ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായും സുരേന്ദ്രന്‍ പറഞ്ഞു.  

തിരുവനന്തപുരം: നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത്സരത്തിനായി ഉമ്മന്‍ ചാണ്ടിയെയും പിണറായിയെയും നേമത്തേക്ക് സ്വാഗതം ചെയ്യുന്നു. രാഹുൽ ഗാന്ധി തന്നെ വന്ന് മത്സരിച്ചാലും നേമത്ത് ബിജെപി ജയിക്കും. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായതായും സുരേന്ദ്രന്‍ പറഞ്ഞു. 

അതേസമയം ബിജെപിയുടെ കയ്യില്‍ നിന്ന് നേമം പിടിച്ചേ മതിയാവൂയെന്ന ഹൈക്കമാന്‍ഡ് വെല്ലുവിളി ഉമ്മന്‍ ചാണ്ടി ഏറ്റെടുത്തേക്കുമെന്നാണ് വിവരം. പുതുപ്പള്ളി മാറി മത്സരിക്കാന്‍ വിമുഖത അറിയിച്ചെങ്കിലും സംസ്ഥാന നേതാവ് തന്നെ മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിന് ഉമ്മന്‍ ചാണ്ടി വഴങ്ങിയെന്നാണ് സൂചന.

നേമത്തേക്ക് പോകുന്നുവെങ്കില്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ മത്സരിപ്പിക്കുന്നതിലടക്കം ചില നിര്‍ദ്ദേശങ്ങള്‍ ഉമ്മന്‍ ചാണ്ടി മുന്‍പോട്ട് വച്ചേക്കും. സോണിയാ ഗാന്ധിയുമായി നടത്തുന്ന നാളത്തെ കൂടിക്കാഴ്ചയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടി നേമത്ത് എത്തിയേക്കും.