കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ജോസഫ് കൊവിഡ് ബാധിതനായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മോൻസ് ജോസഫാകും സ്ഥാനാ‍ർത്ഥികളെ പ്രഖ്യാപിക്കുക. കോൺഗ്രസ് പ്രതിഷേധത്തിൽ ഉലഞ്ഞ് നിൽക്കുന്ന തൃക്കരിപ്പൂരടക്കം 10 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. പി ജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കും. 

ജോസഫ് വിഭാഗത്തിനുള്ളിൽ തർക്കം നിലനിന്നിരുന്ന ഏറ്റുമാനൂർ, തിരുവല്ല, ചങ്ങനാശ്ശേരി സീറ്റുകളിൽ നേതൃത്വം സമവായത്തിൽ എത്തിയെന്നാണ് വിവരം. ഫ്രാൻസിൻസ് ജോർജ് ഇടുക്കിയിലും, ഷിബു തെക്കുപ്പുറം കോതമംഗലത്തും, പ്രിൻസ് ലൂക്കോസ് ഏറ്റുമാനൂരും സ്ഥാനാർത്ഥിയായേക്കും.

Read more at: 'പിളര്‍പ്പില്‍ ലാഭം', തൃക്കരിപ്പൂരടക്കം ജോസഫിന് പത്ത് സീറ്റ്