കൊല്ലം: കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് യോഗത്തിനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളി. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു സംഭവം. തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും എംഎൽഎയുടെ ഓഫിസ് പ്രതികരിച്ചു.

"

എന്നാൽ എംഎൽഎയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടർമാരോട് മാപ്പു പറയണമെന്നും യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ പ്രതികരിച്ചു.