൊല്ലത്ത് ബിന്ദു കൃഷ്ണ ജയിക്കണം. കഷ്ടപ്പാടനുഭവിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്ന വനിതകൾ ജയിക്കണം. മുകേഷ് പരാജയപ്പെട്ടാലും അദ്ദേഹത്തിന് സിനിമ ഉണ്ട്. തോറ്റാലും മുകേഷ് ഹാപ്പി ആകും. മോഹൻലാലുമായി പിണക്കമില്ലെന്നും ഇപ്പോഴും നല്ല സൌഹൃദത്തിലാണെന്നും ജ​ഗദീഷ് പറഞ്ഞു. 

2016 ലെ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായ ​ഗണേഷ് കുമാറിന് വേണ്ടി മോഹൻലാൽ പ്രചരണത്തിന് ഇറങ്ങിയിരുന്നു. അന്ന് തനിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാത്തതിനെതിരെ ​ജ​ഗദീഷ് രം​ഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ പിണക്കമില്ലെന്ന് മാത്രമല്ല, മത്സരത്തിന് മോഹൻലാൽ പണം തന്നിരുന്നുവെന്നും ജഗദീഷ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios