74.02 % കേരള @2021; വടക്ക് പോളിങ് കനത്തു, കോഴിക്കോട് മുന്നിൽ, മഞ്ചേശ്വരം കുതിച്ചു; പത്തനംതിട്ട കിതച്ചു | LIVE

Kerala assembly Election 2021 polling day live updates from 40771 booths

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പോളിങ് അവസാനിച്ചപ്പോൾ 74.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് കുറവ്

11:44 PM IST

മഞ്ചേശ്വരത്ത് ക്യൂവിലുള്ളവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതി; പ്രതിഷേധം അവസാനിച്ചു

മഞ്ചേശ്വരത്ത് ക്യൂവിലുള്ളവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രതിഷേധം.  പോളിംഗ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. മൂന്ന് ബൂത്തുകളിലായി ഏഴ് വോട്ടർമാർക്ക് അവസരം നിഷേധിച്ചെന്നായിരുന്നു പരാതി. ചർച്ചയ്ക്കൊടുവിൽ റീ പോളിംഗിന് ശുപാർശ ചെയ്യാമെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

11:21 PM IST

കണ്ണൂർ കടവത്തൂരിൽ ലിഗ്-സിപിഎം സംഘർഷം, ലീഗ് പ്രവർത്തകന് വെട്ടേറ്റു

വോട്ടെടുപ്പിന് പിന്നാലെ കോഴിക്കോട് കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം ലീഗ് സംഘർഷം. ലീഗ് പ്രവർത്തകന് കാലിന് വെട്ടേറ്റു. ഗുരുതരമായ പരിക്കുമായി മൻസൂർ എന്നയാൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്.  ഓപ്പൺ വോട്ട് തർക്കത്തിന് പിന്നാലെ ആയിരുന്നു സംഘർഷം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിപിഎം പ്രവർത്തകർ സംഘമായി എത്തി ബോംബെറിഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

11:06 PM IST

ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത തലശ്ശേരിയിൽ പോളിങിൽ വൻ കുറവ്

ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത തലശ്ശേരി മണ്ഡലത്തിൽ പോളിങ് ശതമാനം വൻ കുറവ്. കണ്ണൂർ ജില്ലയിൽ ശരാശരി 77.73 ശതമാനം പോളിംഗ് നടന്നപ്പോൾ തലശ്ശേരി മണ്ഡലത്തിൽ 73.93 ശതമാനം മാത്രമാണ് പോളിങ്. തലശ്ശേരിയിലെ ബിജെപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബൂത്തുകളിൽ ആളുകൾ നന്നെ കുറവായിരുന്നു. മനസാക്ഷി വോട്ടിനാണ് നേതൃത്വം ആഹ്വാനം നൽകിയതെങ്കിലും വലിയൊരു വിഭാഗം പ്രവർത്തകർ വോട്ട് ബഹിഷ്കരിച്ചെന്ന് കരുതാം.

9:50 PM IST

പരിശ്രമം പാഴാവില്ലെന്ന് പിണറായി വിജയൻ

പോളിങ് അവസാനിച്ചതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശ്രമം വെറുതെയാകില്ലെന്ന് പിണറായി പറഞ്ഞു. തോളോട് തോൾ ചേർന്ന് ഇനിയും മുന്നോട്ടുപോകാമെന്നും എല്ലാവർക്കും നന്ദി പറയുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

8:53 PM IST

ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം; കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു

ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം.  ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരിക്കേറ്റു.  ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു.  പരാജയഭീതിയിൽ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

8:31 PM IST

ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം; കോൺഗ്രസ് പ്രതിഷേധം

ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം. വീട് ആക്രമിച്ച പ്രതിയെ വിട്ടയിച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിക്കുന്നു. ആറാട്ട് പുഴ മണ്ഡലം പ്രസിഡൻ്റ് രാംജഷ് കുട്ടനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചു ഗുരുതരമായി പരിക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  ബ്ലോക്ക് സെക്രട്ടറി നൗഫലിനെതിരെയും ആക്രമണം  സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു.

8:31 PM IST

യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

യു.ഡി.എഫ് ഐതിഹാസികമായ വിജയം യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തലയുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തലനേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലുട നീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ  ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്.  പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പി.ആര്‍.എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക്  രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ട് മെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് ഭക്തര്‍ തിരിച്ചറിഞ്ഞുവെന്നും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തുന്നതായും ചെന്നിത്തല പറഞ്ഞു

8:19 PM IST

കൊവിഡ് രോഗിക്ക് വോട്ട് നിഷേധിച്ചെന്നാരോപിച്ച് മുണ്ടക്കയത്ത് കോൺഗ്രസ് പ്രതിഷേധം

കൊവിഡ് രോഗിക്ക് വോട്ട് നിക്ഷേധിച്ചതായി ആരോപിച്ച് മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിക്ഷേധം. മുണ്ടക്കയം സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലെത്തിയ നാല് കൊവിഡ് രോഗികളിൽ ഒരാൾക്ക് സമയം കഴിഞ്ഞു എന്നതിൻ്റെ പേരിൽ വോട്ട് നിക്ഷേധിച്ചു എന്നാരോപിച്ചായിരുന്നു പ്രതിക്ഷേധം.

8:14 PM IST

തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന് കെ സുധാകരൻ

തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന് കെ സുധാകരൻ എംപി. തളിപ്പറമ്പിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ. എം വി ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരെ കേസെടുക്കണം.സ്ഥാനാർത്ഥി അബ്ദുൾ റഷീദിനെ  തടഞ്ഞ് വെച്ച് അസഭ്യം പറഞ്ഞു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജൻ്റിൻ്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നുവെന്നും സുധാകരൻ പറഞ്ഞു.

8:02 PM IST

കൊവിഡ് രോഗിയെ പിപിഇ കിറ്റണിയിക്കാതെ ബൈക്കിൽ പോളിങ്ങിനെത്തിച്ച് കോൺഗ്രസ് പഞ്ചായത്തംഗം, തിരിച്ചയച്ചു

കണ്ണൂർ മണ്ഡലം മുണ്ടേരി ഗ്രാമപഞ്ചായത്ത്  കോൺഗ്രസ് മെമ്പർ ലാദൻ റഷീദ് കോവിഡ് പോസിറ്റീവ് ആയ രോഗിയെയും കൊണ്ട് പിപിഇ കിറ്റ് ഇടാതെ പോളിംഗ് സ്റ്റേഷനിൽ ബൈക്കിൽ എത്തി.  എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഇവർ തിരിച്ചു പോയി.

7:49 PM IST

മഞ്ചേശ്വരത്തെ ഒരു ബൂത്തിൽ ആറ് മണിക്ക് ശേഷം ആരെയും വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി

മഞ്ചേശ്വരം കന്യാലയിലെ 130 നമ്പർ ബൂത്തിൽ ആറ് മണിക്ക് ശേഷം ആരെയും  വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിജെപിയുടെ പരാതി. പ്രിസൈഡിംഗ് ഓഫീസർ ഏകപക്ഷീയമായി വോട്ടിംഗ് അവസാനിപ്പിച്ചെന്ന് ബിജെപി ആരോപണം.

7:36 PM IST

കാസർകോട് ഏറ്റവും കൂടുതൽ പോളിങ് മഞ്ചേശ്വരത്ത്

കാസർകോട് ഏറ്റവും കൂടുതൽ പോളിങ് മഞ്ചേശ്വരത്ത്. 76.61 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. കാസർകോട് 70.59 %, ഉദുമ-75.28 %, കാഞ്ഞങ്ങാട്- 74.14 %, തൃക്കരിപ്പൂർ- 76.46 എന്നിങ്ങനെയാണ് ജില്ലയിലെ പോളിങ് നിരക്ക്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 76.31 ശതമാനവും കടന്നാണ് ഇത്തവണത്തെ പോളിങ്. ജില്ലയിലാകെ 74.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
 
7:25 PM IST

സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു

രാവിലെ ഏഴിന്  ആരംഭിച്ച പോളിങ് വൈകുന്നേരം ഏഴു മണിയോടെയാണ് അവസാനിച്ചത്.അന്തിമ കണക്കുകൾ പുറത്തുവരാനിരിക്കെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

6:57 PM IST

നെടുങ്കണ്ടത്ത് ബിജെപി നേതാവിനെതിരെ കേസ്

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപിച്ച് വാഹനം തടയുകയും തമിഴ്തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസ്.  ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടിക്കെതിരെയാണ് കേസ്.  സംഘർഷമുണ്ടായ സാഹചര്യത്തിൽ അന്വേഷണത്തിനായി സ്റ്റേഷനിൽ എത്തിച്ച തൊഴിലാളികളെ വിട്ടയച്ചു. ഇവർ ഉടുമ്പൻചോലയിലെ വോട്ടർമാരാണെന്നും ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെയാണ് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ

6:54 PM IST

റെക്കോഡ് പോളിങ്ങിലേക്ക് മഞ്ചേശ്വരം

കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റ മഞ്ചേശ്വരം, 2016ലെ റെക്കോഡ് പോളിംഗ് ശതമാനത്തിലേക്ക്  നീങ്ങുകയാണ്.
2016ൽ 76.31
ഇപ്പോൾ 76.06

6:33 PM IST

പാറക്കടവിൽ കള്ളവോട്ടിന് ശ്രം, പിടിക്കപ്പെട്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടു

ചെക്യാട് പഞ്ചായത്തിലെ പാറക്കടവിൽ കള്ള വോട്ടിന് ശ്രമം. പിടിക്കപ്പെട്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. നാദാപുരം നിയോജക മണ്ഡലത്തിലെ 44ാം നമ്പർ ബൂത്തിലാണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന പൊന്നക്കോട്ട് മുഹമ്മദിന്റെ വോട്ട് ചെയ്യാനാണ് മറ്റൊരു യുവാവ് എത്തിയത്.   തിരിച്ചറിയൽ കാർഡ് ഇയാളിൽ നിന്ന് വാങ്ങി പ്രിസൈഡിംഗ് ഓഫീസർ പരിശോധിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയത് വ്യാജ വോട്ടറാണെന്ന് ബൂത്ത് ഏജന്റുമാർ തിരിച്ചറിഞ്ഞു. ഇതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.

6:28 PM IST

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു, പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്തു

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ പിപിഇ കിറ്റ് ധരിച്ച് വീണ വോട്ട് ചെയ്തു.പിണറായി ആർസി അമല സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.

6:28 PM IST

അമ്പലപ്പുഴ മണ്ഡലത്തിൽ വോട്ടർ അറിയാതെ വോട്ട് പോസ്റ്റലായി ചെയ്തെന്ന് പരാതി

അമ്പലപ്പുഴ മണ്ഡലത്തിലെ 62-ാം ബൂത്തായ  തിരുവമ്പാടി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ദിലീഷിൻ്റെ വോട്ട് പോസ്റ്റൽ വോട്ടായി മറ്റാരോ ചെയ്തു.  പകരം വോട്ട് ചെയ്യണമെന്ന ആവശ്യവും പോളിംഗ് ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടില്ല. സ്ഥലത്ത് തർക്കം രൂക്ഷം. 

6:28 PM IST

തിരുവനന്തപുരം കള്ളിക്കാട് 22 ആം ബൂത്തിൽ കള്ളവോട്ടിന് ശ്രമം

കള്ളിക്കാട് സ്വദേശി  ബൈജുവിന് പകരം മറ്റൊരാൾ വോട്ട് ചെയ്യാൻ ശ്രമിച്ചു. തന്റെ നമ്പർ  വിളിക്കുന്നത് കേട്ട്  യഥാർത്ഥ  വോട്ടർ പരാതിയുമായി എത്തിയതോടെ  കള്ളവോട്ട് ശ്രമം തടഞ്ഞു.  തുടർന്ന് യഥാർത്ഥ വോട്ടർക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു.  കള്ളവോട്ട് ചെയ്യാൻ വന്ന വ്യക്തിക്കെതിരെ  നിയമപരമായ നടപടികൾ സ്വീകരിക്കാൻ പ്രസൈഡിങ്ങ് ഓഫീസർ തയ്യാറായില്ല എന്നും  ആക്ഷേപമുണ്ട്.

6:20 PM IST

അഴീക്കോട് അസഭ്യവർഷം നടത്തിയത്, വിജലൻസ് കേസ് കൊടുത്ത പപ്പൻ മാഷിന്റെ നേതൃത്വത്തിലെന്ന് ഷാജി

അഴീക്കോട്  മീൻകുന്ന് സ്കൂളിൽ  അസഭ്യവർഷം നടത്തിയത് തനിക്കെതിരെ വിജിലൻസ് കേസ് കൊടുത്ത പപ്പൻ മാഷിൻ്റെ നേതൃത്വത്തിലെന്ന് കെഎം ഷാജി .  കായികമായി അക്രമിച്ച് ശരിയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായി നേരിടുമെന്ന് ഷാജി .

6:20 PM IST

പയ്യന്നൂരിൽ റിട്ടേണിങ് ഓഫീസറെ കയ്യേറ്റം ചെയ്ത സിപിഎം പ്രവർത്തകർക്കെതിരെ കേസ്

പയ്യന്നൂർ കണ്ടംകാളി 105 നമ്പർ ബൂത്തിലെ റിട്ടേണിഗ് ഓഫീസറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ദേഹാസ്വസ്ഥത്യം ഉണ്ടായതിന്ന തുടർന്ന് റിട്ടേണിംഗ് ഓഫീസർ മുഹമ്മദ് അഷറഫിനെ താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റൂറൽ എസ്പി നവനീത് ശർമ്മ സ്ഥലം സന്ദർശിച്ചു.

6:20 PM IST

തളിപ്പറമ്പ് കോൺഗ്രസ് ബൂത്ത് ഏജന്റിനും പഞ്ചായത്തംഗത്തിനും മർദ്ദനം

കോൺഗ്രസ് ബൂത്ത് ഏജൻ്റിനും പഞ്ചായത്തംഗത്തിനും മർദ്ദനം. തളിപ്പറമ്പ് മലപ്പട്ടം  ബൂത്ത്‌ 187എയിലെ യുഡിഎഫ് ഏജൻ്റ് 
പി പവിത്രനും ,  മലപ്പട്ടത്തെ ഏക കോൺഗ്രസ്സ് പഞ്ചായത്തംഗം ബാലകൃഷ്ണൻ, എന്നിവർക്കാണ് മർദ്ദനം. ബാലകൃഷ്ണന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ വലിച്ചു കീറി നശിപ്പിച്ചു.

6:16 PM IST

തുടർഭരണം സ്വപ്നം കണ്ടവർക്ക് ഞെട്ടലുണ്ടാക്കുന്ന ഫലം വരുമെന്ന് എകെ ആന്റണി

ഇപ്പോഴുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. അടത്തത് യുഡിഎഫ് സർക്കാരാണ്. അധികാലമില്ലാത്ത മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. എന്തും ചെയ്യാൻ മടിക്കാത്താ സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം. വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സുക്ഷിക്കുന്ന സ്ഥലങ്ങളിൽ വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിൽ ജാഗ്രത കാണിക്കണം. ഈ ഫലം മതേതരവാദികൾക്ക് ഉത്സവ കാലമായിരിക്കും കേരളം ഇന്ത്യക്ക് വഴികാട്ടുമെന്നും ആന്റണി.

5:59 PM IST

തമിഴ്നാട്ടിൽ ഇതുവരെ 63.60 ശതമാനം പോളിങ്

കേരളത്തോടൊപ്പം പോളിങ് ബൂത്തിലേക്ക് പോയ തമിഴ്നാട്ടിൽ 63.60 ശതമാനം പോളിങ്. അതേമസമയം
പുതുച്ചേരിയിൽ ഇതുവരെ  76.30 ശതമാനം പോളിങ് രേഖപ്പെടുത്തി.

4:56 PM IST

കള്ളവോട്ട് ശ്രമം: യൂത്ത് ലീഗ് പ്രവർത്തകൻ പിടിയിൽ

കൂത്തുപറമ്പ്  കണ്ണംപൊയിൽ 84-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസ് പിടിയിൽ

5:55 PM IST

മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിൽ വേട്ടെടുപ്പ് 6 മണിക്ക് അവസാനിക്കും

മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിൽ വേട്ടെടുപ്പ് ആറ് മണിക്ക് അവസാനിക്കും. നിലമ്പൂർ, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലെ പോളിങ്ങാണ് ഒരു മണിക്കൂർ നേരത്തെ അവസാനിക്കുക. മാവോയിസ്റ്റ് ഭീഷണിയെ തുടർന്നാണ് നടപടി.

5:53 PM IST

വോട്ട് ചെയ്യാനെത്തിയപ്പോൾ നേരത്തെ പോസ്റ്റൽ ചെയ്തതായി അധികൃതർ, സംഭവം അഗളിയിൽ

അഗളി ഭൂതി വഴിയിൽ ബൂത്ത് 153 ൽ സുബ്ബയ്യൻ 82 എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് നേരത്തെ ഉദ്യോഗസ്ഥർ വീട്ടിലെത്തി രേഖപ്പെടുത്തിയതായി കണ്ടെത്തി. എന്നാൽ മാസങ്ങളായി തമിഴ്നാട്ടിൽ മകളുടെ വീട്ടിലായിരുന്ന സുബ്ബയ്യൻ താൻ വോട്ട് ചെയ്തിട്ടില്ലെന്നറിയിച്ചു. തുടർന്ന് സുബ്ബയ്യൻ ചലഞ്ച് വോട്ട് രേഖപ്പെടുത്തി.

5:37 PM IST

സംസ്ഥാനത്ത് വൈകുന്നേരം അഞ്ചര വരെ 71.05 % പോളിങ്

വൈകുന്നേരം അഞ്ചര വരെയുള്ള കണക്കുകൾ പുറത്തവരുമ്പോൾ സംസ്ഥാനത്ത്  71.05 % പോളിങ്. ഇതിൽ  പുരുഷൻമാർ - 71.02% ആണ്. സ്ത്രീകൾ - 71.08 ശതമാനവും, ട്രാൻസ് ജെൻഡർ- 35.64% വോട്ട് രേഖപ്പെടുത്തി.

5:25 PM IST

ഒഞ്ചിയത്ത് വോട്ടിങ് മന്ദഗതിയിൽ, പരാതിയുമായി രമ

ഒഞ്ചിയം ഗവ. യുപി സ്കൂളിലെ 59 ാം ബൂത്തിൽ വോട്ടിങ് മന്ദഗതിയിൽ. കെകെ രമ പരാതി നൽകി. നൂറിലേറെ പേർ ബൂത്തിൽ

5:25 PM IST

പോളിംഗ് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു

ആലപ്പുഴ എടത്വാ തലവടി ബൂത്ത് 120 ലാണ് സംഭവം. ഉദ്യോഗസ്ഥനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തലവടി ഗവൺമെന്റ് ഹൈ സ്കൂളിലെ ബൂത്തിലെ സെക്കന്റ്‌ പോളിംഗ് ഓഫീസർ പ്രദീപിനാണ് കടിയേറ്റത്.

5:25 PM IST

WBengalElection- ആറംബാഗിൽ തൃണമൂൽ സ്ത്ഥാനാർത്ഥിയെ ബിജെപി പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി

ആറംബാഗിൽ തൃണമൂൽ സ്ത്ഥാനാർത്ഥിയെ ബിജെപി പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. സ്ഥാനാർത്ഥിയായ സുജാതാ മണ്ഡൽ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സംഘർഷത്തിന്റെ ദൃശ്യങ്ങളും തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു.

5:12 PM IST

സംസ്ഥാനത്ത് 66 ശതമാനം കടന്ന് പോളിങ്, കൂടുതൽ കണ്ണൂരിൽ, കുറവ് തിരുവനന്തപുരം

5:12 PM IST

കാട്ടായിക്കോണം ബിജെപി-സിപിഎം സംഘർഷം, പൊലീസിനെതിരെ കടകംപള്ളി

തിരുവനന്തപുരം കാട്ടായിക്കോണത്ത് ബിജെപി-സിപിഎം സംഘർഷം. വാര്‍ഡ് കൗണ്‍സിലറെ അടക്കം പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ബന്ധുവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയെന്നും ആരോപണം. വോട്ടിങ് തടസപ്പെടുത്താനാണ് ബിജെപി നടത്തുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊലീസിന് രാജാവിനേക്കാൾ വലിയ രാജഭക്തിയോ എന്ന് പരിശോധിക്കണം. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മോശം സമീപനം. പൊലീസ് ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നത് ശരിയില്ല. പരാതി നൽകുമെന്നും കടകംപള്ളി പറഞ്ഞു.

4:58 PM IST

കെഎം ഷാജിക്കെതിരെ അസഭ്യ വർഷവുമായി സിപിഎം പ്രവർത്തകർ

മീൻകുന്ന് സ്കൂളിലെ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം. ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട്. അതേസമയം
ഷാജിയാണ് അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു.

4:43 PM IST

കാട്ടാക്കട മണ്ഡലത്തിൽ കള്ളവോട്ട്

കാട്ടാക്കട പള്ളിച്ചൽ പഞ്ചായത്തിലെ  നേമം ഗവ. യുപിഎസ്റ്റിലെ 130ാം നമ്പർ ബൂത്തിൽ  ബിജെപി പ്രവർത്തകനായ പ്രകാശന്റെ വോട്ടാണ് കള്ളവോട്ട് ചെയ്യപ്പെട്ടത്.  എൻഡിഎ സ്ഥാനാർത്ഥി പികെ കൃഷ്ണദാസ് പോളിങ് സ്റ്റേഷനിൽ എത്തി. ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന്  കൃഷ്ണദാസ്.

4:45 PM IST

കാട്ടായിക്കോണത്ത് വീണ്ടും സംഘർഷം

വാര്‍ഡ് കൗണ്‍സിലറെ അടക്കം മര്‍ദ്ദിച്ചതായി പരാതി. ബന്ധുവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയെന്നും ആരോപണം. 

4:45 PM IST

ഈരാറ്റുപേട്ടയിൽ 51-ാം ബൂത്തിൽ വൈദ്യുതിയില്ല, പോളിങ് വൈകുന്നു

ഇരാറ്റുപേട്ട മണ്ഡലത്തിലെ അടുക്കം 51 നമ്പർ ബൂത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ വോട്ടിംഗ് വൈകുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി പുന:സ്ഥാപിച്ചിട്ടില്ല

4:29 PM IST

തളിപ്പറമ്പിൽ വ്യാപക കളളവോട്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി

തളിപ്പറമ്പ് മണലത്തിൽ റിപ്പോളിഗ് നടത്തണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്.  ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും.  ആന്തൂരിൽ സ്ഥാനാർത്ഥിക്ക് പോലും ബൂത്തുകളിൽ പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു.

4:11 PM IST

മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു, വയോധികൻ വോട്ട് ചെയ്യാനാകാതെ മടങ്ങി

ചേലക്കരയിലെ വോട്ടിംഗ് കേന്ദ്രത്തിലെത്തിയ  ശേഷമാണ് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വോട്ട് ചെയ്യാനാകാതെ വയോധികൻ മടങ്ങിയത്. ചേലക്കര ഗവ. എസ്.എം.ടി. സ്കൂളിലെ വോട്ടിങ് കേന്ദ്രത്തിലാണ് സംഭവം. വെങ്ങാനല്ലൂർ സ്വദേശി അബ്ദുൾ ബുഹാരി തുടർന്ന് ചലഞ്ച് വോട്ട് ചെയ്തു  മടങ്ങി.
 
4:11 PM IST

വോട്ടിങ്ങിനിടെ പാലക്കാട്ടും കുഴഞ്ഞുവീണു മരണം

പാലക്കാട് നെന്മാറയ്ക്കടുത്ത വിത്തനശ്ശേരിയിൽ വോട്ടുചെയ്യാനെത്തിയ വയോധിക  കുഴഞ്ഞുവീണു മരിച്ചു. വിത്തനശ്ശേരി അപ്പുക്കുട്ടന്റെ ഭാര്യ കാർത്ത്യായനിയമ്മ (69) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വോട്ടുചെയ്യാനെത്തിയ കാർത്യായനിയമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

4:11 PM IST

വോട്ട് ചെയ്യാൻ എത്തിയ നേവി ഉദ്യോഗസ്ഥനോട് പൊലീസുകാരൻ അപമര്യാദയായി പെരുമാറിയെന്ന് പരാതി

വെള്ളനാട് സ്വദേശി അനന്തൻ എസ്എസ് ആണ് പോളിംഗ് ബൂത്തിൽ ഉണ്ടായിരുന്ന ഗ്രേഡ് എഎസ്‌ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി നൽകിയത്. ഗർഭിണിയായ സഹോദരിക്കൊപ്പം വോട്ട് ചെയ്യാൻ എത്തിയതായിരുന്നു അനന്തൻ. സഹോദരിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഉള്ളതിനാൽ തന്നേയും അമ്മയേയും കൂടി കൂട്ടത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഗ്രേഡ് എഎസ്‌ഐ മോശമായി പെരുമാറി എന്നാണ് പരാതി. അനന്തു  തെരഞ്ഞെടുപ്പ് കമ്മീഷനും ആര്യനാട് പൊലീസിലും പരാതി നൽകി.

3:54 PM IST

തളിപ്പറമ്പിൽ സുധാകരൻ ഉൾപ്പടെയുള്ളവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍

സമാധാനപരമായാണ് തളിപ്പറമ്പിൽ വോട്ടെടുപ്പ് നടക്കുന്നത്, സുധാകരൻ ഉൾപ്പടെയുള്ളവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍.  ചെറിയൂരിൽ കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. അവർ റിട്ടേണിംഗ് ഓഫീസറെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വർഗ്ഗീയ ധ്രുവീകരണം നടത്താനാണ് യുഡിഎഫ് ശ്രമിച്ചത്.  സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് ബോധപൂർവ്വം ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. അയ്യങ്കോലിൽ ഉണ്ടായ  സംഘർഷവും ആസുത്രിതം. പ്രശ്നമില്ലാത്തിടത്തും പ്രശ്നമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍. 

3:50 PM IST

കാട്ടായിക്കോണത്ത് വീണ്ടും സിപിഎം-ബിജെപി സംഘർഷം

കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന് സിപിഎം. രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്ക്. വാഹനം തല്ലിത്തകർത്തു. 

3:48 PM IST

മണ്ണാർകാട് വീണ്ടും കള്ളവോട്ടെന്ന് ആരോപണം.

മണ്ണാർകാട് വീണ്ടും കള്ളവോട്ട്.മണ്ണാർകാട് നഗരസഭ ബൂത്ത് നമ്പർ 126ൽ ക്രമനമ്പർ 90 ൽ നൂർജഹാൻ്റെ വോട്ട് മറ്റാരോ ചെയ്തു. നൂർജഹാന് അധികൃതര്‍ ടെണ്ടർ വോട്ട് അനുവദിച്ചു

3:28 PM IST

ഇത് വരെ വോട്ട് ചെയ്യാതിരുന്നവർ പോലും പോളിംഗ് ബൂത്തിലെത്തി, ഉയർന്ന പോളിംഗ് ട്വൻറി ട്വൻ്റിക്ക് അനുകൂലമെന്ന് സാബു ജേക്കബ്

ഉയർന്ന പോളിംഗ് ട്വൻറി ട്വൻ്റിക്ക് അനുകൂലമെന്ന് സാബു ജേക്കബ്. ഇത് വരെ വോട്ട് ചെയ്യാതിരുന്നവർ പോലും പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ടെന്നും മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും കിഴക്കമ്പലത്ത് വോട്ട് ചെയ്ത ശേഷം സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

3:26 PM IST

കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് കമൽ

കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ .കൊടുങ്ങല്ലൂരിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമൽ. കൊടുങ്ങല്ലൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി.ആർ സുനിൽ കുമാർ വിജയിക്കുമെന്നും കമൽ പറഞ്ഞു.തിരുവനന്തപുരത്തായിരുന്ന കമൽ വോട്ട് ചെയ്യാനായി നാട്ടിലെത്തുകയായിരുന്നു.
ലോകമലേശ്വരം ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഉച്ചക്ക് 2.30 ഓടെ ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

3:24 PM IST

ഉയർന്ന പോളിംഗ് ശതമാനം അനുകൂലമാണെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി വി അബ്ദു റഹ്മാൻ

കഴിഞ്ഞ തവണ മലപ്പുറത്ത് ലീഗിന് നഷ്ടമായ ഏക മണ്ഡലമാണ് താനൂർ. ഇത്തവണ ജില്ലയിൽ ഏറ്റവുമധികം പോളിംഗ് നടന്ന മണ്ഡലങ്ങളിലൊന്നും താനൂരാണ്. ഉയർന്ന പോളിംഗ് ശതമാനം അനുകൂലമാണെന്നാണ് താനൂർ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി അബ്ദു റഹ്മാൻ പറയുന്നത്

3:20 PM IST

വൈദ്യുതി തടസ്സപ്പെട്ടു; പലയിടങ്ങളിലും പോളിംഗ് മന്ദഗതിയിൽ

മധ്വിയ കേരളത്തില്‍ വിവിധയിടങ്ങളില്‍ കാറ്റും മഴയും ശക്തമായതോടെ പോളിംഗ് മന്ദഗതിയിലായി. കോട്ടയം നഗരത്തിലും പാലായിലും കടുത്തുരുത്തിയിലും പൂഞ്ഞാറിലും തൊടുപുഴയിലും മഴ പെയ്തു. പൂഞ്ഞാറിലെ പല ബൂത്തുകളിലും വൈദ്യുതിയില്ല

3:18 PM IST

പോസ്റ്റൽ വോട്ട് വേണ്ടന്ന് തീരുമാനിച്ച വയോധികന് വോട്ട് നഷ്ടമായി

പോസ്റ്റൽ വോട്ട് വേണ്ടെന്ന് വെച്ച് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പഴയന്നൂർ പൊറ്റ പനയംപാടത്ത് മാധവനാണ് (83) വോട്ട് തന്നെ നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ പൊറ്റ എസ്.കെ.വി.എൽ.പി. സ്കൂളിലെ ബൂത്ത് നമ്പർ 166എ യിൽ സ്ലിപ്പുമായി വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫീസർ അറിയിക്കുന്നത്. എന്നാൽ മാധവൻ തനിക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ താൽപര്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ബൂത്തിൽ നേരിട്ട് വോട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും കാണിച്ച് ബി.എൽ.ഒ ക്ക് രേഖാമൂലം എഴുതി നൽകിയിരുന്നു. ഈ രേഖ വില്ലേജ് ഓഫീസർക്ക് കൈമാറിയിരുന്നതായും ബി.എൽ.ഒ അറിയിച്ചു. വോട്ട് നഷ്ടമായ മാധവൻ പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.

2:55 PM IST

ശക്തമായ മഴയും കാറ്റും; പൂഞ്ഞാറിൽ പല ബൂത്തുകളിലും വൈദ്യുതിയില്ല

പാലായിലും കടുത്തുരുത്തിയിലും പൂഞ്ഞാറിലും ശക്തമായ മഴയും കാറ്റും. പൂഞ്ഞാറിൽ പല ബൂത്തുകളിലും വൈദ്യുതിയില്ല. തൊടുപുഴയിലും കാറ്റും മഴയും.

1:48 PM IST

എൽ ഡി എഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിന്ദുകൃഷ്ണ

എൽ ഡി എഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിന്ദുകൃഷ്ണ. കൊല്ലം മണ്ഡലത്തിൽ വ്യാജ പ്രചരണം.കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന നിലയിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നു. എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ആവശ്യപ്പെട്ട് വ്യാജ പ്രചരണമെന്നും ബിന്ദു കൃഷ്ണ ആരോപിക്കുന്നു.നേതാക്കളും ബിന്ദുകൃഷ്ണയും റിട്ടേണിംഗ് ഓഫീസർക്കും പോലീസിനും പരാതി നൽകി.

2:45 PM IST

ദുരിതകാലത്ത് കൂടെ നിന്ന സർക്കാർ തുടരട്ടെയെന്ന് ജാഫർ ഇടുക്കി

ഇടതുപക്ഷത്തിന് പിന്തുണയുമായി നടന്‍ ജാഫര്‍ ഇടുക്കി. ദുരിതകാലത്ത് കൂടെ നിന്ന സർക്കാർ തുടരട്ടെയെന്ന് ജാഫർ ഇടുക്കി. 
ചലച്ചിത്ര മേഖലയിൽ നിന്ന് മത്സരിക്കുന്നവരിൽ അർഹതയുള്ളർ ജയിക്കുമെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. 
 
2:35 PM IST

മണ്ണാർക്കാട് കള്ളവോട്ടെന്ന് പരാതി

മണ്ണാർക്കാട് കള്ളവോട്ടെന്ന് പരാതി. മണ്ണാർക്കാട് അരയങ്ങോട്   യൂണിറ്റി സ്കൂളിലെ 108 ബൂത്ത് നമ്പറിലെ ക്രമനമ്പർ 108  ലെ  വോട്ടറായ കുരുവിളയുടെ വോട്ടാണ് മറ്റാരോ ചെയ്തത്. കൊച്ചിയിൽ നിന്ന് വോട്ട് ചെയ്യാനെത്തിയ കുരുവിളയെ ചാലഞ്ച് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അനുവദിച്ചു.

2:31 PM IST

ഉടുമ്പൻചോലയിലെ ഇരട്ടവോട്ട് വിവാദത്തിൽ പൊലീസിനെതിരെ കോൺഗ്രസ്‌

ഉടുമ്പൻചോലയിലെ ഇരട്ടവോട്ട് വിവാദത്തിൽ പൊലീസിനെതിരെ കോൺഗ്രസ്‌. വേണ്ടത്ര പരിശോധന ഇല്ലാത്തതാണ് ആളുകൾ തമിഴ്നാട്ടിൽ നിന്ന് ഇങ്ങനെ വരാൻ കാരണം. അതിർത്തി പരിശോധന ശക്തമക്കണമെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കപ്പെട്ടു. ഇതിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാർ.

2:30 PM IST

മോൻസ് ജോസഫിന് പരാജയ ഭീതിയെന്ന് ഇടത് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജ്ജ്

മോൻസ് ജോസഫിന് പരാജയ ഭീതിയെന്ന് ഇടത് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജ്ജ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അതുകൊണ്ടാണ്.സുരേന്ദ്രൻറെ മരണത്തിൽ അന്വേഷണം വേണമെന്നും സ്റ്റീഫൻ ആവശ്യപ്പെട്ടു.

2:00 PM IST

എൻഎസ്എസ് ജനറൽ സെക്രട്ടറി അഭിപ്രായം നേരത്തെ പറയണമായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

ശബരിമല വിഷയത്തിൽ പിണറായിയും സുകുമാരൻനായരും പറഞ്ഞത് അവരുടെ അഭിപ്രായം അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്ന് വെള്ളാപ്പള്ളി നടേശന്‍. എൻഎസ്എസ് ജനറൽ സെക്രട്ടറി അഭിപ്രായം നേരത്തെ പറയണമായിരുന്നു. വോട്ടെടുപ്പിന് രാവിലെ അല്ല പറയേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് പറയാനാകില്ലെന്നും  നല്ല പ്രവർത്തനം കാഴ്ചവെച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വോട്ടായി മാറുമോ എന്നത് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം. ശബരിമല വിഷയം എൻഡിഎ ശക്തമായി ഉയര്‍ത്തിയിരുന്നുവെന്നും വെള്ളാപ്പള്ളി 

1:56 PM IST

അട്ടപ്പാടിയിൽ 20 അടി താഴ്ചയിലേക്ക് വീണ് പോളിങ് ഓഫീസർക്ക് ഗുരുതര പരിക്ക്

അട്ടപ്പാടിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന ഉദ്യാഗസ്ഥയ്ക്കാണ് മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റത്. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മി (31) യാണ് അപകടത്തിൽ പെട്ടത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്

1:41 PM IST

എന്തു പറഞ്ഞാലും കുഴപ്പമാകും; ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി

ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി. എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ശാസ്തമംഗലം എന്‍എസ്എസ് ഹയർ സെക്കന്‍ഡറി സ്കൂളിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. 

1:38 PM IST

കളമശ്ശേരി മണ്ഡലത്തിൽ കള്ളവോട്ടെന്ന് പരാതി

കളമശ്ശേരി മണ്ഡലത്തിൽ കള്ളവോട്ടെന്ന് പരാതി. കടങ്ങലൂർ എൽപി സ്കൂളിലെ 77 നമ്പർ ബൂത്തിലെ വോട്ടർ അജയ്കൃഷ്ണൻ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് ചെയ്തതായി കണ്ടെത്തി. പ്രിസൈഡിംഗ് ഓഫീസറുടെ നിർദേശത്തെ തുടർന്ന് ബിജെപി പ്രവർത്തകനായ അജയ്കൃഷ്ണൻ ടെണ്ടർ വോട്ട് ചെയ്തു.

1:20 PM IST

മത വിശ്വാസവും ആചാരങ്ങളുമൊക്കെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ

മത വിശ്വാസവും ആചാരങ്ങളുമൊക്കെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. അതിനെതിരായുള്ള ഇടതു മുന്നണിയുടെ കടന്നുകയറ്റവും പ്രസ്താവനകളും ഒട്ടും തന്നെ ശരിയല്ല.യുഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നും അതാണ് ഞങ്ങളുടെ നയമെന്നും പാണക്കാട് തങ്ങൾ പറഞ്ഞു.

1:05 PM IST

ഇടുക്കിയിലെ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമെന്നു സിപിഎം

ഇടുക്കിയിലെ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമെന്നു സിപിഎം. തമിഴ്നാട്ടിൽ പോകുന്ന തോട്ടംതൊഴിലാളികളെ ബിജെപിയും കോൺഗ്രസും ആക്രമിക്കുന്നു.ജനങ്ങളെ തടയാൻ ഇവർക്ക് എന്ത് അവകാശം.അതിനെ സിപിഎം ചോദ്യം ചെയ്യും. ഇരട്ടവോട്ട് ഉണ്ടെങ്കിൽ പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എൻ വിജയൻ

1:00 PM IST

വോട്ട് ചെയ്യാനെത്തുന്നവരുടെ മാസ്ക് മാറ്റി പരിശോധിക്കണമെന്ന് സ്ഥാനാർത്ഥി; ആന്തൂരിൽ സംഘർഷം

ആന്തൂരിൽ സംഘർഷം. വോട്ട് ചെയ്യാനെത്തുന്നവരുടെ മാസ്ക് മാറ്റി പരിശോധിക്കണമെന്ന് സ്ഥാനാർത്ഥി ആവശ്യപ്പെട്ടതാണ് പ്രകോപനം.യുഡിഎഫ് സ്ഥാനാർത്ഥിയോട് പുറത്ത് പോകാന്‍ പറഞ്ഞതിന് പിന്നാലെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 

12:59 PM IST

നാദാപുരത്ത് കള്ളവോട്ടെന്ന് പരാതി

നാദാപുരത്ത് കള്ളവോട്ടെന്ന് പരാതി. യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാർ ജില്ല കളക്ടർക്ക് പരാതി നൽകി. പത്താം നമ്പർ ബൂത്തിലെ ആയിഷയുടെ വോട്ടർ മറ്റൊരാൾ ചെയ്തെന്നാണ് പരാതി.

12:57 PM IST

ഇരട്ട വോട്ടിനായി തമിഴ്നാട്ടിൽ നിന്ന് ആളുകളെ എത്തിക്കുന്നു; സിപിഎമ്മിനെതിരെ എൻഡിഎ

ഉടുമ്പൻചോലയിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എൻഡിഎ. 9000 ലധികം ആളുകളെ തമിഴ്നാട്ടിൽ നിന്ന് ഇരട്ട വോട്ടിനായി സിപിഎം ഇതുവരെ കേരളത്തിൽ എത്തിച്ചു.കാട്ടുപാത വഴിയാണ് ആളെ കൊണ്ടുവരുന്നത്.പൊലീസ് ഇതിന് കൂട്ടുനിൽക്കുന്നു. ഇരട്ട വോട്ടർമാരെ തടഞ്ഞ ബിജെപി പ്രവർത്തകരെ സിപിഎം നേതാവ് പൊലീസ് സ്റ്റേഷനിൽ വച്ചു ഭീഷണിപ്പെടുത്തി.എന്നിട്ടും പൊലീസ് അനങ്ങിയില്ലെന്നും ഉടുമ്പൻചോലയിലെ എൻഡിഎ സ്ഥാനാർഥി സന്തോഷ്‌ മാധവൻ

7:37 PM IST

കാട്ടായിക്കോണം സംഘർഷം; പൊലീസിനെതിരെ ശോഭാ സുരേന്ദ്രൻ

കാട്ടായിക്കോണം സംഘര്‍ഷത്തില്‍ പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സ്ഥലത്ത് തുടരുന്നത്. 5 തവണ പരാതി നൽകി. നടപടി ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രൻ.

12:31 PM IST

വിശ്വാസം ഒരു ബോധ്യമാണ് അതിൽ സമ്മർദ്ദം പാടില്ലെന്ന് ജി സുധാകരൻ

ശബരിമലയിലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ മറുപടി പറയാതെ ജി.സുധാകരൻ. മുഖ്യമന്ത്രി പറഞ്ഞതല്ലേ, എന്നോട് എന്തിനാ ചോദിക്കുന്നത്. അതെ കുറിച്ച് ചോദിക്കേണ്ട ആവശ്യമില്ല. നേരത്തെ പറഞ്ഞതാണ്. വിശ്വാസം ഒരു ബോധ്യമാണ് അതിൽ സമ്മർദ്ദം പാടില്ല, അത് മനസാക്ഷിയുടെ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ജി സുധാകരന്‍

12:26 PM IST

വടക്കാഞ്ചേരി മണ്ഡലത്തിൽ മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര

ശക്തമായ പോരാട്ടം നടക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തിൽ മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര. സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ കൂട്ടത്തോടെ ബൂത്തിലെത്തുന്ന കാഴ്ചയാണ് വടക്കാഞ്ചേരിയില്‍ ഉള്ളത്. 

12:25 PM IST

ആറന്മുളയില്‍ സിപിഎം-കോൺഗ്രസ് സംഘർഷം

ആറന്മുള മണ്ഡലത്തിൽ 233 ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. പോളിംഗ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നം പ്രചരിപ്പിക്കുന്ന കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ചോദ്യം ചെയ്ത കോൺഗ്രസ്‌ പ്രവർത്തകരുമായി സിപിഎം പ്രവര്‍ത്തകര്‍ തർക്കിച്ചതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

12:21 PM IST

യുഡിഎഫ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ തടഞ്ഞു; ആന്തൂരിൽ സംഘർഷം

യുഡിഎഫ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ ആന്തൂരില്‍ സംഘര്‍ഷം. ആന്തൂരിലെ 117ാം വോട്ടിലാണ് സംഘര്‍ഷമുണ്ടായത്. 

12:19 PM IST

തലശ്ശേരിയിൽ ബിജെപി വോട്ടുകൾ തനിക്ക് കിട്ടുന്നുണ്ടെന്ന് സി ഒ ടി നസീർ

തലശ്ശേരിയിൽ ബിജെപി വോട്ടുകൾ തനിക്ക് കിട്ടുന്നുണ്ടെന്ന് സി ഒ ടി നസീർ. വോട്ടു ചെയ്ത പല ബി ജെ പി ക്കാരും ഇക്കാര്യം വിളിച്ചറിയിക്കുന്നുണ്ട്. 
ഷംസീറിനെതിരായി എല്ലാ പാർട്ടിക്കാരുടെയും പിന്തുണ ഉണ്ടെന്നും നസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

12:16 PM IST

പോളിംഗ് ഓഫീസര്‍ ഡ്യൂട്ടിക്ക് ഹാജരാകാതെ വീട്ടിൽ കിടന്നുറങ്ങി; നടപടിക്ക് നിർദേശം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്ത വീട്ടില്‍ കിടന്നുറങ്ങിയ പോളിംഗ് ഓഫീസര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം. കുട്ടനാട് തലവടി 130-ാം ബൂത്തിലെ പോളിങ് ഓഫീസർ ജോജോ അലക്സിനെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം വന്നിട്ടുള്ളത്. പോളിങ്ങ് ഓഫീസറെ കാണാതെ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ കണ്ടെത്തിയത്. റിസർവ് ഉദ്യോഗസ്ഥനെ വച്ച് പോളിങ്ങ് തടസമില്ലാതെ തുടരുന്നു

12:14 PM IST

മുഹമ്മദ് മുഹ്സിന്റെ പരാമര്‍ശം പരാജയ ഭീതി മൂലമെന്ന് റിയാസ് മുക്കോളി

മുഹമ്മദ് മുഹ്സിന് മറുപടിയുമായി റിയാസ് മുക്കോളി.ആരുമായും ഒരു കൂട്ടുകെട്ടും യുഡിഎഫ് ഉണ്ടാക്കിയിട്ടില്ല.മുഹ്സിൻ ന്റെ പരാമർശങ്ങൾ പരാജയഭീതി കാരണമാണ്. ബിജെപി കൂട്ടുകെട്ട് ഉണ്ടാക്കിയത് ആരെന്ന് പട്ടാമ്പികാർക്ക് വ്യക്തമായി അറിയാം. ഇക്കുറി പട്ടാമ്പി തിരിച്ചുപിടിക്കുമെന്ന് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

12:10 PM IST

വയനാട്ടില്‍ കൈപ്പത്തിക്ക് കുത്തിയ 2 വോട്ടുകൾ താമരയ്ക്കും ആനയ്ക്കും പോയതായി പരാതി

വയനാട് കമ്പളക്കാട് കൈപ്പത്തിക്ക്  കുത്തിയ 2 വോട്ടുകൾ താമരയ്ക്കുo ആനയ്ക്കും പോയതായി പരാതി. യുഡിഎഫ് പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. അരമണിക്കൂറോളം പോളിംഗ് വൈകി. 

12:00 PM IST

കൊല്ലത്തെ തീരദേശ മേഖലകളിലെ ബൂത്തുകളിൽ രാവിലെ മുതൽ മികച്ച പോളിംഗ്

ആഴക്കടൽ മൽസ്യബന്ധന കരാർ ഉൾപ്പെടെ ചർച്ചയായ കൊല്ലം തീരദേശ മേഖലകളിലെ ബൂത്തുകളിൽ രാവിലെ മുതൽ നല്ല പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. തീര മേഖലകൾ കേന്ദ്രീകരിച്ച് ആണ് സ്ഥാനാർത്ഥികളും ഉള്ളത്.

11:58 AM IST

കളർകോട് ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാൻ എത്തിയ ഹെൽമെറ്റ്‌ ധാരിയെ തിരിച്ചയച്ചു

ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാൻ എത്തിയ ഹെൽമെറ്റ്‌ ധാരിയെ തിരിച്ചയച്ചു. പോളിംഗ് ബൂത്തിനുള്ളിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ്‌ ഊരാൻ തയ്യാറാകാതെ വന്നപ്പോൾ ആണ് തിരിച്ചയച്ചത്.  കളർകോട് എൽ പി എസിലെ 67-ആം നമ്പർ ബൂത്തിൽ ആയിരുന്നു സംഭവം

7:55 AM IST

വൈപ്പിനില്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ വൃദ്ധ തപാല്‍ വോട്ട് ചെയ്തെന്ന് അധികൃതര്‍

വൈപ്പിനില്‍ ദേവി വിലാസം സ്കൂളിൽ എഴുപത്തിയൊന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വൃദ്ധക്ക് വോട്ട് ചെയ്യാനായില്ല.നേരത്തെ വീട്ടിൽ എത്തി വോട്ട് രേഖപ്പെടുത്തി എന്ന് പോളിംഗ് ഓഫീസർമാർ പറഞ്ഞതോടെയാണ് ഇത്. എന്നാൽ വീട്ടിൽ വോട്ട് രേഖപ്പെടുത്താൻ ആരും വന്നില്ലെന്നാണ് മേരി തോമൻ പറയുന്നത്.

11:50 AM IST

പട്ടാമ്പിയിൽ യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എന്ന് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ

പട്ടാമ്പിയിൽ യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എന്ന് എൽഡിഎഫ്  സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ. ഇക്കുറി ഒരു കൂട്ടുകെട്ടും പട്ടാമ്പിയിൽ വിലപ്പോവില്ലെന്ന് മുഹ്സിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പട്ടാമ്പിയിൽ യുഡിഎഫ് നടത്തിയ റോഡ് പോലും ഇവൻറ് മാനേജ്മെൻറ് പരിപാടിയായിരുന്നു. പരിപാടിക്കായി ആളെ ഇറക്കിയത് മലപ്പുറത്തുനിന്നാണെന്ന് മുഹമ്മദ് മുഹ്സിൻ

11:48 AM IST

വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാൽ വോട്ടായി ചെയ്തെന്ന് പരാതി

മാനന്തവാടി എടവക പഞ്ചായത്ത് പള്ളിക്കലിൽ  വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാൽ വോട്ടായി ചെയ്തെന്ന് പരാതി. പള്ളിക്കൽ സ്വദേശി മറിയം എന്ന വനിതയാണ് പരാതി  നൽകിയത്. തൻറെ അറിവ് ഇല്ലാതെയാണ് മറ്റാരോ പോസ്റ്റൽ വോട്ട് ചെയ്തത് എന്ന് ആരോപിച്ച് മറിയം പ്രിസൈഡിങ് ഓഫീസർ ക്ക് പരാതി നൽകി.

11:17 AM IST

കണ്ണൂർ താഴെചൊവ്വയില്‍ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ താഴെചൊവ്വ എല്‍പി ബൂത്ത് 73 ൽ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ. വോട്ടേഴ്സ്സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത വോട്ടേഴ്സ് സ്ലിപ് മാറിപ്പോയതാണ് സംഭവം.യഥാർത്ഥ വോട്ടർക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

11:10 AM IST

ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞ ബോംബ് ഇതാണെന്ന് എകെ ബാലന്‍

യുഡിഎഫിനും ബിജെപിക്കും എതിരെ പരാതി നല്കുമെന്ന് എ കെ ബാലന്‍. ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെടണം. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണ്. മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇത് ഇടതുമുന്നണിയെ തോൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം.ശബരിമലയിൽ ഇപ്പോൾ പ്രശ്നമൊന്നുമില്ല.പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോൾ സെയിൽ കച്ചവടക്കാരൻ. തെരഞ്ഞടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരൻ നായർ തന്നെ പറഞ്ഞത് ഗൂഡാലോചനയാണ്.ദൈവ വിശ്വാസികൾ ഇതിന് പകരം ചോദിക്കും. ഇത് നിയമവിരുദ്ധവും ഭരണഘാനാ വിരുദ്ധവുമാണ് അത് കൊണ്ടാണ് പരാതി നല്കുന്നത്. ഈ ഘട്ടത്തിലും ആശങ്കയില്ലെന്നും എകെ ബാലന്‍

7:06 AM IST

വ്യാജ വീഡിയോകൾ വഴി അപവാദ പ്രചരണം നടത്തുന്നത് എൽഡിഎഫ്; എംബി രാജേഷിന് മറുപടിയുമായി വി ടി ബൽറാം

എംബി രാജേഷിന് മറുപടിയുമായി വി ടി ബൽറാം. വ്യാജ വീഡിയോകൾ വഴി അപവാദ പ്രചരണം നടത്തുന്നത് എൽഡിഎഫാണ്. ഹീനമായ പ്രചരണം ആണ് എൽഡിഎഫ് സ്ഥാനാർഥി നടത്തിയത്. കുടിവെള്ളം തന്നെയാണ് തൃത്താലയിലെ ചർച്ച ഒരുപരിധിവരെ പ്രശ്നപരിഹാരത്തിന് തനിക്ക് സാധിച്ചു. ഹാട്രിക് തികയ്ക്കും എന്നും ബൽറാം പറയുന്നു. 

11:05 AM IST

കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞു; കമ്പംമെട്ടില്‍ സംഘർഷം

ഇടുക്കി  കമ്പംമെട്ടില്‍ സംഘർഷം. കേരളത്തിൽ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞു. 
ഇരട്ട വോട്ടുള്ളവരാണ് ഈ സംഘമെന്നു ആരോപിച്ചാണ് തടഞ്ഞത്. സ്ഥലത്തു ഉണ്ടായിരുന്ന സിപിഎം പ്രവർത്തകർ എതിർത്തതോടെ സംഘർഷമുണ്ടാവുകയായിരുന്നു.

11:00 AM IST

ദൈവത്തിന്‍റെ അനുഗ്രഹം ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തെ സ്ഥിതി ഉണ്ടാകില്ലായിരുന്നുവെന്ന് ശശി തരൂര്‍

ദൈവത്തിൻ്റെ അനുഗ്രഹം ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തെ സ്ഥിതി ഉണ്ടാകില്ലായിരുന്നുവെന്ന് ശശി തരൂര്‍.വോട്ടിംഗ് സമയത്തുള്ള പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്നും നേമം നമ്മൾ ജയിക്കും തരൂർ. ഞങ്ങൾക്ക് അയ്യപ്പനെ എല്ലാ ദിവസും ഓർമ്മയുണ്ടായിരുന്നു. വോട്ടിംഗ് ദിനമല്ല ഓർക്കേണ്ടത്. മുഖ്യമന്ത്രിയുടെ ആശയ ദാരിദ്രൃം. വോട്ട് കച്ചവടം എന്ന ആക്ഷേപം വോട്ടർമാരെ അപമാനിക്കലാണ്. എന്നാൽ സി പി എമ്മിന്‍റെ വോട്ടും ഇപ്പോൾ യു ഡി എഫിന് കിട്ടുമെന്നും ശശി തരൂര്‍.

10:52 AM IST

വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ഇടതുപക്ഷമെന്ന് കടകംപള്ളി സുരേന്ദ്രൻ

അയ്യപ്പ വിശ്വാസികളടക്കമുള്ള വിശ്വാസികൾ   ഇടതു പക്ഷത്തിനൊപ്പമെന്ന് കടകംപള്ളി സുരേന്ദ്രൻ. വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ഇടത് പക്ഷം. സുകുമാരൻ നായർ പറഞ്ഞത് ആചാര സംരക്ഷകരായ ഇടതു മുന്നണിയെ പിന്തുണക്കണം എന്ന് ആയിരിക്കും. 65 വർഷത്തെ ചരിത്രത്തിൽ ആരാധനാലയങ്ങൾക്ക് ഇത്രയധികം പണം നൽകിയ സർക്കാരില്ലെന്നും കടകംപള്ളി സുരേന്ദ്രൻ. ഭരിക്കാൻ 30 സീറ്റു വേണ്ട എന്നതിനർത്ഥം പണാധിപത്യമെന്നാകുമെന്ന് കടകംപള്ളി ആരോപിച്ചു.വി മുരളീധരൻ ഇത്തരം പരാമർശം നടത്തരുതായിരുന്നു. അദ്ദേഹം  വോട്ടു ചെയ്തത് എന്തിനെന്നും പണം കൊടുത്ത് ലക്ഷ്യം നിറവേറ്റിയാൽ പോരേയെന്നും കടകംപള്ളി ചോദിച്ചു. 

10:47 AM IST

തളിപ്പറമ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ആള്‍ യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചറിഞ്ഞതോടെ  ഇറങ്ങി ഓടി

തളിപ്പറമ്പ് 110 ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ  യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചറിഞ്ഞതോടെ  ഇറങ്ങി ഓടി

10:46 AM IST

ദേവഗണങ്ങൾ അസുര വിഭാഗത്തോട് എവിടെയും ഒപ്പം നിന്നിട്ടില്ലെന്ന് കെ സുധാകരൻ

ദേവഗണങ്ങൾ അസുര വിഭാഗത്തോട് എവിടെയും ഒപ്പം നിന്നിട്ടില്ലെന്ന് കെ സുധാകരൻ.ദേവഗണത്തിൽ നിന്ന് തങ്ങൾക്കെതിരായി ഒന്നും ഉണ്ടാവില്ല.യോജിച്ച സന്ദർഭം ചരിത്രത്തിലില്ല.വോട്ടർമാർ ബുദ്ധിയുള്ളവരാണ്.ഭക്തി ഉള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി 
വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയൻ മാത്രമാണെന്നും കെ സുധാകരന്‍.

10:41 AM IST

ഭരണം പിടിക്കാൻ എൻ ഡി എക്ക് 30 സീറ്റു പോലും വേണ്ടി വരില്ലെന്ന് വി മുരളീധരൻ

ഭരണം പിടിക്കാൻ എൻ ഡി എക്ക് 30 സീറ്റു പോലും വേണ്ടി വരില്ലെന്ന് വി മുരളീധരൻ. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാവും ഈ തെരഞ്ഞെടുപ്പ്. ശബരിമലയും ലൗ ജിഹാദും കേരള ജനതയെ ആശങ്കയിലാക്കി. കഴക്കൂട്ടത്ത് എൻ ഡി എ ജയിക്കും. എല്‍ഡി എഫിനോടും യുഡിഎഫിനോടുമുള്ള അസംതൃപ്തി ജനങ്ങൾ പ്രകടിപ്പിക്കുമെന്നും മുരളീധരന്‍. കഴക്കൂട്ടത്താണ് കേന്ദ്രമന്ത്രി വി മുരളീധരൻ  വോട്ട് ചെയ്തത്

.

7:39 AM IST

കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ഏജന്‍റിനു മർദ്ദനം

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108 ബൂത്തിൽ യുഡിഎഫ് ഏജന്‍റിനു മർദ്ദനം. വാഹിദിനാണ് മർദനമേറ്റത്. എൽ ഡി എഫ് പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് ആരോപണം. 

7:37 AM IST

പോളിംഗ് ശതമാനം ഉയരുന്നത് അനുകൂലമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്റഫ്

മഞ്ചേശ്വരത്ത് കനത്ത പോളിംഗ്. പോളിംഗ് ശതമാനം ഉയരുന്നത് അനുകൂലമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്റഫ്. 2016ലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. വലിയ ശുഭപ്രതീക്ഷയെന്നും എ കെ എം അഷ്റഫ്. ആരുടേയും സഹായം ചോദിച്ചിട്ടില്ലെന്നും പക്ഷെ മതേതര കക്ഷികളെല്ലാം യു ഡി എഫിന് വോട്ട് ചെയ്യുമെന്നും അഷ്റഫ് കെ.സുരേന്ദ്രന് മറുപടി നല്‍കി. 

7:35 AM IST

വോട്ടിംഗ് ശതമാനം ഉയരുന്നത് മോദി ഭരണത്തോടുള്ള ഐക്യദാർഢ്യമെന്ന് പി കെ കൃഷ്ണദാസ്

വോട്ടിംഗ് ശതമാനം ഉയരുന്നത് ഇടതു വലതു മുന്നണികളോടുള്ള  മടുപ്പും  6 വർഷത്തെ മോദി ഭരണത്തോടുള്ള ഐക്യദാർഢ്യമെന്ന്  കാട്ടാക്കട എൻഡിഎ  സ്ഥാനാർഥി  പി കെ കൃഷ്ണദാസ്

10:34 AM IST

അയ്യപ്പകോപം ഉണ്ടാകുമെന്നത് സുകുമാരൻ നായരുടെ ആഗ്രഹം മാത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ

അയ്യപ്പകോപം ഉണ്ടാകുമെന്നത് സുകുമാരൻ നായരുടെ ആഗ്രഹം മാത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്.
ശബരിമല തീർത്ഥാടകർക്കിടയിൽ വോട്ടെടുപ്പ് നടത്തിയാൽ ഇടതിനൊപ്പമാകും.കരുണാകരനെ ലീഡർ എന്ന് വിളിച്ചത് പോലെയാണ് മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത്. ജനങ്ങൾ ആദരവോടെ വിളിക്കുന്ന പേരാണ് ക്യാപ്റ്റനെന്നതെന്നും കോടിയേരി

10:30 AM IST

എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന് ഒപ്പമാണെന്നും തോമസ് ഐസക്

ശബരിമലയല്ല, വികസനമാണ് എല്‍ഡിഎഫ് ചർച്ച ചെയ്യുന്നതെന്നു തോമസ് ഐസക്. എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന് ഒപ്പമാണെന്നും ഐസക് പറഞ്ഞു. മുഖ്യമന്ത്രിയുടെ അയ്യപ്പ സഹായം പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് തോമസ് ഐസക്കിന്‍റെ മറുപടി. 

10:27 AM IST

കൊടിയത്തൂരില്‍ വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നി ആക്രമണം

വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നി ആക്രമണം. 2 പേർക്ക് പരിക്കേറ്റു.കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത്‌ നമ്പർ 156 ൽ വോട്ട് ചെയ്യാനെത്തിയവർക്കാണ് പരിക്കേറ്റത്.തോട്ടത്തിൽ മാണി മകൻ ഷിനോജ് എന്നിവർക്കാണ് പരിക്ക്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

10:25 AM IST

തപാൽ വോട്ട് ചെയ്തെന്ന് അധികൃതര്‍; പാറശാലയിൽ വോട്ട് ചെയ്യാനാവാതെ 82കാരന്‍

തിരുവനന്തപുരം പാറശാലയിൽ 82 കാരന് വോട്ട് ചെയ്യാൻ ആയില്ല.തപാൽ വോട്ട് നേരത്തെ ചെയ്തിട്ടുണ്ട് എന്ന് അധികൃതർ. പെരുങ്കടവിള സ്വദേശി ബാലകൃഷ്ണൻ നായർക്കാണ് ബൂത്തിൽ എത്തിയിട്ട് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. എന്നാല്‍ തപാൽ വോട്ടിന് അപേക്ഷിച്ചിട്ടു പോലുമില്ലെന്ന് ബാലകൃഷ്ണൻ നായർ പറയുന്നത്.

10:22 AM IST

വിഎസിനും വസുമതിക്കും ഇത്തവണ വോട്ടില്ല

വിഎസിനും ഭാര്യ വസുമതിക്കും  ഇത്തവണ വോട്ട് ചെയ്യാനാവില്ല. എന്നാൽ മകൻ അരുൺ കുമാറും കുടുംബവും അമ്പലപ്പുഴ പറവൂർ ഹയർസെക്കൻഡറി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി

10:19 AM IST

നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ചു ഒരു സംഘം ആളുകളെ ബിജെപി പ്രവർത്തകർ തടഞ്ഞു

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ചു ഒരു സംഘം ആളുകളെ  ബിജെപി പ്രവർത്തകർ തടഞ്ഞു. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെയാണ് വാഹനത്തിൽ കേരളത്തിലെത്തിയത്. ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.മരണത്തിൽ പങ്കെടുക്കാനെത്തിയതെന്ന് പതിനാലംഗ സംഘം അവകാശപ്പെടുന്നത്. കൈയ്യിലെ മഷി മായ്ക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു.ഉടുമ്പൻചോല മണ്ഡലത്തിൽ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോൺഗ്രസും ബി ജെ പിയും മുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് കമ്പംമേട്, ബോഡിമെട്ട്, ചിന്നാർ, കുമളി ചെക്ക്പോസ്റ്റുകൾ കേന്ദ്ര സേനയെ വിന്യസിച്ച് കർശന നിരീക്ഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

10:17 AM IST

എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫിനുള്ളതെന്ന് കാനം രാജേന്ദ്രന്‍

എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫിനുള്ളതെന്ന് കാനം രാജേന്ദ്രന്‍. സർക്കാരിനെതിരെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ്  ശബരിമല ആവർത്തിക്കുന്നതെന്നും കാനം. മറ്റൊരു സമുദായ സംഘടനയുടെ നേതാവ് നടത്താത്ത പ്രസ്താവനയാണ് ഇന്ന് സുകുമാരൻ നായർ നടത്തിയതെന്നും കാനം

10:14 AM IST

യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല സംരക്ഷിക്കാൻ നടപടി, മോദിയേയും പിണറായിയേയും ജനം തള്ളും: ഉമ്മന്‍ചാണ്ടി

കോൺഗ്രസ് ഇല്ലാത്ത ഭാരതം ബിജെപിയുടെയും മോദിയുടെയും സ്വപ്നം മാത്രം. പോരാട്ടത്തിന് തുടക്കം കേരളത്തിൽ നിന്ന്. കോൺഗ്രസിന്‌ ദേശീയ തലത്തിൽ ശക്തി പകരുന്ന തെരഞ്ഞെടുപ്പാകും ഇത്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആരും അംഗീകരിക്കില്ല. സത്യവാങ്‌മൂലം പിൻവലിക്കാൻ തയ്യാറായില്ല. തെരഞ്ഞെടുപ്പ് ഭയന്നാണ് ഇപ്പോഴത്തെ യു ടേൺ. എൻഎസ്എസ് ആചാരങ്ങൾ സംരക്ഷിക്കാനാണ് നിലകൊണ്ടത്. അവരെ പോലും മുഖ്യമന്ത്രി വിമർശിച്ചു. ശബരിമല ഒരു വികാരമാണ്. ജാതിമത ചിന്തകൾക്കതീതമാണ് ശബരിമല. അതിനെതിരെയാണ് സർക്കാർ നിലപാട് എടുത്തത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. മോദിയുടെയും പിണറായിയുടെയും നിലപാടുകൾ ജനം തള്ളും. യുഡിഎഫിന് നല്ല വിജയം ഉണ്ടാകും. 

10:11 AM IST

സംസ്ഥാനത്ത് പോളിങ് കനക്കുന്നു. 10 മണിയോടെ 20 ശതമാനം പിന്നിട്ടു

സംസ്ഥാനത്ത് പത്ത് മണിയോടെ പോളിംഗ് ശതമാനം 20.20. പുരുഷൻമാർ - 22.48%, സ്ത്രീകൾ - 18.06%, ട്രാൻസ് ജെൻഡർ- 4.49% എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്. 

9:50 AM IST

പയ്യന്നൂരില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് ദേഹാസ്വസ്ഥത്യം

പയ്യന്നൂർ കണ്ടംകാളി 105 നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ദേഹാസ്വസ്ഥത്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി . റിസർവ് ഉദ്യോഗസ്ഥൻ എത്തി പോളിംഗ് നടപടികൾ വീണ്ടും തുടങ്ങി. 

11:44 PM IST:

മഞ്ചേശ്വരത്ത് ക്യൂവിലുള്ളവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന പരാതിയുമായി യു ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രതിഷേധം.  പോളിംഗ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. മൂന്ന് ബൂത്തുകളിലായി ഏഴ് വോട്ടർമാർക്ക് അവസരം നിഷേധിച്ചെന്നായിരുന്നു പരാതി. ചർച്ചയ്ക്കൊടുവിൽ റീ പോളിംഗിന് ശുപാർശ ചെയ്യാമെന്ന് റിട്ടേണിംഗ് ഓഫീസർ പറഞ്ഞതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

11:22 PM IST:

വോട്ടെടുപ്പിന് പിന്നാലെ കോഴിക്കോട് കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ സിപിഎം ലീഗ് സംഘർഷം. ലീഗ് പ്രവർത്തകന് കാലിന് വെട്ടേറ്റു. ഗുരുതരമായ പരിക്കുമായി മൻസൂർ എന്നയാൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ്.  ഓപ്പൺ വോട്ട് തർക്കത്തിന് പിന്നാലെ ആയിരുന്നു സംഘർഷം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ സിപിഎം പ്രവർത്തകർ സംഘമായി എത്തി ബോംബെറിഞ്ഞ് ആക്രമിക്കുകയായിരുന്നു എന്ന് മുസ്ലിം ലീഗ് ആരോപിച്ചു.

11:07 PM IST:

ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത തലശ്ശേരി മണ്ഡലത്തിൽ പോളിങ് ശതമാനം വൻ കുറവ്. കണ്ണൂർ ജില്ലയിൽ ശരാശരി 77.73 ശതമാനം പോളിംഗ് നടന്നപ്പോൾ തലശ്ശേരി മണ്ഡലത്തിൽ 73.93 ശതമാനം മാത്രമാണ് പോളിങ്. തലശ്ശേരിയിലെ ബിജെപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബൂത്തുകളിൽ ആളുകൾ നന്നെ കുറവായിരുന്നു. മനസാക്ഷി വോട്ടിനാണ് നേതൃത്വം ആഹ്വാനം നൽകിയതെങ്കിലും വലിയൊരു വിഭാഗം പ്രവർത്തകർ വോട്ട് ബഹിഷ്കരിച്ചെന്ന് കരുതാം.

9:50 PM IST:

പോളിങ് അവസാനിച്ചതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശ്രമം വെറുതെയാകില്ലെന്ന് പിണറായി പറഞ്ഞു. തോളോട് തോൾ ചേർന്ന് ഇനിയും മുന്നോട്ടുപോകാമെന്നും എല്ലാവർക്കും നന്ദി പറയുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

8:55 PM IST:

ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം.  ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം. കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സലിനാണ് വെട്ടേറ്റത്. മറ്റൊരു പ്രവർത്തകൻ നൗഫലിനും പരിക്കേറ്റു.  ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും പരിക്കേറ്റു.  പരാജയഭീതിയിൽ സിപിഎം വ്യാപക ആക്രമണം അഴിച്ചുവിടുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

8:32 PM IST:

ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണം. വീട് ആക്രമിച്ച പ്രതിയെ വിട്ടയിച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിക്കുന്നു. ആറാട്ട് പുഴ മണ്ഡലം പ്രസിഡൻ്റ് രാംജഷ് കുട്ടനെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചു ഗുരുതരമായി പരിക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു  ബ്ലോക്ക് സെക്രട്ടറി നൗഫലിനെതിരെയും ആക്രമണം  സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു.

8:32 PM IST:

യു.ഡി.എഫ് ഐതിഹാസികമായ വിജയം യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തലയുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് രമേശ് ചെന്നിത്തലനേടി അധികാരത്തില്‍ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലുട നീളം വോട്ടര്‍മാരില്‍ കണ്ട ആവേശം അതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. അഞ്ചു വര്‍ഷം കൊണ്ടു കേരളത്തെ തകര്‍ത്ത് തരിപ്പണമാക്കിയ  ഇടതുമുന്നണി സര്‍ക്കാരിനെതിരെ ജനങ്ങള്‍ ഒറ്റക്കെട്ടായി വിധി എഴുതുന്നതാണ് ഇന്ന് ദൃശ്യമായത്.  പ്രതിപക്ഷം ഒന്നൊന്നായി പുറത്തു കൊണ്ടു വന്ന ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ ഇടതു പക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക് കാട്ടിക്കൊടുത്തു. അന്താരാഷ്ട്ര പി.ആര്‍.എജന്‍സികളുടെ സഹായത്തോടെ നടത്തിയ പ്രചാരണ കോലാഹലങ്ങളൊന്നും ഇടതു മുന്നണിയ്ക്ക്  രക്ഷയായില്ല. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും ചവിട്ട് മെതിച്ച സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ കബളിപ്പിക്കാനാണ് നോക്കിയത് ഭക്തര്‍ തിരിച്ചറിഞ്ഞുവെന്നും ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത എല്ലാ വിഭാഗം ജനങ്ങള്‍ക്കും രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തുന്നതായും ചെന്നിത്തല പറഞ്ഞു

8:19 PM IST:

കൊവിഡ് രോഗിക്ക് വോട്ട് നിക്ഷേധിച്ചതായി ആരോപിച്ച് മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിക്ഷേധം. മുണ്ടക്കയം സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലെത്തിയ നാല് കൊവിഡ് രോഗികളിൽ ഒരാൾക്ക് സമയം കഴിഞ്ഞു എന്നതിൻ്റെ പേരിൽ വോട്ട് നിക്ഷേധിച്ചു എന്നാരോപിച്ചായിരുന്നു പ്രതിക്ഷേധം.

8:16 PM IST:

തളിപ്പറമ്പിലും ധർമ്മടത്തും വ്യാപക കള്ളവോട്ടെന്ന് കെ സുധാകരൻ എംപി. തളിപ്പറമ്പിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ. എം വി ഗോവിന്ദൻ കള്ളവോട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരെ കേസെടുക്കണം.സ്ഥാനാർത്ഥി അബ്ദുൾ റഷീദിനെ  തടഞ്ഞ് വെച്ച് അസഭ്യം പറഞ്ഞു. കുറ്റ്യാട്ടൂർ വേശാലയിൽ ബൂത്ത് ഏജൻ്റിൻ്റെ ദേഹത്ത് മുളക് പൊടി വിതറി. ഇവിടെ ബൂത്ത് കയ്യേറ്റവും നടന്നുവെന്നും സുധാകരൻ പറഞ്ഞു.

8:03 PM IST:

കണ്ണൂർ മണ്ഡലം മുണ്ടേരി ഗ്രാമപഞ്ചായത്ത്  കോൺഗ്രസ് മെമ്പർ ലാദൻ റഷീദ് കോവിഡ് പോസിറ്റീവ് ആയ രോഗിയെയും കൊണ്ട് പിപിഇ കിറ്റ് ഇടാതെ പോളിംഗ് സ്റ്റേഷനിൽ ബൈക്കിൽ എത്തി.  എൽഡിഎഫ് പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് ഇവർ തിരിച്ചു പോയി.

7:49 PM IST:

മഞ്ചേശ്വരം കന്യാലയിലെ 130 നമ്പർ ബൂത്തിൽ ആറ് മണിക്ക് ശേഷം ആരെയും  വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിജെപിയുടെ പരാതി. പ്രിസൈഡിംഗ് ഓഫീസർ ഏകപക്ഷീയമായി വോട്ടിംഗ് അവസാനിപ്പിച്ചെന്ന് ബിജെപി ആരോപണം.

7:36 PM IST:

കാസർകോട് ഏറ്റവും കൂടുതൽ പോളിങ് മഞ്ചേശ്വരത്ത്. 76.61 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയത്. കാസർകോട് 70.59 %, ഉദുമ-75.28 %, കാഞ്ഞങ്ങാട്- 74.14 %, തൃക്കരിപ്പൂർ- 76.46 എന്നിങ്ങനെയാണ് ജില്ലയിലെ പോളിങ് നിരക്ക്. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണത്തെ 76.31 ശതമാനവും കടന്നാണ് ഇത്തവണത്തെ പോളിങ്. ജില്ലയിലാകെ 74.65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
 
7:27 PM IST:

രാവിലെ ഏഴിന്  ആരംഭിച്ച പോളിങ് വൈകുന്നേരം ഏഴു മണിയോടെയാണ് അവസാനിച്ചത്.അന്തിമ കണക്കുകൾ പുറത്തുവരാനിരിക്കെ 73.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

6:57 PM IST:

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ആരോപിച്ച് വാഹനം തടയുകയും തമിഴ്തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപി നേതാവിനെതിരെ കേസ്.  ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടിക്കെതിരെയാണ് കേസ്.  സംഘർഷമുണ്ടായ സാഹചര്യത്തിൽ അന്വേഷണത്തിനായി സ്റ്റേഷനിൽ എത്തിച്ച തൊഴിലാളികളെ വിട്ടയച്ചു. ഇവർ ഉടുമ്പൻചോലയിലെ വോട്ടർമാരാണെന്നും ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെയാണ് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ

7:31 PM IST:

കെ സുരേന്ദ്രൻ 89 വോട്ടിന് തോറ്റ മഞ്ചേശ്വരം, 2016ലെ റെക്കോഡ് പോളിംഗ് ശതമാനത്തിലേക്ക്  നീങ്ങുകയാണ്.
2016ൽ 76.31
ഇപ്പോൾ 76.06

6:34 PM IST:

ചെക്യാട് പഞ്ചായത്തിലെ പാറക്കടവിൽ കള്ള വോട്ടിന് ശ്രമം. പിടിക്കപ്പെട്ടതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. നാദാപുരം നിയോജക മണ്ഡലത്തിലെ 44ാം നമ്പർ ബൂത്തിലാണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന പൊന്നക്കോട്ട് മുഹമ്മദിന്റെ വോട്ട് ചെയ്യാനാണ് മറ്റൊരു യുവാവ് എത്തിയത്.   തിരിച്ചറിയൽ കാർഡ് ഇയാളിൽ നിന്ന് വാങ്ങി പ്രിസൈഡിംഗ് ഓഫീസർ പരിശോധിക്കുന്നതിനിടെ വോട്ട് ചെയ്യാനെത്തിയത് വ്യാജ വോട്ടറാണെന്ന് ബൂത്ത് ഏജന്റുമാർ തിരിച്ചറിഞ്ഞു. ഇതോടെ യുവാവ് ഓടി രക്ഷപ്പെട്ടു.

6:32 PM IST:

മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതോടെ പിപിഇ കിറ്റ് ധരിച്ച് വീണ വോട്ട് ചെയ്തു.പിണറായി ആർസി അമല സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.

6:30 PM IST:

അമ്പലപ്പുഴ മണ്ഡലത്തിലെ 62-ാം ബൂത്തായ  തിരുവമ്പാടി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ദിലീഷിൻ്റെ വോട്ട് പോസ്റ്റൽ വോട്ടായി മറ്റാരോ ചെയ്തു.  പകരം വോട്ട് ചെയ്യണമെന്ന ആവശ്യവും പോളിംഗ് ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടില്ല. സ്ഥലത്ത് തർക്കം രൂക്ഷം. 

6:28 PM IST:

കള്ളിക്കാട് സ്വദേശി  ബൈജുവിന് പകരം മറ്റൊരാൾ വോട്ട് ചെയ്യാൻ ശ്രമിച്ചു. തന്റെ നമ്പർ  വിളിക്കുന്നത് കേട്ട്  യഥാർത്ഥ  വോട്ടർ പരാതിയുമായി എത്തിയതോടെ  കള്ളവോട്ട് ശ്രമം തടഞ്ഞു.  തുടർന്ന് യഥാർത്ഥ വോട്ടർക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു.  കള്ളവോട്ട് ചെയ്യാൻ വന്ന വ്യക്തിക്കെതിരെ  നിയമപരമായ നടപടികൾ സ്വീകരിക്കാൻ പ്രസൈഡിങ്ങ് ഓഫീസർ തയ്യാറായില്ല എന്നും  ആക്ഷേപമുണ്ട്.

6:25 PM IST:

അഴീക്കോട്  മീൻകുന്ന് സ്കൂളിൽ  അസഭ്യവർഷം നടത്തിയത് തനിക്കെതിരെ വിജിലൻസ് കേസ് കൊടുത്ത പപ്പൻ മാഷിൻ്റെ നേതൃത്വത്തിലെന്ന് കെഎം ഷാജി .  കായികമായി അക്രമിച്ച് ശരിയാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിനെ ജനാധിപത്യപരമായി നേരിടുമെന്ന് ഷാജി .

6:22 PM IST:

പയ്യന്നൂർ കണ്ടംകാളി 105 നമ്പർ ബൂത്തിലെ റിട്ടേണിഗ് ഓഫീസറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ദേഹാസ്വസ്ഥത്യം ഉണ്ടായതിന്ന തുടർന്ന് റിട്ടേണിംഗ് ഓഫീസർ മുഹമ്മദ് അഷറഫിനെ താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. റൂറൽ എസ്പി നവനീത് ശർമ്മ സ്ഥലം സന്ദർശിച്ചു.

6:21 PM IST:

കോൺഗ്രസ് ബൂത്ത് ഏജൻ്റിനും പഞ്ചായത്തംഗത്തിനും മർദ്ദനം. തളിപ്പറമ്പ് മലപ്പട്ടം  ബൂത്ത്‌ 187എയിലെ യുഡിഎഫ് ഏജൻ്റ് 
പി പവിത്രനും ,  മലപ്പട്ടത്തെ ഏക കോൺഗ്രസ്സ് പഞ്ചായത്തംഗം ബാലകൃഷ്ണൻ, എന്നിവർക്കാണ് മർദ്ദനം. ബാലകൃഷ്ണന്റെ കയ്യിലുണ്ടായിരുന്ന പേപ്പറുകൾ വലിച്ചു കീറി നശിപ്പിച്ചു.

6:17 PM IST:

ഇപ്പോഴുള്ളത് കെയർ ടേക്കർ സർക്കാർ മാത്രമാണ്. അടത്തത് യുഡിഎഫ് സർക്കാരാണ്. അധികാലമില്ലാത്ത മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. എന്തും ചെയ്യാൻ മടിക്കാത്താ സർക്കാരാണ് കേരളം ഭരിക്കുന്നത്. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണം. വോട്ടിംഗ് യന്ത്രങ്ങൾ കാത്ത് സുക്ഷിക്കുന്ന സ്ഥലങ്ങളിൽ വോട്ടുകൾ എണ്ണുന്ന സ്ഥലങ്ങളിൽ ജാഗ്രത കാണിക്കണം. ഈ ഫലം മതേതരവാദികൾക്ക് ഉത്സവ കാലമായിരിക്കും കേരളം ഇന്ത്യക്ക് വഴികാട്ടുമെന്നും ആന്റണി.

5:59 PM IST:

കേരളത്തോടൊപ്പം പോളിങ് ബൂത്തിലേക്ക് പോയ തമിഴ്നാട്ടിൽ 63.60 ശതമാനം പോളിങ്. അതേമസമയം
പുതുച്ചേരിയിൽ ഇതുവരെ  76.30 ശതമാനം പോളിങ് രേഖപ്പെടുത്തി.

5:57 PM IST:

കൂത്തുപറമ്പ്  കണ്ണംപൊയിൽ 84-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസ് പിടിയിൽ

5:55 PM IST:

മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിൽ വേട്ടെടുപ്പ് ആറ് മണിക്ക് അവസാനിക്കും. നിലമ്പൂർ, ഏറനാട്, വണ്ടൂർ മണ്ഡലങ്ങളിലെ പോളിങ്ങാണ് ഒരു മണിക്കൂർ നേരത്തെ അവസാനിക്കുക. മാവോയിസ്റ്റ് ഭീഷണിയെ തുടർന്നാണ് നടപടി.

5:53 PM IST:

അഗളി ഭൂതി വഴിയിൽ ബൂത്ത് 153 ൽ സുബ്ബയ്യൻ 82 എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് നേരത്തെ ഉദ്യോഗസ്ഥർ വീട്ടിലെത്തി രേഖപ്പെടുത്തിയതായി കണ്ടെത്തി. എന്നാൽ മാസങ്ങളായി തമിഴ്നാട്ടിൽ മകളുടെ വീട്ടിലായിരുന്ന സുബ്ബയ്യൻ താൻ വോട്ട് ചെയ്തിട്ടില്ലെന്നറിയിച്ചു. തുടർന്ന് സുബ്ബയ്യൻ ചലഞ്ച് വോട്ട് രേഖപ്പെടുത്തി.

5:37 PM IST:

വൈകുന്നേരം അഞ്ചര വരെയുള്ള കണക്കുകൾ പുറത്തവരുമ്പോൾ സംസ്ഥാനത്ത്  71.05 % പോളിങ്. ഇതിൽ  പുരുഷൻമാർ - 71.02% ആണ്. സ്ത്രീകൾ - 71.08 ശതമാനവും, ട്രാൻസ് ജെൻഡർ- 35.64% വോട്ട് രേഖപ്പെടുത്തി.

5:32 PM IST:

ഒഞ്ചിയം ഗവ. യുപി സ്കൂളിലെ 59 ാം ബൂത്തിൽ വോട്ടിങ് മന്ദഗതിയിൽ. കെകെ രമ പരാതി നൽകി. നൂറിലേറെ പേർ ബൂത്തിൽ

5:29 PM IST:

ആലപ്പുഴ എടത്വാ തലവടി ബൂത്ത് 120 ലാണ് സംഭവം. ഉദ്യോഗസ്ഥനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തലവടി ഗവൺമെന്റ് ഹൈ സ്കൂളിലെ ബൂത്തിലെ സെക്കന്റ്‌ പോളിംഗ് ഓഫീസർ പ്രദീപിനാണ് കടിയേറ്റത്.

5:26 PM IST:

ആറംബാഗിൽ തൃണമൂൽ സ്ത്ഥാനാർത്ഥിയെ ബിജെപി പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. സ്ഥാനാർത്ഥിയായ സുജാതാ മണ്ഡൽ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. സംഘർഷത്തിന്റെ ദൃശ്യങ്ങളും തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു.

5:16 PM IST:

5:24 PM IST:

തിരുവനന്തപുരം കാട്ടായിക്കോണത്ത് ബിജെപി-സിപിഎം സംഘർഷം. വാര്‍ഡ് കൗണ്‍സിലറെ അടക്കം പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ബന്ധുവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയെന്നും ആരോപണം. വോട്ടിങ് തടസപ്പെടുത്താനാണ് ബിജെപി നടത്തുന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൊലീസിന് രാജാവിനേക്കാൾ വലിയ രാജഭക്തിയോ എന്ന് പരിശോധിക്കണം. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് മോശം സമീപനം. പൊലീസ് ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നത് ശരിയില്ല. പരാതി നൽകുമെന്നും കടകംപള്ളി പറഞ്ഞു.

4:59 PM IST:

മീൻകുന്ന് സ്കൂളിലെ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം. ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട്. അതേസമയം
ഷാജിയാണ് അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകരും ആരോപിച്ചു.

4:54 PM IST:

കാട്ടാക്കട പള്ളിച്ചൽ പഞ്ചായത്തിലെ  നേമം ഗവ. യുപിഎസ്റ്റിലെ 130ാം നമ്പർ ബൂത്തിൽ  ബിജെപി പ്രവർത്തകനായ പ്രകാശന്റെ വോട്ടാണ് കള്ളവോട്ട് ചെയ്യപ്പെട്ടത്.  എൻഡിഎ സ്ഥാനാർത്ഥി പികെ കൃഷ്ണദാസ് പോളിങ് സ്റ്റേഷനിൽ എത്തി. ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന്  കൃഷ്ണദാസ്.

4:51 PM IST:

വാര്‍ഡ് കൗണ്‍സിലറെ അടക്കം മര്‍ദ്ദിച്ചതായി പരാതി. ബന്ധുവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയെന്നും ആരോപണം. 

4:45 PM IST:

ഇരാറ്റുപേട്ട മണ്ഡലത്തിലെ അടുക്കം 51 നമ്പർ ബൂത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ വോട്ടിംഗ് വൈകുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതി പുന:സ്ഥാപിച്ചിട്ടില്ല

4:30 PM IST:

തളിപ്പറമ്പ് മണലത്തിൽ റിപ്പോളിഗ് നടത്തണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്.  ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും.  ആന്തൂരിൽ സ്ഥാനാർത്ഥിക്ക് പോലും ബൂത്തുകളിൽ പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു.

4:16 PM IST:

ചേലക്കരയിലെ വോട്ടിംഗ് കേന്ദ്രത്തിലെത്തിയ  ശേഷമാണ് ഉദ്യോഗസ്ഥരുടെ പിഴവ് മൂലം വോട്ട് ചെയ്യാനാകാതെ വയോധികൻ മടങ്ങിയത്. ചേലക്കര ഗവ. എസ്.എം.ടി. സ്കൂളിലെ വോട്ടിങ് കേന്ദ്രത്തിലാണ് സംഭവം. വെങ്ങാനല്ലൂർ സ്വദേശി അബ്ദുൾ ബുഹാരി തുടർന്ന് ചലഞ്ച് വോട്ട് ചെയ്തു  മടങ്ങി.
 
4:13 PM IST:

പാലക്കാട് നെന്മാറയ്ക്കടുത്ത വിത്തനശ്ശേരിയിൽ വോട്ടുചെയ്യാനെത്തിയ വയോധിക  കുഴഞ്ഞുവീണു മരിച്ചു. വിത്തനശ്ശേരി അപ്പുക്കുട്ടന്റെ ഭാര്യ കാർത്ത്യായനിയമ്മ (69) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ വോട്ടുചെയ്യാനെത്തിയ കാർത്യായനിയമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

4:11 PM IST:

വെള്ളനാട് സ്വദേശി അനന്തൻ എസ്എസ് ആണ് പോളിംഗ് ബൂത്തിൽ ഉണ്ടായിരുന്ന ഗ്രേഡ് എഎസ്‌ഐ അപമര്യാദയായി പെരുമാറിയെന്ന് പരാതി നൽകിയത്. ഗർഭിണിയായ സഹോദരിക്കൊപ്പം വോട്ട് ചെയ്യാൻ എത്തിയതായിരുന്നു അനന്തൻ. സഹോദരിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ ഉള്ളതിനാൽ തന്നേയും അമ്മയേയും കൂടി കൂട്ടത്തിൽ വോട്ട് ചെയ്യാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ ഗ്രേഡ് എഎസ്‌ഐ മോശമായി പെരുമാറി എന്നാണ് പരാതി. അനന്തു  തെരഞ്ഞെടുപ്പ് കമ്മീഷനും ആര്യനാട് പൊലീസിലും പരാതി നൽകി.

3:58 PM IST:

സമാധാനപരമായാണ് തളിപ്പറമ്പിൽ വോട്ടെടുപ്പ് നടക്കുന്നത്, സുധാകരൻ ഉൾപ്പടെയുള്ളവർ ബോധപൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് എം വി ഗോവിന്ദന്‍.  ചെറിയൂരിൽ കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷമുണ്ടാക്കിയത്. അവർ റിട്ടേണിംഗ് ഓഫീസറെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. വർഗ്ഗീയ ധ്രുവീകരണം നടത്താനാണ് യുഡിഎഫ് ശ്രമിച്ചത്.  സാമുദായിക സംഘർഷം ഉണ്ടാക്കാനാണ് ബോധപൂർവ്വം ശ്രമിച്ചതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. അയ്യങ്കോലിൽ ഉണ്ടായ  സംഘർഷവും ആസുത്രിതം. പ്രശ്നമില്ലാത്തിടത്തും പ്രശ്നമുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍. 

3:55 PM IST:

കാറിലെത്തിയ ബിജെപി പ്രവർത്തകർ ആക്രമിച്ചുവെന്ന് സിപിഎം. രണ്ട് സിപിഎം പ്രവർത്തകർക്ക് പരിക്ക്. വാഹനം തല്ലിത്തകർത്തു. 

3:52 PM IST:

മണ്ണാർകാട് വീണ്ടും കള്ളവോട്ട്.മണ്ണാർകാട് നഗരസഭ ബൂത്ത് നമ്പർ 126ൽ ക്രമനമ്പർ 90 ൽ നൂർജഹാൻ്റെ വോട്ട് മറ്റാരോ ചെയ്തു. നൂർജഹാന് അധികൃതര്‍ ടെണ്ടർ വോട്ട് അനുവദിച്ചു

3:36 PM IST:

ഉയർന്ന പോളിംഗ് ട്വൻറി ട്വൻ്റിക്ക് അനുകൂലമെന്ന് സാബു ജേക്കബ്. ഇത് വരെ വോട്ട് ചെയ്യാതിരുന്നവർ പോലും പോളിംഗ് ബൂത്തിലെത്തിയിട്ടുണ്ടെന്നും മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നും കിഴക്കമ്പലത്ത് വോട്ട് ചെയ്ത ശേഷം സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

3:35 PM IST:

കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ .കൊടുങ്ങല്ലൂരിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമൽ. കൊടുങ്ങല്ലൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി.ആർ സുനിൽ കുമാർ വിജയിക്കുമെന്നും കമൽ പറഞ്ഞു.തിരുവനന്തപുരത്തായിരുന്ന കമൽ വോട്ട് ചെയ്യാനായി നാട്ടിലെത്തുകയായിരുന്നു.
ലോകമലേശ്വരം ലിറ്റിൽ ഫ്ലവർ സ്കൂളിൽ ഉച്ചക്ക് 2.30 ഓടെ ഭാര്യയോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

3:34 PM IST:

കഴിഞ്ഞ തവണ മലപ്പുറത്ത് ലീഗിന് നഷ്ടമായ ഏക മണ്ഡലമാണ് താനൂർ. ഇത്തവണ ജില്ലയിൽ ഏറ്റവുമധികം പോളിംഗ് നടന്ന മണ്ഡലങ്ങളിലൊന്നും താനൂരാണ്. ഉയർന്ന പോളിംഗ് ശതമാനം അനുകൂലമാണെന്നാണ് താനൂർ എല്‍ഡിഎഫ് സ്ഥാനാർത്ഥി വി അബ്ദു റഹ്മാൻ പറയുന്നത്

3:32 PM IST:

മധ്വിയ കേരളത്തില്‍ വിവിധയിടങ്ങളില്‍ കാറ്റും മഴയും ശക്തമായതോടെ പോളിംഗ് മന്ദഗതിയിലായി. കോട്ടയം നഗരത്തിലും പാലായിലും കടുത്തുരുത്തിയിലും പൂഞ്ഞാറിലും തൊടുപുഴയിലും മഴ പെയ്തു. പൂഞ്ഞാറിലെ പല ബൂത്തുകളിലും വൈദ്യുതിയില്ല

3:21 PM IST:

പോസ്റ്റൽ വോട്ട് വേണ്ടെന്ന് വെച്ച് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ പഴയന്നൂർ പൊറ്റ പനയംപാടത്ത് മാധവനാണ് (83) വോട്ട് തന്നെ നഷ്ടമായത്. ചൊവ്വാഴ്ച രാവിലെ പൊറ്റ എസ്.കെ.വി.എൽ.പി. സ്കൂളിലെ ബൂത്ത് നമ്പർ 166എ യിൽ സ്ലിപ്പുമായി വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയതായി പ്രിസൈഡിംഗ് ഓഫീസർ അറിയിക്കുന്നത്. എന്നാൽ മാധവൻ തനിക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ താൽപര്യമില്ലെന്നും ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ ബൂത്തിൽ നേരിട്ട് വോട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും കാണിച്ച് ബി.എൽ.ഒ ക്ക് രേഖാമൂലം എഴുതി നൽകിയിരുന്നു. ഈ രേഖ വില്ലേജ് ഓഫീസർക്ക് കൈമാറിയിരുന്നതായും ബി.എൽ.ഒ അറിയിച്ചു. വോട്ട് നഷ്ടമായ മാധവൻ പ്രിസൈഡിംഗ് ഓഫീസർക്ക് പരാതി നൽകി.

3:10 PM IST:

പാലായിലും കടുത്തുരുത്തിയിലും പൂഞ്ഞാറിലും ശക്തമായ മഴയും കാറ്റും. പൂഞ്ഞാറിൽ പല ബൂത്തുകളിലും വൈദ്യുതിയില്ല. തൊടുപുഴയിലും കാറ്റും മഴയും.

2:52 PM IST:

എൽ ഡി എഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിന്ദുകൃഷ്ണ. കൊല്ലം മണ്ഡലത്തിൽ വ്യാജ പ്രചരണം.കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന നിലയിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നു. എതിർ സ്ഥാനാർത്ഥിക്ക് വോട്ട് ആവശ്യപ്പെട്ട് വ്യാജ പ്രചരണമെന്നും ബിന്ദു കൃഷ്ണ ആരോപിക്കുന്നു.നേതാക്കളും ബിന്ദുകൃഷ്ണയും റിട്ടേണിംഗ് ഓഫീസർക്കും പോലീസിനും പരാതി നൽകി.

2:51 PM IST:

ഇടതുപക്ഷത്തിന് പിന്തുണയുമായി നടന്‍ ജാഫര്‍ ഇടുക്കി. ദുരിതകാലത്ത് കൂടെ നിന്ന സർക്കാർ തുടരട്ടെയെന്ന് ജാഫർ ഇടുക്കി. 
ചലച്ചിത്ര മേഖലയിൽ നിന്ന് മത്സരിക്കുന്നവരിൽ അർഹതയുള്ളർ ജയിക്കുമെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു. 
 
2:49 PM IST:

മണ്ണാർക്കാട് കള്ളവോട്ടെന്ന് പരാതി. മണ്ണാർക്കാട് അരയങ്ങോട്   യൂണിറ്റി സ്കൂളിലെ 108 ബൂത്ത് നമ്പറിലെ ക്രമനമ്പർ 108  ലെ  വോട്ടറായ കുരുവിളയുടെ വോട്ടാണ് മറ്റാരോ ചെയ്തത്. കൊച്ചിയിൽ നിന്ന് വോട്ട് ചെയ്യാനെത്തിയ കുരുവിളയെ ചാലഞ്ച് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അനുവദിച്ചു.

2:46 PM IST:

ഉടുമ്പൻചോലയിലെ ഇരട്ടവോട്ട് വിവാദത്തിൽ പൊലീസിനെതിരെ കോൺഗ്രസ്‌. വേണ്ടത്ര പരിശോധന ഇല്ലാത്തതാണ് ആളുകൾ തമിഴ്നാട്ടിൽ നിന്ന് ഇങ്ങനെ വരാൻ കാരണം. അതിർത്തി പരിശോധന ശക്തമക്കണമെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കപ്പെട്ടു. ഇതിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാർ.

2:40 PM IST:

മോൻസ് ജോസഫിന് പരാജയ ഭീതിയെന്ന് ഇടത് സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജ്ജ്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അതുകൊണ്ടാണ്.സുരേന്ദ്രൻറെ മരണത്തിൽ അന്വേഷണം വേണമെന്നും സ്റ്റീഫൻ ആവശ്യപ്പെട്ടു.

2:27 PM IST:

ശബരിമല വിഷയത്തിൽ പിണറായിയും സുകുമാരൻനായരും പറഞ്ഞത് അവരുടെ അഭിപ്രായം അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്ന് വെള്ളാപ്പള്ളി നടേശന്‍. എൻഎസ്എസ് ജനറൽ സെക്രട്ടറി അഭിപ്രായം നേരത്തെ പറയണമായിരുന്നു. വോട്ടെടുപ്പിന് രാവിലെ അല്ല പറയേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിജെപി അക്കൗണ്ട് തുറക്കുമോ എന്ന് പറയാനാകില്ലെന്നും  നല്ല പ്രവർത്തനം കാഴ്ചവെച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വോട്ടായി മാറുമോ എന്നത് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം. ശബരിമല വിഷയം എൻഡിഎ ശക്തമായി ഉയര്‍ത്തിയിരുന്നുവെന്നും വെള്ളാപ്പള്ളി 

2:22 PM IST:

അട്ടപ്പാടിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അഗളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന ഉദ്യാഗസ്ഥയ്ക്കാണ് മൂന്ന് നില കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റത്. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാ ലക്ഷ്മി (31) യാണ് അപകടത്തിൽ പെട്ടത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലർച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്

2:20 PM IST:

ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി. എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ശാസ്തമംഗലം എന്‍എസ്എസ് ഹയർ സെക്കന്‍ഡറി സ്കൂളിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. 

1:51 PM IST:

കളമശ്ശേരി മണ്ഡലത്തിൽ കള്ളവോട്ടെന്ന് പരാതി. കടങ്ങലൂർ എൽപി സ്കൂളിലെ 77 നമ്പർ ബൂത്തിലെ വോട്ടർ അജയ്കൃഷ്ണൻ വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റൊരാൾ വോട്ട് ചെയ്തതായി കണ്ടെത്തി. പ്രിസൈഡിംഗ് ഓഫീസറുടെ നിർദേശത്തെ തുടർന്ന് ബിജെപി പ്രവർത്തകനായ അജയ്കൃഷ്ണൻ ടെണ്ടർ വോട്ട് ചെയ്തു.

1:50 PM IST:

മത വിശ്വാസവും ആചാരങ്ങളുമൊക്കെ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. അതിനെതിരായുള്ള ഇടതു മുന്നണിയുടെ കടന്നുകയറ്റവും പ്രസ്താവനകളും ഒട്ടും തന്നെ ശരിയല്ല.യുഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാ വിഭാഗം ജനങ്ങളുടെയും ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുമെന്നും അതാണ് ഞങ്ങളുടെ നയമെന്നും പാണക്കാട് തങ്ങൾ പറഞ്ഞു.

1:31 PM IST:

ഇടുക്കിയിലെ ഇരട്ടവോട്ട് ആരോപണം പരാജയഭീതി മൂലമെന്നു സിപിഎം. തമിഴ്നാട്ടിൽ പോകുന്ന തോട്ടംതൊഴിലാളികളെ ബിജെപിയും കോൺഗ്രസും ആക്രമിക്കുന്നു.ജനങ്ങളെ തടയാൻ ഇവർക്ക് എന്ത് അവകാശം.അതിനെ സിപിഎം ചോദ്യം ചെയ്യും. ഇരട്ടവോട്ട് ഉണ്ടെങ്കിൽ പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി എൻ വിജയൻ

1:30 PM IST:

ആന്തൂരിൽ സംഘർഷം. വോട്ട് ചെയ്യാനെത്തുന്നവരുടെ മാസ്ക് മാറ്റി പരിശോധിക്കണമെന്ന് സ്ഥാനാർത്ഥി ആവശ്യപ്പെട്ടതാണ് പ്രകോപനം.യുഡിഎഫ് സ്ഥാനാർത്ഥിയോട് പുറത്ത് പോകാന്‍ പറഞ്ഞതിന് പിന്നാലെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 

1:27 PM IST:

നാദാപുരത്ത് കള്ളവോട്ടെന്ന് പരാതി. യുഡിഎഫ് സ്ഥാനാർത്ഥി കെ. പ്രവീൺ കുമാർ ജില്ല കളക്ടർക്ക് പരാതി നൽകി. പത്താം നമ്പർ ബൂത്തിലെ ആയിഷയുടെ വോട്ടർ മറ്റൊരാൾ ചെയ്തെന്നാണ് പരാതി.

1:26 PM IST:

ഉടുമ്പൻചോലയിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി എൻഡിഎ. 9000 ലധികം ആളുകളെ തമിഴ്നാട്ടിൽ നിന്ന് ഇരട്ട വോട്ടിനായി സിപിഎം ഇതുവരെ കേരളത്തിൽ എത്തിച്ചു.കാട്ടുപാത വഴിയാണ് ആളെ കൊണ്ടുവരുന്നത്.പൊലീസ് ഇതിന് കൂട്ടുനിൽക്കുന്നു. ഇരട്ട വോട്ടർമാരെ തടഞ്ഞ ബിജെപി പ്രവർത്തകരെ സിപിഎം നേതാവ് പൊലീസ് സ്റ്റേഷനിൽ വച്ചു ഭീഷണിപ്പെടുത്തി.എന്നിട്ടും പൊലീസ് അനങ്ങിയില്ലെന്നും ഉടുമ്പൻചോലയിലെ എൻഡിഎ സ്ഥാനാർഥി സന്തോഷ്‌ മാധവൻ

12:43 PM IST:

കാട്ടായിക്കോണം സംഘര്‍ഷത്തില്‍ പൊലീസിനെതിരെ രൂക്ഷ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. തൃശൂരിൽ വോട്ട് ചെയ്യാൻ പോകുന്നത് റദ്ദാക്കിയാണ് ശോഭാ സുരേന്ദ്രൻ സ്ഥലത്ത് തുടരുന്നത്. 5 തവണ പരാതി നൽകി. നടപടി ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രൻ.

12:40 PM IST:

ശബരിമലയിലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ മറുപടി പറയാതെ ജി.സുധാകരൻ. മുഖ്യമന്ത്രി പറഞ്ഞതല്ലേ, എന്നോട് എന്തിനാ ചോദിക്കുന്നത്. അതെ കുറിച്ച് ചോദിക്കേണ്ട ആവശ്യമില്ല. നേരത്തെ പറഞ്ഞതാണ്. വിശ്വാസം ഒരു ബോധ്യമാണ് അതിൽ സമ്മർദ്ദം പാടില്ല, അത് മനസാക്ഷിയുടെ സ്വാതന്ത്ര്യത്തിന് എതിരാണെന്നും ജി സുധാകരന്‍

12:38 PM IST:

ശക്തമായ പോരാട്ടം നടക്കുന്ന വടക്കാഞ്ചേരി മണ്ഡലത്തിൽ മിക്ക പോളിംഗ് ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര. സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാർ കൂട്ടത്തോടെ ബൂത്തിലെത്തുന്ന കാഴ്ചയാണ് വടക്കാഞ്ചേരിയില്‍ ഉള്ളത്. 

12:37 PM IST:

ആറന്മുള മണ്ഡലത്തിൽ 233 ബൂത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം. പോളിംഗ് ബൂത്തിന് മുന്നിൽ സിപിഎം ഏജന്റ് എൽഡിഎഫ് ചിഹ്നം പ്രചരിപ്പിക്കുന്ന കൊടിയുമായി നിന്നതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. ചോദ്യം ചെയ്ത കോൺഗ്രസ്‌ പ്രവർത്തകരുമായി സിപിഎം പ്രവര്‍ത്തകര്‍ തർക്കിച്ചതോടെ ഇരുകൂട്ടരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

12:26 PM IST:

യുഡിഎഫ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ തടഞ്ഞതോടെ ആന്തൂരില്‍ സംഘര്‍ഷം. ആന്തൂരിലെ 117ാം വോട്ടിലാണ് സംഘര്‍ഷമുണ്ടായത്. 

12:25 PM IST:

തലശ്ശേരിയിൽ ബിജെപി വോട്ടുകൾ തനിക്ക് കിട്ടുന്നുണ്ടെന്ന് സി ഒ ടി നസീർ. വോട്ടു ചെയ്ത പല ബി ജെ പി ക്കാരും ഇക്കാര്യം വിളിച്ചറിയിക്കുന്നുണ്ട്. 
ഷംസീറിനെതിരായി എല്ലാ പാർട്ടിക്കാരുടെയും പിന്തുണ ഉണ്ടെന്നും നസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

12:23 PM IST:

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്ത വീട്ടില്‍ കിടന്നുറങ്ങിയ പോളിംഗ് ഓഫീസര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം. കുട്ടനാട് തലവടി 130-ാം ബൂത്തിലെ പോളിങ് ഓഫീസർ ജോജോ അലക്സിനെതിരെയാണ് നടപടിക്ക് നിര്‍ദ്ദേശം വന്നിട്ടുള്ളത്. പോളിങ്ങ് ഓഫീസറെ കാണാതെ അന്വേഷിച്ചപ്പോഴാണ് വീട്ടിൽ കണ്ടെത്തിയത്. റിസർവ് ഉദ്യോഗസ്ഥനെ വച്ച് പോളിങ്ങ് തടസമില്ലാതെ തുടരുന്നു

12:20 PM IST:

മുഹമ്മദ് മുഹ്സിന് മറുപടിയുമായി റിയാസ് മുക്കോളി.ആരുമായും ഒരു കൂട്ടുകെട്ടും യുഡിഎഫ് ഉണ്ടാക്കിയിട്ടില്ല.മുഹ്സിൻ ന്റെ പരാമർശങ്ങൾ പരാജയഭീതി കാരണമാണ്. ബിജെപി കൂട്ടുകെട്ട് ഉണ്ടാക്കിയത് ആരെന്ന് പട്ടാമ്പികാർക്ക് വ്യക്തമായി അറിയാം. ഇക്കുറി പട്ടാമ്പി തിരിച്ചുപിടിക്കുമെന്ന് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

12:18 PM IST:

വയനാട് കമ്പളക്കാട് കൈപ്പത്തിക്ക്  കുത്തിയ 2 വോട്ടുകൾ താമരയ്ക്കുo ആനയ്ക്കും പോയതായി പരാതി. യുഡിഎഫ് പ്രിസൈഡിങ് ഓഫീസർക്ക് പരാതി നൽകി. അരമണിക്കൂറോളം പോളിംഗ് വൈകി. 

12:15 PM IST:

ആഴക്കടൽ മൽസ്യബന്ധന കരാർ ഉൾപ്പെടെ ചർച്ചയായ കൊല്ലം തീരദേശ മേഖലകളിലെ ബൂത്തുകളിൽ രാവിലെ മുതൽ നല്ല പോളിംഗ് രേഖപ്പെടുത്തുന്നുണ്ട്. തീര മേഖലകൾ കേന്ദ്രീകരിച്ച് ആണ് സ്ഥാനാർത്ഥികളും ഉള്ളത്.

12:08 PM IST:

ഇരട്ടവോട്ടുള്ളയാളുടെ വോട്ട് ചെയ്യാൻ എത്തിയ ഹെൽമെറ്റ്‌ ധാരിയെ തിരിച്ചയച്ചു. പോളിംഗ് ബൂത്തിനുള്ളിൽ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഹെൽമെറ്റ്‌ ഊരാൻ തയ്യാറാകാതെ വന്നപ്പോൾ ആണ് തിരിച്ചയച്ചത്.  കളർകോട് എൽ പി എസിലെ 67-ആം നമ്പർ ബൂത്തിൽ ആയിരുന്നു സംഭവം

12:06 PM IST:

വൈപ്പിനില്‍ ദേവി വിലാസം സ്കൂളിൽ എഴുപത്തിയൊന്നാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ വൃദ്ധക്ക് വോട്ട് ചെയ്യാനായില്ല.നേരത്തെ വീട്ടിൽ എത്തി വോട്ട് രേഖപ്പെടുത്തി എന്ന് പോളിംഗ് ഓഫീസർമാർ പറഞ്ഞതോടെയാണ് ഇത്. എന്നാൽ വീട്ടിൽ വോട്ട് രേഖപ്പെടുത്താൻ ആരും വന്നില്ലെന്നാണ് മേരി തോമൻ പറയുന്നത്.

12:02 PM IST:

പട്ടാമ്പിയിൽ യുഡിഎഫ് ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എന്ന് എൽഡിഎഫ്  സ്ഥാനാർഥി മുഹമ്മദ് മുഹ്സിൻ. ഇക്കുറി ഒരു കൂട്ടുകെട്ടും പട്ടാമ്പിയിൽ വിലപ്പോവില്ലെന്ന് മുഹ്സിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പട്ടാമ്പിയിൽ യുഡിഎഫ് നടത്തിയ റോഡ് പോലും ഇവൻറ് മാനേജ്മെൻറ് പരിപാടിയായിരുന്നു. പരിപാടിക്കായി ആളെ ഇറക്കിയത് മലപ്പുറത്തുനിന്നാണെന്ന് മുഹമ്മദ് മുഹ്സിൻ

11:52 AM IST:

മാനന്തവാടി എടവക പഞ്ചായത്ത് പള്ളിക്കലിൽ  വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് തപാൽ വോട്ടായി ചെയ്തെന്ന് പരാതി. പള്ളിക്കൽ സ്വദേശി മറിയം എന്ന വനിതയാണ് പരാതി  നൽകിയത്. തൻറെ അറിവ് ഇല്ലാതെയാണ് മറ്റാരോ പോസ്റ്റൽ വോട്ട് ചെയ്തത് എന്ന് ആരോപിച്ച് മറിയം പ്രിസൈഡിങ് ഓഫീസർ ക്ക് പരാതി നൽകി.

11:23 AM IST:

കണ്ണൂർ താഴെചൊവ്വ എല്‍പി ബൂത്ത് 73 ൽ വോട്ട് മാറി ചെയ്തതിന് ഒരാൾ കസ്റ്റഡിയിൽ. വോട്ടേഴ്സ്സ് ഹെൽപ്പ് ആപ്പ് വഴി ഡൗൺലോഡ് ചെയ്ത വോട്ടേഴ്സ് സ്ലിപ് മാറിപ്പോയതാണ് സംഭവം.യഥാർത്ഥ വോട്ടർക്ക് ഇവിടെ വോട്ട് ചെയ്യാനായില്ല. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

11:21 AM IST:

യുഡിഎഫിനും ബിജെപിക്കും എതിരെ പരാതി നല്കുമെന്ന് എ കെ ബാലന്‍. ചരിത്രത്തിൽ ദൈവത്തെ ഇത്രയും മോശമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി ഇടപെടണം. ഇത് ഭരണഘടനാ വിരുദ്ധവും വെല്ലുവിളിയുമാണ്. മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യുന്നത് അവസാനിപ്പിക്കണം. ഇത് ഇടതുമുന്നണിയെ തോൽപ്പിക്കാനുള്ള ബോധപൂർവമായ ശ്രമം.ശബരിമലയിൽ ഇപ്പോൾ പ്രശ്നമൊന്നുമില്ല.പ്രതിപക്ഷ നേതാവാണോ ദൈവത്തിന്റെ ഹോൾ സെയിൽ കച്ചവടക്കാരൻ. തെരഞ്ഞടുപ്പ് ദിവസം വിശ്വാസികളും അവിശ്വാസികളുമായുള്ള മത്സരം എന്ന് സുകുമാരൻ നായർ തന്നെ പറഞ്ഞത് ഗൂഡാലോചനയാണ്.ദൈവ വിശ്വാസികൾ ഇതിന് പകരം ചോദിക്കും. ഇത് നിയമവിരുദ്ധവും ഭരണഘാനാ വിരുദ്ധവുമാണ് അത് കൊണ്ടാണ് പരാതി നല്കുന്നത്. ഈ ഘട്ടത്തിലും ആശങ്കയില്ലെന്നും എകെ ബാലന്‍

11:17 AM IST:

എംബി രാജേഷിന് മറുപടിയുമായി വി ടി ബൽറാം. വ്യാജ വീഡിയോകൾ വഴി അപവാദ പ്രചരണം നടത്തുന്നത് എൽഡിഎഫാണ്. ഹീനമായ പ്രചരണം ആണ് എൽഡിഎഫ് സ്ഥാനാർഥി നടത്തിയത്. കുടിവെള്ളം തന്നെയാണ് തൃത്താലയിലെ ചർച്ച ഒരുപരിധിവരെ പ്രശ്നപരിഹാരത്തിന് തനിക്ക് സാധിച്ചു. ഹാട്രിക് തികയ്ക്കും എന്നും ബൽറാം പറയുന്നു. 

11:15 AM IST:

ഇടുക്കി  കമ്പംമെട്ടില്‍ സംഘർഷം. കേരളത്തിൽ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ തടഞ്ഞു. 
ഇരട്ട വോട്ടുള്ളവരാണ് ഈ സംഘമെന്നു ആരോപിച്ചാണ് തടഞ്ഞത്. സ്ഥലത്തു ഉണ്ടായിരുന്ന സിപിഎം പ്രവർത്തകർ എതിർത്തതോടെ സംഘർഷമുണ്ടാവുകയായിരുന്നു.

11:43 AM IST:

ദൈവത്തിൻ്റെ അനുഗ്രഹം ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇപ്പോഴത്തെ സ്ഥിതി ഉണ്ടാകില്ലായിരുന്നുവെന്ന് ശശി തരൂര്‍.വോട്ടിംഗ് സമയത്തുള്ള പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാനാണെന്നും നേമം നമ്മൾ ജയിക്കും തരൂർ. ഞങ്ങൾക്ക് അയ്യപ്പനെ എല്ലാ ദിവസും ഓർമ്മയുണ്ടായിരുന്നു. വോട്ടിംഗ് ദിനമല്ല ഓർക്കേണ്ടത്. മുഖ്യമന്ത്രിയുടെ ആശയ ദാരിദ്രൃം. വോട്ട് കച്ചവടം എന്ന ആക്ഷേപം വോട്ടർമാരെ അപമാനിക്കലാണ്. എന്നാൽ സി പി എമ്മിന്‍റെ വോട്ടും ഇപ്പോൾ യു ഡി എഫിന് കിട്ടുമെന്നും ശശി തരൂര്‍.

10:58 AM IST:

അയ്യപ്പ വിശ്വാസികളടക്കമുള്ള വിശ്വാസികൾ   ഇടതു പക്ഷത്തിനൊപ്പമെന്ന് കടകംപള്ളി സുരേന്ദ്രൻ. വിശ്വാസവും ആചാരവും സംരക്ഷിക്കാൻ മുന്നിൽ നിൽക്കുന്നത് ഇടത് പക്ഷം. സുകുമാരൻ നായർ പറഞ്ഞത് ആചാര സംരക്ഷകരായ ഇടതു മുന്നണിയെ പിന്തുണക്കണം എന്ന് ആയിരിക്കും. 65 വർഷത്തെ ചരിത്രത്തിൽ ആരാധനാലയങ്ങൾക്ക് ഇത്രയധികം പണം നൽകിയ സർക്കാരില്ലെന്നും കടകംപള്ളി സുരേന്ദ്രൻ. ഭരിക്കാൻ 30 സീറ്റു വേണ്ട എന്നതിനർത്ഥം പണാധിപത്യമെന്നാകുമെന്ന് കടകംപള്ളി ആരോപിച്ചു.വി മുരളീധരൻ ഇത്തരം പരാമർശം നടത്തരുതായിരുന്നു. അദ്ദേഹം  വോട്ടു ചെയ്തത് എന്തിനെന്നും പണം കൊടുത്ത് ലക്ഷ്യം നിറവേറ്റിയാൽ പോരേയെന്നും കടകംപള്ളി ചോദിച്ചു. 

10:54 AM IST:

തളിപ്പറമ്പ് 110 ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ ആളെ  യുഡിഎഫ് സ്ഥാനാർത്ഥി തിരിച്ചറിഞ്ഞതോടെ  ഇറങ്ങി ഓടി

10:53 AM IST:

ദേവഗണങ്ങൾ അസുര വിഭാഗത്തോട് എവിടെയും ഒപ്പം നിന്നിട്ടില്ലെന്ന് കെ സുധാകരൻ.ദേവഗണത്തിൽ നിന്ന് തങ്ങൾക്കെതിരായി ഒന്നും ഉണ്ടാവില്ല.യോജിച്ച സന്ദർഭം ചരിത്രത്തിലില്ല.വോട്ടർമാർ ബുദ്ധിയുള്ളവരാണ്.ഭക്തി ഉള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യുകയാണ് പിണറായി 
വിശ്വാസികളെയും ഇത്രയും അധികം അപമാനിച്ചത് പിണറായി വിജയൻ മാത്രമാണെന്നും കെ സുധാകരന്‍.

10:51 AM IST:

ഭരണം പിടിക്കാൻ എൻ ഡി എക്ക് 30 സീറ്റു പോലും വേണ്ടി വരില്ലെന്ന് വി മുരളീധരൻ. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ നാഴികക്കല്ലാവും ഈ തെരഞ്ഞെടുപ്പ്. ശബരിമലയും ലൗ ജിഹാദും കേരള ജനതയെ ആശങ്കയിലാക്കി. കഴക്കൂട്ടത്ത് എൻ ഡി എ ജയിക്കും. എല്‍ഡി എഫിനോടും യുഡിഎഫിനോടുമുള്ള അസംതൃപ്തി ജനങ്ങൾ പ്രകടിപ്പിക്കുമെന്നും മുരളീധരന്‍. കഴക്കൂട്ടത്താണ് കേന്ദ്രമന്ത്രി വി മുരളീധരൻ  വോട്ട് ചെയ്തത്

.

10:48 AM IST:

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ 108 ബൂത്തിൽ യുഡിഎഫ് ഏജന്‍റിനു മർദ്ദനം. വാഹിദിനാണ് മർദനമേറ്റത്. എൽ ഡി എഫ് പ്രവർത്തകരാണ് മർദ്ദിച്ചതെന്നാണ് ആരോപണം. 

10:45 AM IST:

മഞ്ചേശ്വരത്ത് കനത്ത പോളിംഗ്. പോളിംഗ് ശതമാനം ഉയരുന്നത് അനുകൂലമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എ കെ എം അഷ്റഫ്. 2016ലെ സാഹചര്യമല്ല ഇപ്പോഴുള്ളത്. വലിയ ശുഭപ്രതീക്ഷയെന്നും എ കെ എം അഷ്റഫ്. ആരുടേയും സഹായം ചോദിച്ചിട്ടില്ലെന്നും പക്ഷെ മതേതര കക്ഷികളെല്ലാം യു ഡി എഫിന് വോട്ട് ചെയ്യുമെന്നും അഷ്റഫ് കെ.സുരേന്ദ്രന് മറുപടി നല്‍കി. 

10:43 AM IST:

വോട്ടിംഗ് ശതമാനം ഉയരുന്നത് ഇടതു വലതു മുന്നണികളോടുള്ള  മടുപ്പും  6 വർഷത്തെ മോദി ഭരണത്തോടുള്ള ഐക്യദാർഢ്യമെന്ന്  കാട്ടാക്കട എൻഡിഎ  സ്ഥാനാർഥി  പി കെ കൃഷ്ണദാസ്

10:41 AM IST:

അയ്യപ്പകോപം ഉണ്ടാകുമെന്നത് സുകുമാരൻ നായരുടെ ആഗ്രഹം മാത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്.
ശബരിമല തീർത്ഥാടകർക്കിടയിൽ വോട്ടെടുപ്പ് നടത്തിയാൽ ഇടതിനൊപ്പമാകും.കരുണാകരനെ ലീഡർ എന്ന് വിളിച്ചത് പോലെയാണ് മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത്. ജനങ്ങൾ ആദരവോടെ വിളിക്കുന്ന പേരാണ് ക്യാപ്റ്റനെന്നതെന്നും കോടിയേരി

10:39 AM IST:

ശബരിമലയല്ല, വികസനമാണ് എല്‍ഡിഎഫ് ചർച്ച ചെയ്യുന്നതെന്നു തോമസ് ഐസക്. എല്ലാ വിഭാഗം ജനങ്ങളും സർക്കാരിന് ഒപ്പമാണെന്നും ഐസക് പറഞ്ഞു. മുഖ്യമന്ത്രിയുടെ അയ്യപ്പ സഹായം പരാമർശത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് തോമസ് ഐസക്കിന്‍റെ മറുപടി. 

10:31 AM IST:

വോട്ട് ചെയ്യാൻ എത്തിയവർക്ക് നേരെ കാട്ടുപന്നി ആക്രമണം. 2 പേർക്ക് പരിക്കേറ്റു.കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത്‌ നമ്പർ 156 ൽ വോട്ട് ചെയ്യാനെത്തിയവർക്കാണ് പരിക്കേറ്റത്.തോട്ടത്തിൽ മാണി മകൻ ഷിനോജ് എന്നിവർക്കാണ് പരിക്ക്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

10:29 AM IST:

തിരുവനന്തപുരം പാറശാലയിൽ 82 കാരന് വോട്ട് ചെയ്യാൻ ആയില്ല.തപാൽ വോട്ട് നേരത്തെ ചെയ്തിട്ടുണ്ട് എന്ന് അധികൃതർ. പെരുങ്കടവിള സ്വദേശി ബാലകൃഷ്ണൻ നായർക്കാണ് ബൂത്തിൽ എത്തിയിട്ട് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. എന്നാല്‍ തപാൽ വോട്ടിന് അപേക്ഷിച്ചിട്ടു പോലുമില്ലെന്ന് ബാലകൃഷ്ണൻ നായർ പറയുന്നത്.

10:25 AM IST:

വിഎസിനും ഭാര്യ വസുമതിക്കും  ഇത്തവണ വോട്ട് ചെയ്യാനാവില്ല. എന്നാൽ മകൻ അരുൺ കുമാറും കുടുംബവും അമ്പലപ്പുഴ പറവൂർ ഹയർസെക്കൻഡറി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി

10:24 AM IST:

ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ടവോട്ട് ചെയ്യാനെത്തിയവരെന്ന് ആരോപിച്ചു ഒരു സംഘം ആളുകളെ  ബിജെപി പ്രവർത്തകർ തടഞ്ഞു. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സമാന്തര പാതയിലൂടെയാണ് വാഹനത്തിൽ കേരളത്തിലെത്തിയത്. ജീപ്പിലെത്തിയ 14 പേരെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.മരണത്തിൽ പങ്കെടുക്കാനെത്തിയതെന്ന് പതിനാലംഗ സംഘം അവകാശപ്പെടുന്നത്. കൈയ്യിലെ മഷി മായ്ക്കുന്നതിനിടെയാണ് പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു.ഉടുമ്പൻചോല മണ്ഡലത്തിൽ കള്ളവോട്ട് വ്യാപകമായി നടക്കുന്നതായി കോൺഗ്രസും ബി ജെ പിയും മുമ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. കോടതി ഉത്തരവിനെ തുടർന്ന് കമ്പംമേട്, ബോഡിമെട്ട്, ചിന്നാർ, കുമളി ചെക്ക്പോസ്റ്റുകൾ കേന്ദ്ര സേനയെ വിന്യസിച്ച് കർശന നിരീക്ഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

10:26 AM IST:

എല്ലാ വിശ്വാസങ്ങളും സംരക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫിനുള്ളതെന്ന് കാനം രാജേന്ദ്രന്‍. സർക്കാരിനെതിരെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ്  ശബരിമല ആവർത്തിക്കുന്നതെന്നും കാനം. മറ്റൊരു സമുദായ സംഘടനയുടെ നേതാവ് നടത്താത്ത പ്രസ്താവനയാണ് ഇന്ന് സുകുമാരൻ നായർ നടത്തിയതെന്നും കാനം

10:16 AM IST:

കോൺഗ്രസ് ഇല്ലാത്ത ഭാരതം ബിജെപിയുടെയും മോദിയുടെയും സ്വപ്നം മാത്രം. പോരാട്ടത്തിന് തുടക്കം കേരളത്തിൽ നിന്ന്. കോൺഗ്രസിന്‌ ദേശീയ തലത്തിൽ ശക്തി പകരുന്ന തെരഞ്ഞെടുപ്പാകും ഇത്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണം ആരും അംഗീകരിക്കില്ല. സത്യവാങ്‌മൂലം പിൻവലിക്കാൻ തയ്യാറായില്ല. തെരഞ്ഞെടുപ്പ് ഭയന്നാണ് ഇപ്പോഴത്തെ യു ടേൺ. എൻഎസ്എസ് ആചാരങ്ങൾ സംരക്ഷിക്കാനാണ് നിലകൊണ്ടത്. അവരെ പോലും മുഖ്യമന്ത്രി വിമർശിച്ചു. ശബരിമല ഒരു വികാരമാണ്. ജാതിമത ചിന്തകൾക്കതീതമാണ് ശബരിമല. അതിനെതിരെയാണ് സർക്കാർ നിലപാട് എടുത്തത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ശബരിമല സംരക്ഷിക്കാൻ നടപടി സ്വീകരിക്കും. മോദിയുടെയും പിണറായിയുടെയും നിലപാടുകൾ ജനം തള്ളും. യുഡിഎഫിന് നല്ല വിജയം ഉണ്ടാകും. 

10:11 AM IST:

സംസ്ഥാനത്ത് പത്ത് മണിയോടെ പോളിംഗ് ശതമാനം 20.20. പുരുഷൻമാർ - 22.48%, സ്ത്രീകൾ - 18.06%, ട്രാൻസ് ജെൻഡർ- 4.49% എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയവരുടെ കണക്ക്. 

9:58 AM IST:

പയ്യന്നൂർ കണ്ടംകാളി 105 നമ്പർ ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ക്ക് ദേഹാസ്വസ്ഥത്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി . റിസർവ് ഉദ്യോഗസ്ഥൻ എത്തി പോളിംഗ് നടപടികൾ വീണ്ടും തുടങ്ങി. 

9:55 AM IST:

തൃശൂർ നഗരപ്രദേശത്തെ മിക്ക ബൂത്തുകളിലും വിരലിലെണ്ണാവുന്ന വോട്ടർമാർ മാത്രം. എന്നാൽ  നാട്ടിക പോലുള്ള തീരദേശ മണ്ഡലങ്ങളിൽ മികച്ച പോളിംഗാണ് രേഖപ്പെടുതിയത്

9:54 AM IST:

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് ഐ സി ബാലകൃഷ്ണൻ. നേതാക്കൾ രാജിവെച്ച് ഇടതുമുന്നണികൊപ്പം പോയത് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്നും ഐസി ബാലകൃഷ്ണന്‍. യുഡിഎഫ് സ്ഥാനാർഥിയും വയനാട് ഡിസിസി പ്രസിഡണ്ടുമായ ഐ സി ബാലകൃഷ്ണൻ കേണിച്ചിറ ഇന്‍ഫന്‍റ് ജീസസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.
 
9:48 AM IST:

തവനൂരിൽ മികച്ച വിജയമെന്ന് കെ ടി ജലീൽ.  നല്ല മത്സരം നടക്കുന്ന മണ്ഡലമാണ് തവനൂര്‍. മലപ്പുറത്ത് കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി സീറ്റ് നേടാനാകും. ഇടതു സർക്കാരിന്‍റെ വികസന നേട്ടത്തിന് ജനം വോട്ട് ചെയ്യുമെന്നും കെ ടി ജലീല്‍. 

9:46 AM IST:

മെഴ്സിക്കുട്ടിയമ്മയുടേത് ഗുരുതര ചട്ടലംഘനമെന്ന് പി സി വിഷ്ണുനാഥ്. മന്ത്രി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ നോക്കി. അറസ്റ്റിലല്ലാത്ത ആൾ അറസ്റ്റിലെന്ന് പറഞ്ഞു. ഇ എം സി സിയുടെ കാര്യത്തിൽ മെഴ്സിക്കുട്ടിയമ്മ തുടക്കം മുതൽ കള്ളം പറയുന്നത് ഇപ്പോഴും തുടരുന്നുവെന്നും പിസി വിഷ്ണുനാഥ്. കസ്റ്റഡിയും അറസ്റ്റുമില്ലെന്ന് പൊലീസ് പറഞ്ഞു കഴിഞ്ഞു. മെഴ്സിക്കുട്ടിയമ്മയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും വിഷ്ണുനാഥ്

9:42 AM IST:

കാഞ്ഞിരപ്പള്ളിയിൽ ഹരിത കർമ്മ സേനാംഗങ്ങളെ സെക്ടറൽ ഓഫിസർ ബൂത്തിൽ നിന്ന് അപമാനിച്ചിറക്കി വിട്ടതായി പരാതി. സർക്കാർ ഉത്തരവ് പ്രകാരം ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ടിരുന്ന സ്ത്രീകളായ ഹരിത കർമ്മ സേനാംഗങ്ങളെയാണ് കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ, നൂറുൽ ഹുദാ സ്കൂൾ എന്നിവിടങ്ങളിലെ ബൂത്തുകളിൽ നിന്ന് പുറത്താക്കിയത്

9:37 AM IST:

പത്തനംതിട്ടയിലെ മലയോര മേഖലയിൽ കനത്ത പോളിംഗ്. ഗവിയിൽ രാവിലെ മുതൽ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്. 

9:35 AM IST:

തൃത്താലയിൽ ഉറച്ച പ്രതീക്ഷയെന്ന് എൽഡിഎഫ് സ്ഥാനാർഥി എംബി രാജേഷ്. കുടിവെള്ള ത്തെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങൾ ആണ് എംഎൽഎ നടത്തുന്നത്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന എം ബി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

9:28 AM IST:

എന്‍ഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ രാഷ്ട്രീയ ശ്രദ്ധ നേടിയ ഗുരുവായൂർ മണ്ഡലത്തില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു. യുഡിഎഫിന് വേണ്ടി കെ എൻ എ ഖാദർ ഉം എല്‍ഡിഎഫിനായി എൻ കെ അക്ബറും ആണ് ഇവിടെ മത്സരിക്കുന്നത്. 

9:26 AM IST:

പണം വാങ്ങി വോട്ട് പിടിക്കുന്നതല്ല തന്‍റെ സംസ്കാരമെന്ന് കെ മുരളീധരൻ . നേമത്ത് മാബി സഖ്യമാണെന്ന് മുരളീധരൻ ആവർത്തിച്ചു. മാബി സഖ്യത്തെ തോൽപിക്കുമെന്നും മുരളീധരന്‍

9:18 AM IST:

സംസ്ഥാനത്ത് തുടർ ഭരണം ഉറപ്പെന്ന് ജോസ് കെ മാണി. പാലായിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. പാർട്ടി 12 ൽ 12 സീറ്റും നേടും. രണ്ടില ചിഹ്നം കൂടുതൽ കരുത്താകുന്നെന്ന് ജോസ് കെ മാണി

9:16 AM IST:

മഹാഭൂരിപക്ഷത്തോടെ എൽ ഡി എഫ് തുടർ ഭരണം നേടുമെന്ന് കെ കെ ശൈലജ ടീച്ചർ. വികസന തുടർച്ചയ്ക്ക് ജനങ്ങൾ പിന്തുണ നൽകുമെന്നും ശൈലജ ടീച്ചർ. 

9:14 AM IST:

തുടർ ഭരണം ഉണ്ടാകുമെന്നും ഇലക്ഷൻ കഴിയുന്നതോടെ കേരളത്തിൽ ഒരു പാർട്ടി ഉണ്ടാകില്ലെന്ന് ഇന്നസെന്റ് . പ്രതിപക്ഷം കൈകാര്യം ചെയ്യുന്നത് നെഗറ്റീവ് രാഷ്ട്രീയമാണ്. കേരളത്തെ കുറിച്ച് ശുഭപ്രതീക്ഷയുള്ള എല്ലാവരും എല്‍ഡിഎഫി ന് വോട്ട് ചെയ്യും. പിണറായിയുടെ നേതൃത്വത്തിൽ തുടർ ഭരണം ഉറപ്പെന്നും ഇന്നസെന്‍റ് പറഞ്ഞു. ഇരിങ്ങാലക്കുട ഡോൺബോസ്ക്കോ സ്കൂളിൽ സിനിമ താരം ഇന്നസെന്‍റ് വോട്ട് രേഖപ്പെടുത്തി. 

9:12 AM IST:

അദ്ദേഹം അങ്ങനെ ഒരു പ്രതികരണം നടത്തുമെന്ന് കരുതുന്നില്ലെന്ന് സുകുമാരൻ നായരുടെ പ്രസ്താവനയേക്കുറിച്ച് എ കെ ബാലന്‍. 
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ളൊരു പേരാട്ടമാക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റുന്ന ഒരു ബോധത്തിലേക്ക് അദ്ദേഹം തരം താണു പോകുമെന്ന് വിശ്വസിക്കുന്നില്ല. 
 
9:08 AM IST:

കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് എ കെ ബാലന്‍. 100 സീറ്റുകളിൽ അധികം ലഭിക്കും. ബി ജെ പി യുടെ സ്വാധീനം ഇല്ലാതാവും. കോൺഗ്രസിനുള്ളിൽ പൊട്ടലും ചീറ്റലുമാണ്. ജമാഅത്തെയും ലീഗും യുഡിഎഫിന് നേതൃത്വം കൊടുക്കുന്നതിനാൽ കോൺഗ്രസിലെ മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവർ എല്‍ഡിഎഫിന്  വോട്ട് ചെയ്യും. പാലക്കാട് പിഎംജി ഹയർ സെക്കൻഡറി  സ്കൂളില്‍ മന്ത്രി എ.കെ ബാലനും കുടുംബവും വോട്ട് ചെയ്തു
 
8:58 AM IST:

ആറന്മുള മണ്ഡലത്തിലെ 8 നമ്പർ ബൂത്തായ വള്ളംകുളം  ഗവ.യുപി സ്കൂളില്‍ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു.ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെതുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

8:56 AM IST:

ഇ എം സി സി ഡയറക്ടർ ഷിജു വർഗീസിന് എതിരായ മന്ത്രി മേഴ്‌സി കുട്ടിയമ്മയുടെ പ്രതികരണം ഗുരുതരമെന്ന് എൻ കെ പ്രേമചന്ദ്രൻ.
ഇതേക്കുറിച്ച് പോലീസും തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണം. പ്രസ്‌താവന ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും.
ദുരൂഹത നിറഞ്ഞ പ്രസ്താവനയാണ് മന്ത്രിയുടേത്. സംഭവിച്ചത് എന്തെന്ന് വോട്ടർമാരെ അറിയിക്കാൻ പോലീസ് ദൃശ്യങ്ങൾ പുറത്തു വിടണമെന്നും ആവശ്യം.

9:03 AM IST:

ബാലുശ്ശേരിയിൽ ധർമ്മജനെ തടഞ്ഞു,ശിവപുരം സ്കൂളിലെത്തിയതായിരുന്നു ധർമജൻ.ബൂത്തിൽ കയറരുതെന്ന് ഒരു കൂട്ടം എൽഡിഎഫ് പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. വിജയിക്കുന്നതിൽ അസൂയ പൂണ്ടവരാണ് തടയുന്നതെന്ന് ധർമജൻ ഏഷ്യാനെറ്റ് ന്യൂസിനോട്.
ധർമജനോട് ബൂത്തിൽ നിന്ന് ഇറങ്ങണം എന്ന് പറയുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു. 

8:50 AM IST:

തുടർഭരണം വേണമെന്ന് നടൻ ആസിഫ് അലി. മികച്ച ഭരണം വരട്ടെ. ഇടുക്കി കുമ്പൻ കല്ല് സ്കൂളിൽ വോട്ട് ആസിഫ് അലി രേഖപ്പെടുത്തി

8:48 AM IST:

ഭരണമാറ്റം ജനം ആഗ്രഹിക്കുന്നുവെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് പിണറായിയുടെ
മറുപടി. അയ്യപ്പനും നാട്ടിലെ എല്ലാ ദേവഗണങ്ങളും സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി. എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പം ഉണ്ടെന്നും പിണറായി പറഞ്ഞു

8:45 AM IST:

തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിനും ശരിയായ സർക്കാർ അധികാരത്തിൽ വരുന്നതിനുമായി പ്രാർത്ഥിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ലൗ ജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ലിത്. ഇത് തെരഞ്ഞെടുപ്പിന്‍റെ വേളയാണ് എന്നും കർദിനാൾ

8:39 AM IST:

മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ്.  തന്നെ അപായപെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ്. കണ്ണന്നല്ലൂർ - കുരീപ്പള്ളി റോഡിൽ വെച്ചായിരുന്നു അക്രമം. താൻ പരാതി നൽകാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്.
തൻ്റെ കാറിൽ നിന്ന് ഒന്നും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഷിജു വർഗീസ്.  

8:36 AM IST:

ഇടുക്കിയിൽ മന്ത്രി എം എം മണി വോട്ട് രേഖപ്പെടുത്തി. ബൈസൺവാലി ഇരുപതേക്കർ സെർവ്വിൻ ഡ്യ എൽ പി സ്കൂളിലാണ് എം എം മണി വോട്ട് രേഖപ്പെടുത്തിയത്. ഇടതുപക്ഷത്തിന് തുടർ ഭരണം വരുമെന്നതിന് സംശയമില്ല. യുഡിഎഫ് ജനങ്ങളുടെ താൽപര്യങ്ങൾക്കെതിരാണ്. അടിസ്ഥാനമില്ലാത്ത കള്ളം പറയുന്നതിൽ പ്രതിപക്ഷ നേതാവ് ആശാനാണ്. നുണയും വിഡ്ഢിത്തവും മാത്രമേ പറയൂ. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റ് നേടി എൽ ഡി എഫ് അധികാരത്തിൽ വരും. ഉടുമ്പൻചോലയിൽ തൻറെ ഭൂരിപക്ഷം എത്രയെന്ന് നോക്കിയാൽ മതിയെന്നും എം എം മണി പറഞ്ഞു.

8:33 AM IST:

കേരളത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് ഇത്തവണത്തെ വോട്ടെന്ന് കർദ്ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ. വിലയിരുത്തലുകൾ മാധ്യമങ്ങൾ നടത്തിക്കോളൂവെന്നും കർദ്ദിനാള്‍. 

8:31 AM IST:

ടിക്കാറാം മീണ വോട്ട് ചെയ്യാൻ എത്തി. പൂജപ്പുര എൽ.ബി.എസ് കോളേജിലാണ് ടിക്കാറാം മീണ വോട്ട് ചെയ്യാനെത്തിയത്

8:30 AM IST:

ഏറ്റുമാനൂർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി  ലതിക സുഭാഷ് കുമാരനല്ലൂർ ഗവണ്മെന്റ് യു പി സ്കൂളിലെത്തി വോട്ട് ചെയ്തു 

8:29 AM IST:

തൃക്കരിപ്പൂർ മണ്ഡലത്തിലെ പിലിക്കോട് വെള്ളച്ചാൽ 127 ബൂത്തിലെ യുഡിഎഫ് ഏജൻറിനെ എല്‍ഡിഎഫ് പ്രവർത്തകർ മർദിച്ചെന്ന് പരാതി. കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയിംസ് മാരൂരിന് മർദ്ദനമേറ്റെന്നാണ് പരാതി.പ്രശ്‌ന ബാധിത ബൂത്തുകളിലെ വോട്ടെടുപ്പ് നിർത്തിവയ്ക്കണമെന്ന് യു‍ഡിഎഫ് സ്ഥാനാർഥി എം പി ജോസഫ്

8:27 AM IST:

വയനാട് കമ്പളക്കാട് യുപി സ്കൂളിലെ ബൂത്ത് നമ്പർ 51 ൽ വോട്ടിംഗ് മെഷീൻ തകരാറിൽ. ഏറെ നേരമായി തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. ക്യൂവിലുണ്ടായിരുന്ന വോട്ടർമാർ മടങ്ങിപ്പോയി

8:24 AM IST:

പൊൻകുന്നം അട്ടിക്കൽ 51-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായി. ബാറ്ററിയുടെ തകരാറാണെന്ന് അധികൃതർ പറയുന്നത്

8:22 AM IST:

വടകരയിൽ കൊലപാതക രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുണ്ടാവുമെന്ന് കെ കെ രമ. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ട്. സി പി എം വോട്ടുകളടക്കം ലഭിക്കുമെന്നും കെ കെ രമ.

8:20 AM IST:

മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാദം തള്ളി പൊലീസ്. ഷിജു വർഗീസിനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് പൊലീസ്. ബോംബാക്രമണം ഉണ്ടായി എന്ന പരാതിയുമായി  ഷിജു പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഷിജുവിന്‍റെ മൊഴി രേഖപ്പെടുത്തുകയാണ്. ഷിജുവിന്‍റെ വാഹനത്തിൽ നിന്ന് ഇന്ധനം പിടിച്ചിട്ടില്ലെന്നും കണ്ണനല്ലൂർ പൊലീസ്. പരാതിയിലെ വസ്തുതയും പരിശോധിക്കുകയാണെന്ന് പൊലീസ്.

8:17 AM IST:

പത്തനംതിട്ടയിൽ പോളിംഗ് ആദ്യ മണിക്കൂറുകളിൽ കുതിച്ചുയരുന്നു. കോന്നിയിലാണ് ഏറ്റവും അധികം പോളിംഗ്. തിരുവല്ല-5.31 ശതമാനം,       
റാന്നി- 5.29 ശതമാനം,  ആറന്മുള-6.41 ശതമാനം, കോന്നി-6.01 ശതമാനം, അടൂര്‍-6.45 ശതമാനം

8:14 AM IST:

നേമത്തും സംസ്ഥാനത്തും മാറ്റത്തിന്റെ കാറ്റ്‌ വീശുന്നു. നടൻ ജഗദീഷ്. സർവ്വേകളെ മറി കടക്കുന്ന ഭരണ വിരുദ്ധ വികാരം ഉണ്ടെന്നും ജഗദീഷ്

8:09 AM IST:

കാനിരപ്പള്ളി ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി ഗവ എൽ പി സ്കൂളിലെ 76  നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു.മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. പ്രശ്നം പരിഹരിച്ച് പോളിങ് പുനരാരംഭിച്ചു. 

8:07 AM IST:

ആദ്യ മണിക്കൂറിൽ പത്തനംതിട്ടയിൽ 3 ശതമാനം പോളിംഗ്. പോളിംഗില്‍ മുന്നിലുള്ളത് കോന്നി മണ്ഡലമാണ്. 302 ശതമാനമാണ് ഇവിടെ ആദ്യ മണിക്കൂറിലെ പോളിംഗ്.

8:05 AM IST:

തിരുവല്ല മണ്ഡലത്തിലെ 3 ബൂത്തുകളിൽ  മെഷീൻ തകരാർ. കുന്നന്താനം,  മുണ്ടിയപ്പള്ളി, പുറമറ്റം  എന്നി ബൂത്തുകളിൽ മെഷീൻ തകരാർ. പകരം മെഷീൻ കൊണ്ടുവരും
 
8:04 AM IST:

ചിറക്കടവ് പഞ്ചായത്തിലെ ചെറുവള്ളി ഗവ എൽ പി സ്കൂളിലെ 76  നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം വോട്ടിംഗ് തടസപ്പെട്ടു. മോക്ക് പോളിലാണ് തകരാർ കണ്ടെത്തിയത്. വോട്ടിംഗ് താമസിച്ചതോടെ 40ഓളം പേർ വോട്ട് ചെയ്യാതെ മടങ്ങി

8:02 AM IST:

വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കഴക്കൂട്ടം സെന്റ് ആന്റണീസ് എല്‍പി സ്കൂളിലെ ഒൻപതാം നമ്പർ ബൂത്തിൽ  വോട്ടു രേഖപ്പെടുത്തി

7:59 AM IST:

തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് കിട്ടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടുമെന്നും കടകംപള്ളി പറഞ്ഞു. വികസനമാണ് പ്രധാന ചർച്ച എന്ന് കടകംപള്ളി ആവർത്തിച്ചു. എതിരാളികൾ ഉന്നയിച്ചത് പോലുള്ള വിഷയങ്ങളെ അല്ല ജനം മുഖവിലയ്ക്ക് എടുത്തത്

7:55 AM IST:

കോന്നി മണ്ഡലത്തിൽ 71 നമ്പർ ബൂത്തിൽ  ഇതുവരെ പോളിംഗ് തുടങ്ങിയിട്ടില്ല. മോക്ക് പോൾ സമയത്ത് യന്ത്രത്തകരാർ കണ്ടെത്തിയിരുന്നു. പകരം രണ്ടാമത് വച്ച മെഷീനിലും തകരാറാണ്. 

7:53 AM IST:

കളമശ്ശേരിയിൽ ഒരു അട്ടിമറിയും ഉണ്ടാകില്ലെന്ന് വി കെ ഇബ്രാഹിം കുഞ്ഞ്. പാലാരിവട്ടം അഴിമതി സിപിഎമ്മിന് തിരിച്ചടിയാകും. അഴിമതി ആരോപണം കാരണം അല്ല മാറി നിന്നത്. പാർട്ടി തനിക്ക് പൂർണ പിന്തുണ തന്നുവെന്നും ഇബ്രാഹിം കുഞ്ഞ്.

7:51 AM IST:

തുടർ ഭരണം ഉറപ്പെന്ന് മന്ത്രി ഇ പി ജയരാജൻ. കേരളത്തിൽ നൂറിലധികം സീറ്റ് നേടും. കണ്ണൂർ ജില്ലയിലെ പതിനൊന്ന് സീറ്റും നേടും. ക്യാപ്റ്റൻ എന്നാൽ നേതാവ്, നയിക്കുന്നയാൾ എന്നേ അർത്ഥമുള്ളൂ. അതിനെ വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇ പി ജയരാജൻ

7:49 AM IST:

എല്‍ഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന്  ഇ ചന്ദ്രശേഖരൻ. മഞ്ചേശ്വരത്ത് ആര് ജയിക്കുമെന്ന്  പറയാനാകില്ല. അവിടെ ശക്തമായ മത്സരമാണ് നടക്കുന്നത്. ബി ജെ പി വരില്ലെന്നാണ് പ്രതീക്ഷയെന്നും ഇ ചന്ദ്രശേഖരൻ. 

7:45 AM IST:

രണ്ട് മുന്നണിക്കും തനിച്ച് ഭരിക്കാനാവില്ലെന്നും 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്നും ആവർത്തിച്ച്  കെ സുരേന്ദ്രൻ.മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്തമാണ്.എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാനാവില്ല.ഇത്തവണ ഇരുമുന്നണികൾക്കും തകർച്ച നേരിടും.മൂന്നാംബദലിനായി ജനം വോട്ട് ചെയ്യും.

7:43 AM IST:

പാലായിൽ തുടർ വിജയം ഉറപ്പെന്ന് മാണി സി കാപ്പൻ. 15000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിക്കും.ആരോപണങ്ങൾ പാലായിൽ വിലപ്പോവില്ലെന്നും മാണി സി കാപ്പൻ. 

7:42 AM IST:

കൊല്ലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കൈതക്കുഴി ഗവ. എൽ.പി സ്കൂളിൽ (ബൂത്ത് നമ്പർ 19 ) വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് സ്‌റ്റേഷനിൽ എത്തിയാണ് ബിന്ദുകൃഷ്ണ പോളിംഗ്‌ സ്റ്റേഷനിലെ ആദ്യ വോട്ട് രേഖപ്പെടുത്തിയത്.

7:40 AM IST:

മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്ത് സൂക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരൻ  നായർ. ഭരണ മാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതായാണ് താൻ മനസിലാക്കുന്നതെന്നും സുകുമാരൻ നായർ പറഞ്ഞു. 

7:36 AM IST:

കൂത്തുപറമ്പ് എൽ ഡി എഫ് സ്ഥാനാർഥി കെ.പി മോഹനൻ  പുത്തൂർ എൽ പി സ്ക്കൂളിൽ 83 - നമ്പർ ബൂത്തിൽ ആദ്യ വോട്ടറായി ഇത്തവണയും വോട്ട് രേഖപ്പെടുത്തി

7:35 AM IST:

സംസ്ഥാനത്ത് യുഡിഎഫ് ഭരണം വരുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. മലപ്പുറം പാണക്കാട് സി കെ എം എൽ പി സ്കൂളിൽ 97 നമ്പർ ബൂത്തിലാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വോട്ട് രേഖപ്പെടുത്തിയത്.

7:33 AM IST:

ഷൊർണൂർ മണ്ഡലത്തിൽ പോളിംഗ് യന്ത്ര തകരാറ്.കൈലിയാട് സ്കൂളിലെ ബൂത്തിൽ ആണ് തകരാറ്. തൃത്താലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് വോട്ട്  ചെയ്യുന്ന ബൂത്തിൽ ആണ് തകരാറ്. 

7:31 AM IST:

മുൻമന്ത്രിയും പിറവം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായ അനൂപ് ജേക്കബ് രാവിലെ 7 മണിക്ക്  തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ  139 ാം നമ്പർ ബൂത്തിൽ കുടുംബസമേതം എത്തി.  ആദ്യ വോട്ടറായാണ് അനൂപ് ജേക്കബ് വോട്ട് രേഖപ്പെടുത്തിയത്.

7:30 AM IST:

തൃശൂര്‍ ജില്ലയിൽ 13 സീറ്റും എല്‍ഡിഎഫ് നേടുമെന്ന് എസി മൊയ്തീന്‍. വടക്കാഞ്ചേരിയിൽ ഇടതു പക്ഷം ജയിക്കും. അനിൽ അക്കര വിവാദം ഉണ്ടാക്കി ആണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങൾ വിലപ്പോവില്ല. ഇത്തവണയും കഴിഞ്ഞ തവണയും കൃത്യ സമയത്താണ് വോട്ടു ചെയ്തത്.

7:27 AM IST:

പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് ഇ ശ്രീധരൻ. വിജയമുറപ്പാണ്. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും ശ്രീധരന്‍ പറഞ്ഞു. സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായാണ് ഇ ശ്രീധരനെത്തിയത്.

7:24 AM IST:

മലപ്പുറം പാണക്കാട് സി.കെ.എം.എൽ.പി സ്കൂളിൽ 97 എ ബൂത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി വോട്ടു ചെയ്യുന്നു.

7:23 AM IST:

കോഴിക്കോട് നോർത്തിലെ 30 Aബൂത്തിൽ യന്ത്രത്തകരാറ്. വെസ്റ്റ് ഹിൽ സെൻറ് മൈക്കിൾസ് സ്കൂളിലെ ബൂത്തിലാണ് തകരാറ്

7:25 AM IST:

വയനാട് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിൽ 28 നമ്പർ ബൂത്തിൽ എംവി ശ്രേയാംസ്കുമാർ വോട്ട് രേഖപ്പെടുത്തി. കല്‍പ്പറ്റയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് എംവി ശ്രേയാംസ്കുമാർ. കൽപ്പറ്റയിൽ വിജയം ഉറപ്പ് എന്ന് എം വി ശ്രേയാംസ്കുമാർ.

7:15 AM IST:

പിണറായി സ്കൂളിലെ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിൽ വോട്ടിംഗ് യന്ത്രത്തകരാറ്.

7:14 AM IST:

പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്ന് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരൻ. കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്നും ശ്രീധരൻ വോട്ട് ചെയ്ത ശേഷം അഭിപ്രായപ്പെട്ടു. 

7:15 AM IST:

പത്തനംതിട്ടയിൽ പോളിംഗ് തുടങ്ങി. കോന്നിയിൽ രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിര

7:13 AM IST:

ഷോർണൂർ മണ്ഡലത്തിൽ പോളിംഗ് യന്ത്ര തകരാറ്. കൈലിയാട് സ്കൂളിലെ ബൂത്തിൽ ആണ് തകരാറ്. 

7:12 AM IST:

തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർഥി കെ ബാബു വോട്ടു ചെയ്യാനെത്തി. തൃപ്പൂണിത്തുറ ഗവ. ഗേൾസ് സ്കൂളിലാണ്  വോട്ടു ചെയ്യുന്നത്

7:11 AM IST:

മലപ്പുറം പാണക്കാട് സി കെ എം എൽ പി സ്കൂളിൽ 97 നമ്പർ ബൂത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വോട്ട് ചെയ്യാനെത്തി. 

7:01 AM IST:

കേരളത്തിൽ വോട്ടെടുപ്പ് തുടങ്ങി. 140 മണ്ഡലങ്ങളിലായി 2,74,46,309 വോട്ടര്‍മാർ വിധിയെഴുതുന്നു.  ഒരുക്കിയിരിക്കുന്ന് 40771 പോളിംഗ് ബൂത്തുകൾ. 

7:00 AM IST:

ബിജെപിയുടെ പാലക്കാട് മണ്ഡലം സ്ഥാനാർത്ഥി ഇ ശ്രീധരൻ വോട്ട് ചെയ്യാനായി എത്തി. പൊന്നാനിയിലെ ചന്തപ്പിട വെള്ളേരി സ്കൂളിലാണ് ശ്രീധരൻ്റെ വോട്ട്.

6:50 AM IST:

ഇ പി ജയരാജൻ വോട്ടുചെയ്യാനായി കുടുംബ സമേതം എത്തി. അഴീക്കോട് നിയോജകമണ്ഡലത്തിലെ അരോളി ഹയർ സെക്കണ്ടറി സ്കൂളിലാണ് ഇ പി യുടെ വോട്ട്.

6:46 AM IST:

നേമത്ത് കാലടി സ്കൂളിൽ പോളിംഗ് ഏജന്റ് തല കറങ്ങി വീണു. 

6:41 AM IST:

സംസ്ഥാനത്തെ ബൂത്തുകളിലേക്ക് വോട്ടർമാ‍ർ എത്തി തുടങ്ങി. നഗരമേഖലയിലെ ബൂത്തുകളിൽ രാവിലെ തന്നെ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. 7 മണിക്കാണ് പോളിംഗ് തുടങ്ങുക. ഒട്ടുമിക്ക ബൂത്തുകളിലും മോക് പോളിംഗ് പൂർത്തിയായി. 

6:38 AM IST:

എറണാകുളം ജില്ലയിൽ ആകെയുള്ള 3899 ബൂത്തുകളിൽ 954 ഇടത്ത് മോക്ക് പോൾ പൂർത്തിയായി. 

6:33 AM IST:

കാസർകോട് കോളിയടുക്കം ഗവ. യു പി സ്കൂളിലെ ബൂത്തിലെ യന്ത്രത്തകരാർ പരിഹരിച്ചു.  33-ാം നമ്പർ ബൂത്തിലായിരുന്നു സാങ്കേതിക പ്രശ്നം. വിവിപാറ്റ് മെഷീനാണ് പ്രശ്നമെന്നായിരുന്നു ആദ്യം നിഗമനമെങ്കിലും പ്രശ്നം കണ്ട്രോൾ യൂണിറ്റിനാണെന്ന് പിന്നീട് കണ്ടെത്തി. മന്ത്രി ഇ ചന്ദ്രശേഖരൻ വോട്ട് ചെയ്യാനെത്തുന്ന ബൂത്താണ് ഇത്. 

6:31 AM IST:

സംസ്ഥാനത്ത് എറ്റവും ആവേശകരമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, ബിജെപിയുടെ സംസ്ഥാനത്തെ ശക്തയായ നേതാവ് ശോഭാ സുരേന്ദ്രനും പോരിനിറങ്ങുമ്പോൾ ഡോ. എസ്.എസ് ലാൽ ആണ് കോൺഗ്രസിനായി ഗോദയലിറങ്ങുന്നത്. 

6:51 AM IST:

പോളിംഗ് ദിനത്തിൽ പതിവ് തെറ്റിക്കാതെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രാവിലെ പുതുപ്പള്ളി പള്ളിയിലെത്തി പ്രാർത്ഥന നടത്തി.

6:22 AM IST:

മലപ്പുറം മേൽമുറിയിൽ വൈദ്യുതി മുടങ്ങി. മോക് പോളിംഗ് തുടങ്ങാനായില്ല.

6:28 AM IST:

കാസർകോട് കോളിയടുക്കം ഗവ യു പി സ്ക്കൂളിൽ വോട്ടിംഗ് മെഷീന് യന്ത്രത്തകരാർ. 33-ാം നമ്പർ ബൂത്തിലാണ് സാങ്കേതിക പ്രശ്നം. വിവിപാറ്റ് മെഷീനാണ് പ്രശ്നമെന്നായിരുന്നു ആദ്യം നിഗമനമെങ്കിലും പ്രശ്നം കണ്ട്രോൾ യൂണിറ്റിനാണെന്ന് പിന്നീട് കണ്ടെത്തി. മന്ത്രി ഇ ചന്ദ്രശേഖരൻ വോട്ട് ചെയ്യാനെത്തുന്ന ബൂത്താണ് ഇത്. 

6:03 AM IST:

കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങൾക്കൊപ്പം മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടക്കും. എംപിയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കാനായി രാജി വച്ചതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. 

6:21 AM IST:

പോളിംഗ് ദിനത്തിൽ കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷാ ചുമതലകൾക്കായി 59,000 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 140 കമ്പനി കേന്ദ്ര സേന കേരളത്തിലെത്തിയിട്ടുണ്ട്. ഇത്രയധികം കേന്ദ്രസേന കേരളത്തിൽ ഇതാദ്യമായാണ്. 152 സ്ഥലങ്ങളിൽ അതിർത്തി വഴികൾ  അടച്ചു. പ്രശ്‌നബാധിത ബൂത്തുകളിൽ അധിക സുരക്ഷയും വീഡിയോ ചിത്രീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Read more at: തെരഞ്ഞെടുപ്പ്: പൊലീസ് വിന്യാസം പൂര്‍ത്തിയായി; അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ...

5:51 AM IST:

സംസ്ഥാനത്തെ വിവിധ പോളിംഗ് ബൂത്തുകളിൽ മോക്ക് പോളിംഗ് തുടങ്ങി. സ്ഥാനാർഥികളുടെ ബൂത്ത് ഏജൻ്റുമാരുടെ സാന്നിധ്യത്തിലാണു മോക് പോളിങ്. ഒരു വോട്ടിങ് യന്ത്രത്തിൽ 50 വോട്ടുകളെങ്കിലും രേഖപ്പെടുത്തി എണ്ണി തിട്ടപ്പെടുത്തിയശേഷം യന്ത്രം ക്ലിയർ ചെയ്ത് സീൽ ചെയ്യും. ഇതിനു ശേഷം ഏഴു മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും.

5:35 AM IST:

ബൂത്തുകളിൽ മോക് പോളിംഗ് രാവിലെ 5.30ന് തുടങ്ങും. ഒരു മെഷീനിൽ അമ്പതു വോട്ടുകൾ രേഖപ്പെടുത്തി പരിശോധിക്കും. തുടർന്ന് ആ മോക് വോട്ടുകൾ നീക്കി മെഷീൻ ക്രമീകരിക്കും. വോട്ടു ചെയ്യാൻ തിരിച്ചറിയൽ രേഖ നിർബന്ധമാണ്.ബൂത്തിൽ കുട്ടികളെ ഒപ്പം കൊണ്ടുവരരുതെന്നും നിർദേശമുണ്ട്.

5:28 AM IST:

സംസ്ഥാനത്ത് ഇരട്ടവോട്ട് തടയാൻ പ്രത്യേക ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒന്നിലേറെ വോട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത് 38,566 പേർക്കാണ് ഇവർ വോട്ടുചെയ്യാനെത്തുമ്പോൾ ഫോട്ടോയും വിരലടയാളവും ശേഖരിക്കും. ഇരട്ട വോട്ട് പട്ടികയിലുള്ളവർ പ്രത്യേക സത്യവാങ്മൂലം നൽകണം. രണ്ടാം വോട്ട് ചെയ്യാൻ ശ്രമിച്ചാൽ ആപ്പുവഴി കണ്ടെത്താനാകും. ഇരട്ട വോട്ട് പട്ടിക പ്രിസൈഡിങ് ഓഫീസർ സൂക്ഷിക്കും. കള്ളവോട്ടിന് ശ്രമിച്ചാൽ ഉടൻ അറസ്റ്റ് എന്ന് മുന്നറിയിപ്പ്. 
 
5:21 AM IST:

2,74,46,309 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. ഇതിൽ 52 ശതമാനത്തിനടുത്ത് വോട്ടർമാർ സ്ത്രീകളാണ്. ഇക്കുറി 290 ട്രാൻസ്ജെൻഡർ വോട്ടർമാരുമുണ്ട്.

5:05 AM IST:

സംസ്ഥാനത്തെ 40771 പോളിംഗ് ബൂത്തുകളിൽ നിന്നുള്ള  വിവരങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കാൻ ഏഷ്യാനെറ്റ് ന്യൂസും സജ്ജം. രാവിലെ ആറ് മണി മുതൽ പ്രത്യേക കവറേജ്. 

നാട് നന്നാക്കാൻ ഉറപ്പായും കേരളത്തോടൊപ്പം

4:53 AM IST:

സംസ്ഥാനത്തെ 140 മണ്ഡങ്ങളിലായി 957 സ്ഥാനാർത്ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 2,74,46,309 വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉള്ളത്. 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുക. 

4:49 AM IST:

നാടും നഗരവും ഇളക്കി മൂന്നാഴ്ച നീണ്ട പ്രചരണത്തിനൊടുവില്‍ കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണ് വോട്ടെടുപ്പ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒൻപതു മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെ മാത്രമായിരിക്കും വോട്ടെടുപ്പ്. 

തത്സമയ വാർത്തകൾക്ക്