കെ ജയശങ്കറാണ് മണ്ഡലത്തിൽ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി. മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ കെകെ അനീഷ് കുമാർ മൂന്നാമതായി ഫിനിഷ് ചെയ്യും

തിരുവനന്തപുരം മന്ത്രി എസി മൊയ്തീന്റെ സാന്നിധ്യം കൊണ്ട് താരമണ്ഡലമായി മാറിയ ഇടമാണ് തൃശ്ശൂർ ജില്ലയിലെ കുന്ദംകുളം സീറ്റ്. ഇവിടെ ഇക്കുറി ഈസി വാക്ക് ഓവർ മന്ത്രിക്ക് സാധ്യമാകുമോയെന്നത് ഉറ്റുനോക്കപ്പെടുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസും സീ ഫോറും നടത്തിയ സർവേയിലെ വിവരങ്ങളും മന്ത്രിയുടെ ചങ്കിടിപ്പ് കൂട്ടുന്നതാണ്. മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് സർവേ ഫലം ചൂണ്ടിക്കാട്ടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെ ജയശങ്കറാണ് മണ്ഡലത്തിൽ കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥി. മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ കെകെ അനീഷ് കുമാർ മൂന്നാമതായി ഫിനിഷ് ചെയ്യും. ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കിലും നേരിയ മുൻതൂക്കം എസി മൊയ്തീന് ഉണ്ടെന്നാണ് സർവേ ഫലം പറയുന്നത്. കഴിഞ്ഞ തവണ സിഎംപി നേതാവ് സിപി ജോണായിരുന്നു എസി മൊയ്തീന്റെ എതിരാളി. എട്ടായിരത്തോളം വോട്ട് ലീഡിനായിരുന്നു മൊയ്തീന്റെ കഴിഞ്ഞ തവണത്തെ വിജയം.