കടകംപള്ളി ഏത് സാഹചര്യത്തിലാണ് ഖേദപ്രകടനം നടത്തിയത് എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു.  

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ പ്രതികരണങ്ങൾക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതേ കുറിച്ച് ഒന്നും പറയാനില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതാണ്. ശബരിമലയിൽ തെറ്റ് പറ്റിയെന്ന് കടകംപള്ളി ഏത് സാഹചര്യത്തിലാണ് ഖേദപ്രകടനം നടത്തിയത് എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനോടും പ്രതികരിക്കാനില്ലെന്നാണ് കടംകംപള്ളിയുടെ നിലപാട്. കഴക്കൂട്ടം മണ്ഡലത്തിലടക്കം തെരഞ്ഞെെടുപ്പ് പ്രചാരണ രംഗത്ത് ശബരിമല ഉയ‍ർത്തിക്കൊണ്ട് വരാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നുണ്ട്.