തപാൽ വോട്ടുകളിൽ നേടിയ മുന്നേറ്റം ഇവിഎം മെഷിനുകളിലേക്ക് എത്തിയപ്പോഴും നിലനിർത്താൻ ശ്രീധരന് കഴിഞ്ഞു. ആദ്യം എണ്ണിയ ബിജെപി സ്വാധീനമേഖലകളിൽ മുന്നേറ്റം നടത്തിയ ശ്രീധരൻ പിന്നീട് രണ്ട് റൌണ്ടുകളിലും അത് നിലനിർത്തി. 

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ തുടക്കത്തിൽ നേടിയ മുന്നേറ്റം ആദ്യ രണ്ട് റൌണ്ടുകളിലും നിലനിർത്തി എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. തപാൽ വോട്ടുകളിൽ നേടിയ മുന്നേറ്റം വോട്ടിംഗ് മെഷിനുകളിലേക്ക് എത്തിയപ്പോഴും നിലനിർത്താൻ ശ്രീധരന് കഴിഞ്ഞു. ആദ്യം വോട്ടെണ്ണിയ ബിജെപി സ്വാധീനമേഖലകളിൽ മുന്നേറ്റം നടത്തിയ ശ്രീധരൻ പിന്നീട് രണ്ട് റൌണ്ടുകളിലും അത് നിലനിർത്തി.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ തവണ കോൺഗ്രസ് ലീഡ് നേടിയ ഇടങ്ങളിലും ശ്രീധരൻ മുന്നേറ്റം കാഴ്ച വെച്ചു. രണ്ട് റൌണ്ട് എണ്ണിയപ്പോൾ ലീഡ് നില 3000 ത്തിലേക്ക് എത്തി നിൽക്കുകയാണ്. യുഡിഎഫ് സ്വാധീന മേഖലകളിൽ കൂടി കടന്നു കയറിയാണ് ആദ്യ ഘട്ടത്തിൽ ഇ ശ്രീധരൻ ലീഡ് ഉയര്‍ത്തുന്നത്. കൽപ്പാത്തിയും പുത്തൂരും അടക്കം യുഡിഎഫ് സ്വാധീന മേഖലകളിലെ ശ്രീധരന്റെ മുന്നേറ്റം ശ്രദ്ധേയമാണ്. എന്നാൽ മൂന്നാം റൌണ്ടിലേക്ക് കടക്കുമ്പോൾ എൽഡിഎഫ് ഭൂരിപക്ഷമേഖലകളിൽ ലീഡ് നില കുറയുന്നുണ്ട്.