വോട്ട് മറിക്കാനുള്ള യുഡിഎഫ് അടവാണിതെന്നും, ശബരിമല കർമസമിതി അങ്ങനെ പോസ്റ്ററുകൾ തൃപ്പൂണിത്തുറയിൽ ഇറക്കിയിട്ടില്ലെന്നുമാണ് കർമസമിതി നേതാക്കൾ പറയുന്നത്. ഇതിനെതിരെ ബിജെപി സ്ഥാനാർത്ഥി പരാതിയും നൽകിയിട്ടുണ്ട്

എറണാകുളം: തൃപ്പൂണിത്തുറയിൽ ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തെരുവുനീളെ ശബരിമല കർമസമിതി എന്ന പേരിൽ പോസ്റ്ററുകൾ. 'ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത്' എന്നെഴുതിയ പോസ്റ്ററുകൾ തൃപ്പൂണിത്തുറയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയാണ് പ്രത്യക്ഷപ്പെട്ടത്. ബിജെപി സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണന്‍റെ പോസ്റ്ററുകൾക്ക് മുകളിലും ഈ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.

എന്നാൽ ഇത്തരമൊരു പോസ്റ്റർ ശബരിമല കർമസമിതി പുറത്തിറക്കിയിട്ടില്ല എന്നാണ് ക‍ർമസമിതിയുടെ നേതാക്കൾ പറയുന്നത്. ഇത് വോട്ട് മറിക്കാനുള്ള യുഡിഎഫിന്‍റെ അടവാണെന്ന് ബിജെപി ആരോപിക്കുന്നു. കെ ബാബുവും എം സ്വരാജും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃപ്പൂണിത്തുറയിൽ ബിജെപി വോട്ട് കൂടി പോക്കറ്റിലാക്കാനുള്ള യുഡിഎഫ് നീക്കമാണെന്നാണ് ആരോപണമുയരുന്നത്. ഇതിനെതിരെ ബിജെപി സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണൻ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. 

തത്സമയസംപ്രേഷണം:

YouTube video player