പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻറ് എന്ന ജോലിയിൽ തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി.
മാനന്തവാടി: മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമെന്ന് മണിക്കുട്ടന്‍ അറിയിച്ചു. സ്ഥാനാർത്തി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് മണിക്കുട്ടന്‍ അറിയിച്ചു. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻറ് എന്ന ജോലിയിൽ തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി.
എന്നെ കേൾക്കണം... കേന്ദ്രനേതൃത്വം മാനന്തവാടി നിയോജകമണ്ഡലം ബി ജെ പി എം എൽ എ സ്ഥാനാർത്ഥിയായി എന്നെ പരിഗണിച്ചിരുന്നു... സ്നേഹപൂർവ്വം ഈ ഒരു അവസരം നിരസിക്കുന്നു... സ്നേഹപൂര്വ്വം മണിക്കുട്ടൻ
Posted by Manikuttan Paniyan on Sunday, 14 March 2021
