നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എൽഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ആദ്യമായാണ് ലൗ ജിഹാദ് വിഷയം ഉന്നയിക്കുന്നത്.

കോട്ടയം: വിവാദമായതോടെ ലൗ ജിഹാദ് വിഷയത്തിൽ നിലപാട് തിരുത്തി ജോസ് കെ മാണി. ഇടത് മുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരളാ കോൺഗ്രസിന്റേതെന്നും വികസനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്നും ജോസ് കെ മാണി പ്രതികരിച്ചു. 

ലൗ ജിഹാദ് ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിച്ച് വ്യക്തത വരുത്തണമെന്നായിരുന്നു നേരത്തെ ജോസിന്റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു എൽഡിഎഫ് സ്ഥാനാ‍ര്‍ത്ഥി ആദ്യമായാണ് ലൗ ജിഹാദ് വിഷയം ഉന്നയിക്കുന്നത്.

പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും ജോസിനെ തള്ളി രംഗത്തെത്തി. ലൗ ജിഹാദ് ഉയർത്തുന്നത് മത ധ്രുവീകരണത്തിനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചപ്പോൾ കെസിബിസിയും ബിജെപിയും പ്രസ്താവനയെ അനുകൂലിച്ചും രംഗത്തെത്തി. 

YouTube video player