കൊച്ചി: ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജ് ട്വന്‍റ് 20-യിൽ ചേർന്നു. രാവിലെ കൊച്ചിയിൽ നടന്ന ഭാരവാഹി പ്രഖ്യാപനയോഗത്തിലാണ് പാർട്ടിയിൽ ചേർന്നതായി വർഗീസ് ജോർജ് പ്രഖ്യാപിച്ചത്. പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് പാർട്ടി അംഗത്വം നൽകിയത്. പാർട്ടിയുടെ ഉപദേശകസമിതി അംഗമായും സെക്രട്ടറിയായും വർഗീസ് ജോർജ് പ്രവർത്തിക്കും. ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മന്‍റെ ഭർത്താവാണ് വർഗീസ് ജോർജ്.

ട്വന്‍റി 20-യിൽ അംഗത്വമെടുക്കുന്നതായി നടൻ ലാലും വാർത്താസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചു. വീഡിയോ സന്ദേശം വഴിയായിരുന്നു പ്രഖ്യാപനം. ലാലിനെ ഉപദേശകസമിതി അംഗമാക്കുന്നുവെന്ന് ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് പ്രഖ്യാപിച്ചു. ലാലിന്‍റെ മകളുടെ ഭർത്താവും സ്വകാര്യ എയർലൈൻസ് കമ്പനിയിലെ ക്യാപ്റ്റനുമായ അലൻ ആന്‍റണിയും പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. അലൻ ആന്‍റണി ട്വന്‍റി 20-യുടെ യൂത്ത് വിങ് പ്രസിഡന്‍റാകും. 

Read more at: 'വേണ്ടിവന്നാല്‍ ഉപാധികളോടെ ഏതെങ്കിലും മുന്നണിയെ പിന്തുണയ്ക്കും; തീരുമാനം ഒറ്റക്കെട്ടായി എടുക്കും'