Asianet News MalayalamAsianet News Malayalam

കെ മുരളീധരൻ എല്ലായിടത്തും ശക്തൻ, നേമത്തെ സ്ഥാനാർത്ഥിയെ വൈകാതെ അറിയാമെന്നും ഉമ്മൻ ചാണ്ടി

നേമത്തെ സ്ഥാനാർത്തിയെ കുറച്ച് സമയത്തിനുള്ളിൽ അറിയാനാവും. കെ മുരളീധരൻ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണ്

K Muraleedharan would get relaxation says Oommen chandy
Author
Thiruvananthapuram, First Published Mar 14, 2021, 9:07 AM IST

കോട്ടയം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ഉച്ചയോടെ അറിയാനാവും. ദില്ലിയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോട്ടയത്ത് പറഞ്ഞു. ഇതുവരെ താൻ ഒരു മണ്ഡലത്തിൽ മാത്രമേ മത്സരിച്ചിട്ടുള്ളൂ. ഇനിയും അങ്ങിനെ തന്നെയായിരിക്കും. തനിക്ക് മുകളിൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ഇല്ല. എന്തുണ്ടായാലും തന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. 

നേമത്തെ സ്ഥാനാർത്തിയെ കുറച്ച് സമയത്തിനുള്ളിൽ അറിയാനാവും. കെ മുരളീധരൻ നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണ്. മുരളിക്ക് ഇളവ് നൽകിയാൽ മറ്റ് എംപിമാർ പ്രശ്നം ഉണ്ടാക്കില്ല. ഒരു എംപിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ ഇളവുകൾ നൽകാവുന്നതേയുള്ളൂ. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപ് വാർത്ത നൽകിയാൽ ചിലപ്പോൾ തെറ്റിയെന്നിരിക്കും. ഏത് കാര്യത്തിലും ഒരു ഇളവുണ്ടാകുമല്ലോയെന്നും കെ മുരളീധരന് ഇളവ് നൽകുമോയെന്ന ചോദ്യത്തോട് ഉമ്മൻചാണ്ടി പ്രതികരിച്ചു. 

ലതിക സുഭാഷ് തികച്ചും സ്ഥാനാർത്ഥിത്വം അർഹിക്കുന്ന നേതാവാണ്. അവരെ നേതൃത്വം എല്ലാ തരത്തിലും പരിഗണിച്ചിട്ടുണ്ട്. ഉമ്മൻ‌ചാണ്ടിയെ മറ്റു മണ്ഡലങ്ങളിലേക്ക് കൊണ്ട് പോകാൻ ശ്രമം നടന്നതായ കെസി ജോസഫിന്റെ പ്രസ്താവന തള്ളിയ ഉമ്മൻ ചാണ്ടി ജോസഫ് പറഞ്ഞത് തെറ്റാണ് എന്നും വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios