മതത്തിനുപുറത്തുളള പ്രണയത്തെയോ വിവാഹത്തെയോ സഭ എതിർക്കുന്നില്ല. എന്നാൽ സമ്മർദ്ദം ചെലുത്തിയുളള മതംമാറ്റം അംഗീകരിക്കാനാകില്ലെന്ന് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപളളി.
കൊച്ചി: ലൗ ജിഹാദ് വിഷയത്തില്‍ പ്രതികരിച്ച് കെസിബിസി. വിഷയം പരിശോധിക്കപ്പെടേണ്ടതാണെന്ന് കെസിബിസി അഭിപ്രായപ്പെട്ടു. ഇക്കാര്യം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കണം. മതത്തിനുപുറത്തുളള പ്രണയത്തെയോ വിവാഹത്തെയോ സഭ എതിർക്കുന്നില്ല. എന്നാൽ സമ്മർദ്ദം ചെലുത്തിയുളള മതംമാറ്റം അംഗീകരിക്കാനാകില്ല. ഇത്തരം സംഭവങ്ങൾ പലതും മുമ്പും പുറത്തുവന്നിട്ടുണ്ടെന്ന് കെസിബിസി വക്താവ് ഫാദർ ജേക്കബ് പാലയ്ക്കാപളളി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
Add Asianetnews as a Preferred Source

