Asianet News MalayalamAsianet News Malayalam

രണ്ടിടത്തെ മത്സരം കൂടുതല്‍ ആത്മവിശ്വാസം ഉള്ളതിനാലെന്ന് സുരേന്ദ്രന്‍; നേമത്ത് ഇനിയും താമര വിരിയുമെന്ന് കുമ്മനം

സംസ്ഥാനത്ത് ബിജെപി വൻ വിജയം നേടുമെന്ന് കുമ്മനം രാജശേഖരന്‍. നേമത്ത് ജനം താമരയെ കൈവിടില്ല. നേമത്ത് ഇനിയും താമര വിരിയും. എതിരാളികൾക്ക് പരാജയ ഭീതിയാണെന്നും കുമ്മനം. 

Kummanam and surendran about bjp candidate list
Author
Thiruvananthapuram, First Published Mar 14, 2021, 4:04 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വിജയ പ്രതീക്ഷയാണുള്ളതെന്ന് കെ സുരേന്ദ്രന്‍. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല, ക രണ്ടിടത്ത് മത്സരിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും പ്രയപ്പെട്ട മണ്ഡലങ്ങളാണ്. കുറഞ്ഞ വോട്ടിന് തോറ്റ മ‍ഞ്ചേശ്വരത്ത് ഇത്തവണ ജയിക്കാനാകുമെന്നും കോന്നിയോട് വൈകാരിക അടുപ്പമുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

സംസ്ഥാനത്ത് ബിജെപി വൻ വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. നേമത്ത് ജനം താമരയെ കൈവിടില്ല. നേമത്ത് ഇനിയും താമര വിരിയും. എതിരാളികൾക്ക് പരാജയ ഭീതിയാണ്. മുരളീധരൻ വടകര എം പി സ്ഥാനം രാജി വെച്ചിട്ട് മത്സരിക്കാന്‍ വരട്ടെ. ഭീരുത്വം എന്തിനാണെന്നും കുമ്മനം ചോദിച്ചു. നേമം കേരളത്തിന്റെ ഗുജറാത്ത് എന്ന പറഞ്ഞത് വികസന അർത്ഥത്തിലാണെന്നും വികസനത്തിൽ ഗുജറത്തുമായി താരതമ്യം ചെയ്യട്ടെ എന്നും അദ്ദേഹം പ്രതികരിച്ചു. 

ഇരിങ്ങാലക്കുടയിൽ മികച്ച വിജയം നേടുമെന്ന് ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജയം ഉറപ്പാണ്. അഴിമതിക്കെതിരായ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ജയിച്ചാലും തോറ്റാലും ഇരിങ്ങാലക്കുടയിൽ ഉണ്ടാകുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ വികസനം എത്തിക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ലെന്നും കോഴിക്കോടിനെ വികസനത്തിൻ്റെ മുഖമാക്കി മാറ്റുമെന്നും എം ടി രമേഷ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ നോർത്തിൽ ബിജെപിക്കുണ്ടായ മുന്നേറ്റം നിയസഭാ തെരഞ്ഞെടുപ്പിൽ വിജയ സാധ്യത കൂട്ടുന്നു. വിജയിക്കാൻ സാധിക്കുമെന്ന് ആത്മ വിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios