Asianet News MalayalamAsianet News Malayalam

പൊന്നാനി: സിദ്ധിഖിന് വേണ്ടി മണ്ഡലം കമ്മിറ്റിയിലും ആവശ്യം; തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു

തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാൻ മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി നിർദ്ദേശിക്കുകയായിരുന്നു. ഈ നിർദ്ദേശം യോഗം അംഗീകരിച്ചു

Kerala Elections 2021 Ponnani candidacy Assembly CPM meeting suggest Sidheek
Author
Ponnani, First Published Mar 9, 2021, 6:55 PM IST

പൊന്നാനി: സ്ഥാനാർത്ഥി നിർണയത്തിൽ വൻ പൊട്ടിത്തെറിയുണ്ടായ പൊന്നാനിയിൽ ടിഎം സിദ്ധിഖിനെ സ്ഥാനാർത്ഥിയാക്കണമെന്ന് സിപിഎം മണ്ഡലം കമ്മിറ്റിയിലും ആവശ്യമുയർന്നു. എന്നാൽ മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായില്ല. തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാൻ മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി നിർദ്ദേശിക്കുകയായിരുന്നു. ഈ നിർദ്ദേശം യോഗം അംഗീകരിച്ചു. ഇതോടെ പി നന്ദകുമാർ തന്നെ സ്ഥാനാർത്ഥിയാകുമെന്നാണ് കരുതുന്നത്.

സ്ഥാനാർത്ഥിക്കെതിരെ ജനരോഷം ശക്തമായതിനെ തുടർന്നാണ് ഇന്ന് മണ്ഡലം കമ്മിറ്റി യോഗം ചേർന്നത്. എന്നാൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിൽ ചേരേണ്ടിയിരുന്ന യോഗം നേതാവിന്റെ വീട്ടിലേക്ക് മാറ്റി. മാറഞ്ചേരി ലോക്കൽ സെക്രട്ടറി വിവി സുരേഷിന്റെ വീട്ടിലേക്കാണ് യോഗം മാറ്റിയത്. പാർട്ടി ഓഫീസിൽ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടർന്നാണ് യോഗം ഓഫീസിൽ നിന്ന് മാറ്റിയത്. മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി സിപിഎം നിശ്ചയിച്ച പി നന്ദകുമാർ, പ്രവർത്തകർ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് ടിഎം സിദ്ധിഖ്, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവർ യോഗത്തിനെത്തി.

Follow Us:
Download App:
  • android
  • ios