കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ വച്ച് ഇന്നലെ റോഡ് ഷോക്കിടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കാരാട്ട് റസാഖിന്‍റെ മുഖത്തും നെറ്റിക്കും കാല്‍മുട്ടിനും പരിക്കേറ്റിരുന്നു

കോഴിക്കോട്: റോഡ് ഷോയ്ക്കിടെ വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റ കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖ് വീണ്ടും പ്രചാരണത്തിനിറങ്ങി. പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലായിരുന്നു പ്രചാരണം. 

കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ വച്ച് ഇന്നലെ റോഡ് ഷോക്കിടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ കാരാട്ട് റസാഖിന്‍റെ മുഖത്തും നെറ്റിക്കും കാല്‍മുട്ടിനും പരിക്കേറ്റിരുന്നു. പിക്കപ്പില്‍ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.