Asianet News MalayalamAsianet News Malayalam

ആവേശം ചോരാതെ വോട്ടെണ്ണൽ, തപാൽ വോട്ടിൽ മുന്നിൽ ഇടത് മുന്നേറ്റം

കൊവിഡ് രോഗികൾക്കടക്കം ഇത്തവണ തപാൽ വോട്ട് അനുവദിച്ചതിനാൽ കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ വോട്ടുകളുണ്ട്.

Kerala Assembly Election 2021 Postal vote trend in kerala
Author
Thiruvananthapuram, First Published May 2, 2021, 9:48 AM IST

തിരുവനന്തപുരം: ആവേശം ഒട്ടും ചോരാതെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ആദ്യം എണ്ണിയ തപാൽ വോട്ടുകളിൽ ഇത്തവണ എൽഡിഎഫ് കുതിപ്പാണ് ദൃശ്യമായത്. കൊവിഡ് രോഗികൾക്കടക്കം ഇത്തവണ തപാൽ വോട്ട് അനുവദിച്ചതിനാൽ കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി ഓരോ മണ്ഡലത്തിലും ശരാശരി നാലായിരം മുതൽ അയ്യായിരം വരെ വോട്ടുകളുണ്ടായിരുന്നു. ഇവയെണ്ണാൻ അഞ്ച് മുതൽ എട്ട് വരെ മേശകളായിരുന്നു ക്രമീകരിച്ചിട്ടുള്ളത്. തപാൽ വോട്ടുകളിൽ മുന്നിൽ എത്തിയതോടെ തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് കൃത്യമായ ലീഡ് നേടാൻ എൽഡിഎഫിന് സാധിച്ചു. 

ആലപ്പുഴ ജില്ലയിൽ പ്രതിപക്ഷനേതാവിന്റെ ഹരിപ്പാട് ഒഴികെ മറ്റ് എല്ലായിടത്തും തപാൽ വോട്ടുകളിൽ എൽഡിഎഫ് മുന്നിലായിരുന്നു. തിരുവനന്തപുരത്ത് നേമം ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് നേടി. എന്നാൽ അതേ സമയം പാലക്കാട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ഇ ശ്രീധരൻ തുടക്കത്തിൽ തപാൽ വോട്ടുകളിലൂടെ തന്നെ ലീഡ് പിടിച്ചു. കോൺഗ്രസ് കഴിഞ്ഞ തവണ ലീഡ് നേടിയ ഇടങ്ങളിലും ശ്രീധരൻ ഇത്തവണ മുന്നിട്ട് നിൽക്കുകയാണ്. നിലവിൽ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ നിലവിൽ എണ്ണിത്തുടങ്ങിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പ് ഫലം തല്‍സമയം

-

Follow Us:
Download App:
  • android
  • ios