ദില്ലി: നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയെ സന്നദ്ധതയറിയിച്ചെന്ന് സൂചന. നേമത്ത് മത്സരിക്കാൻ ഉമ്മൻ ചാണ്ടിയെ നിർബന്ധിക്കില്ലെന്നും സ്വയം തീരുമാനിക്കാമെന്നും രാഹുൽ ​ഗാന്ധി നിലപാടെടുത്തതായാണ് വിവരം. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

ഇന്ന് അണികൾ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവർത്തകർക്ക്  ഉമ്മൻചാണ്ടി ഉറപ്പുനൽകിയിരുന്നു. എന്നാൽ, നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടി മറുപടി പറഞ്ഞില്ല. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. പുതുപ്പള്ളി വിടില്ലെന്ന് മാത്രമായിരുന്നു ചിരിച്ചുകൊണ്ട് ഉമ്മൻചാണ്ടിയുടെ മറുപടി.  

Read Also: 'നേമത്തേക്ക് ഉമ്മൻ ചാണ്ടി പോയാൽ കേരളം മുഴുവൻ യുഡിഎഫ് നേടുമോ ?' എതിര്‍പ്പുമായി കെ.സി.ജോസഫ്...

നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. എന്നാൽ നിലവിലെ പട്ടികയിൽ തന്‍റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തിൽ ദേശീയ, സംസ്ഥാനനേതൃത്വങ്ങൾ ഇടപെടില്ല. തന്‍റെ പേര് ആരും നേമത്ത് നിർദേശിച്ചിട്ടില്ല. പുതുപ്പള്ളിയിൽ തന്‍റെ പേര് നിലവിലെ പട്ടികയിൽ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കിയിരുന്നു. 

Read Also: വളഞ്ഞ് അണികൾ, 'പുതുപ്പള്ളി വിടില്ല', പ്രവർത്തർക്ക് ഉറപ്പ് നൽകി ഉമ്മൻചാണ്ടി...